Tuesday, October 16th, 2018

ആഴ്ച ചന്തകള്‍ക്ക് സ്വാഗതം

ഗ്രാമീണ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ക്രയവിക്രയം നടത്തുന്ന ആഴ്ചചന്തകള്‍ വീണ്ടും വരുന്നുവെന്ന കൃഷി വകുപ്പിന്റെ അറിയിപ്പ് കര്‍ഷകരില്‍ പഴയകാല ഓര്‍മ്മകളുണര്‍ത്തുന്നു. വീടുകളിലും കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും നട്ടുണ്ടാക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍, നാടന്‍ ഭക്ഷണ വിഭവങ്ങള്‍, തെങ്ങിന്‍ ചക്കര, ബേക്കറി സാധനങ്ങള്‍, നെയ്യപ്പം, ഉണക്കമീന്‍, തേങ്ങ, അടയ്ക്ക, കിഴങ്ങ്, വാഴക്കുല തുടങ്ങിയ എണ്ണിയാല്‍ തീരാത്തത്രയും സാധങ്ങള്‍ ഒരേ സ്ഥലത്ത് നിന്നും ലഭിക്കുന്ന ചന്ത ഇപ്പോള്‍ എവിടെയുമില്ല. ചന്ത നടത്തിയ സ്ഥലങ്ങളിലൊക്കെ കൂറ്റന്‍ കെട്ടിടങ്ങള്‍ കൈയടക്കിയിരിക്കുന്നു. മുമ്പൊക്കെ മേല്‍കൂരയില്ലാത്ത തുറസ്സായ സ്ഥലത്താണ് … Continue reading "ആഴ്ച ചന്തകള്‍ക്ക് സ്വാഗതം"

