മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം നല്‍കുന്നത് കുഞ്ഞിന്റെ ഭാരം കൂടില്ല
മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം നല്‍കുന്നത് കുഞ്ഞിന്റെ ഭാരം കൂടില്ല
കുട്ടികളുടെ ഭാരക്കുറവ് വലിയ പ്രശ്നം തന്നെയാണ്, ആവശ്യത്തിന് തൂക്കം കുട്ടികള്‍ക്ക് ഉണ്ടാകണം. കുട്ടികളുടെ തൂക്കത്തിനായി അമ്മമാര്‍ അവര്‍ക്ക് ധാരാളം ഭക്ഷണം കൊടുക്കാറുണ്ട്. എന്നാല്‍ ചിലതെല്ലാം കുട്ടികള്‍ക്ക് ദോഷം ചെയ്യുന്നവയുമാകാം. മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം നല്‍കുന്നത് കുഞ്ഞിന്റെ ഭാരം കൂടില്ല. ഇത് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനുള്ള അവരുടെ വിശപ്പ് കുറയ്ക്കും. കുഞ്ഞിന്റെ വിശപ്പ് നശിപ്പിക്കാതെ തന്നെ പതിവ് ഭക്ഷണത്തിലൂടെ അവര്‍ക്ക് അധിക കലോറി നല്‍കുകയാണ് വേണ്ടത്. അതിനാല്‍ തൂക്കം കൂട്ടുന്നതോടൊപ്പം, കുഞ്ഞിന് ആരോഗ്യത്തിനു കൂടി പ്രാധാന്യം നല്‍കണം.
ഭക്ഷണ ശേഷം വെള്ളം കൊടുക്കുക, കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കുടിക്കാന്‍ അനുവദിക്കരുത്. വെള്ളം കുടിച്ച് വയര്‍ നിറഞ്ഞാല്‍ പിന്നീട് ഒന്നും കഴിക്കില്ല. ജ്യൂസും പാലും ദിവസം മുഴുവന്‍ ധാരാളം കുടിക്കുന്നതിനാല്‍ പല കുട്ടികള്‍ക്കും ആഹാരം കഴിക്കാനുള്ള വിശപ്പ് ഉണ്ടാകാറില്ല. ബാദം, കശുവണ്ടിപരിപ്പ് തുടങ്ങിയവ ധാന്യങ്ങള്‍ക്കൊപ്പം നല്‍കുക. ഉരുളക്കിഴങ്ങുപോലെ അന്നജം ധാരാളം അടങ്ങിയ പച്ചക്കറികള്‍ കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
കാരറ്റ് ഹല്‍വ, പായസം പോലെ കൊഴുപ്പ് കൂടിയ ആരോഗ്യദായകങ്ങളായ മധുരപലഹാരങ്ങള്‍ നല്‍കുക. ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു കൊടുക്കുക. ഉണക്കമുന്തിരി നല്‍കുന്നതും നല്ലതാണ്. കിടക്കുന്നതിന് മുമ്പ് എന്തെങ്കിലും ലഘുഭക്ഷണം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് നല്ലതാണ്. ആരോഗ്യദായകങ്ങളായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ലഘുഭക്ഷണം നല്‍കുക.