Published On:Nov 27, 2017 | 1:45 pm

ഗ്രാമീണ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ക്രയവിക്രയം നടത്തുന്ന ആഴ്ചചന്തകള്‍ വീണ്ടും വരുന്നുവെന്ന കൃഷി വകുപ്പിന്റെ അറിയിപ്പ് കര്‍ഷകരില്‍ പഴയകാല ഓര്‍മ്മകളുണര്‍ത്തുന്നു. വീടുകളിലും കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും നട്ടുണ്ടാക്കുന്ന പച്ചക്കറികള്‍, പഴങ്ങള്‍, നാടന്‍ ഭക്ഷണ വിഭവങ്ങള്‍, തെങ്ങിന്‍ ചക്കര, ബേക്കറി സാധനങ്ങള്‍, നെയ്യപ്പം, ഉണക്കമീന്‍, തേങ്ങ, അടയ്ക്ക, കിഴങ്ങ്, വാഴക്കുല തുടങ്ങിയ എണ്ണിയാല്‍ തീരാത്തത്രയും സാധങ്ങള്‍ ഒരേ സ്ഥലത്ത് നിന്നും ലഭിക്കുന്ന ചന്ത ഇപ്പോള്‍ എവിടെയുമില്ല.
ചന്ത നടത്തിയ സ്ഥലങ്ങളിലൊക്കെ കൂറ്റന്‍ കെട്ടിടങ്ങള്‍ കൈയടക്കിയിരിക്കുന്നു. മുമ്പൊക്കെ മേല്‍കൂരയില്ലാത്ത തുറസ്സായ സ്ഥലത്താണ് ആഴ്ചയിലൊരിക്കല്‍ ചന്ത നടന്നിരുന്നത്. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് നേരിട്ട് ആവശ്യക്കാര്‍ക്ക് വിപണനം നടത്താന്‍ സൗകര്യം ലഭിച്ചിരുന്നു. ഇവിടെ ഇടനിലക്കാരില്ല. വിലപേശി തന്നെ സാധനങ്ങള്‍ വാങ്ങാം. വിവാഹം, ഉത്സവം, തെയ്യം തുടങ്ങിയ ആഘോഷാവസരങ്ങളില്‍ സദ്യയൊരുക്കേണ്ട സാധനങ്ങള്‍ നാട്ടിന്‍പുറത്തുകാര്‍ വാങ്ങി സൂക്ഷിച്ചിരുന്നത് ചന്തകളില്‍ നിന്നുമാണ്. ചക്ക, മാങ്ങ സീസണുകളില്‍ ഇവയും ചന്തകളില്‍ സുലഭമായി ലഭിച്ചിരുന്നു. കാളവണ്ടികളിലാണ് പഴയകാലത്ത് സാധനങ്ങള്‍ എത്തിച്ചിരുന്നത്. സാധനങ്ങള്‍ തമ്മില്‍ കൈമാറ്റ കച്ചവടവും ഇവിടെ നടന്നിരുന്നു.
സൂപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും ഇ- വിപണിയും വിപണന ശൃംഖലകള്‍ കൈയടക്കിയപ്പോള്‍ നഷ്‌പ്പെട്ടുവെന്ന് കരുതിയിരുന്ന പഴയ ചന്തകള്‍ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തെ സ്വാഗതം ചെയ്യുകയാണ് പുതിയ തലമുറ. കലര്‍പ്പില്ലാത്ത ഗ്രാമീണ ഉല്‍പന്നങ്ങള്‍, പ്രാദേശികമായി തന്നെ ഉണ്ടാക്കുന്നവക്ക് വിപണി ഒരു പ്രശ്‌നമാവില്ല. വിഷം കലര്‍ന്ന അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും എത്രയും പെട്ടെന്ന് ഉപേക്ഷിക്കാന്‍ തയ്യാറായിരിക്കുകയാണ് ജനം.
കാര്‍ഷിക ഉല്‍പന്നങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് പരിമിതമായ സൗകര്യങ്ങളാണ് ഇന്നുള്ളത്. ഉല്‍പാദന സ്ഥലത്ത് നിന്നും ഉപഭോക്താക്കള്‍ക്കെത്തിക്കുന്നതുവരെയുള്ള കഷ്ട നഷ്ടങ്ങള്‍ പ്രാദേശിക തലത്തില്‍ വിപണന സൗകര്യം ഒരുക്കുന്നതോടെ ഇല്ലാതാകും. പഴയ വിപണന സംസ്‌കാരത്തെ തിരിച്ചു കൊണ്ടുവരാമെന്ന പ്രത്യേകത കൂടി ആഴ്ച ചന്തകള്‍ക്കുണ്ട്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ആഴ്ചചന്തകള്‍ ഒരുക്കാനാണ് കൃഷി വകുപ്പിന്റെ പദ്ധതി. ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ലാഭകരമായ ഒരു സുതാര്യ വിപണന സൗകര്യം ജനങ്ങളും ആഗ്രഹിക്കുന്നതാണ്. ചന്തകളില്‍ സാധനങ്ങള്‍ ലഭ്യമല്ലാത്ത ഒരു സന്ദര്‍ഭം ഉണ്ടാകാതിരിക്കാന്‍ കര്‍ഷകര്‍ക്ക് വേണ്ടുന്ന പ്രോത്സാഹനവും സഹായവും കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകണം. കാര്യക്ഷമമായ ഒരു ഉല്‍പാദന വിപണന ശൃംഖല സൃഷ്ടിച്ചെടുക്കാനും ലാഭകരമായ ഒരു സംരംഭമായി ആഴ്ചചന്തകളെ നിലനിര്‍ത്താനും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണാവശ്യം.

LIVE NEWS - ONLINE

 • 1
  19 mins ago

  ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

 • 2
  37 mins ago

  ഇന്ധന വില ഇന്നും കൂടി

 • 3
  39 mins ago

  വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടികൂടി

 • 4
  42 mins ago

  കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു

 • 5
  2 hours ago

  മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

 • 6
  2 hours ago

  മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

 • 7
  2 hours ago

  മുഖ്യമന്ത്രി നാളെ ഗള്‍ഫിലേക്ക്

 • 8
  3 hours ago

  പ്രസവിച്ച ഉടന്‍ കുഞ്ഞ് മരിച്ച സംഭവം; അമ്മ കൊലപ്പെടുത്തിയതെന്ന് പോലീസ്

 • 9
  3 hours ago

  ബിജെപി വനിതാ പഞ്ചായത്തംഗത്തെയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ചു