Wednesday, August 21st, 2019

വിവാഹ ദിവസം വധു 18 കാരനോടൊപ്പം ഒളിച്ചോടി; വരന്‍ മറ്റൊരു പെണ്‍കുട്ടിക്ക് മിന്നുചാര്‍ത്തി

കണ്ണൂര്‍: വിവാഹ ദിവസം വധു കാമുകനോടൊപ്പം ഒളിച്ചോടി. വരന്‍ മറ്റൊരു പെണ്ണിനെ കണ്ടെത്തി വിവാഹിതനായി. ശ്രീകണ്ഠപുരത്തിന് സമീപമായിരുന്നു സംഭവം. ഇരുവീട്ടുകാരും വിവാഹ ഒരുക്കങ്ങളൊക്കെ നടത്തിയെങ്കിലും പുലര്‍ച്ചെയായപ്പോള്‍ വധുവിനെ കാണാതാവുകയായിരുന്നു. ഇതോടെ വധുവിന്റെ ബന്ധുക്കള്‍ മയ്യില്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശിയായ 18 കാരനായ കാമുകന്‍ പുലര്‍ച്ചെ മലപ്പട്ടത്ത് ഓട്ടോറിക്ഷയുമായെത്തി വധുവിനെയും കൂട്ടി കടന്ന് കളഞ്ഞതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെ ഇരുവരേയും നാറാത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. പയ്യന് വിവാഹ പ്രായമാകാത്തതിനാല്‍ … Continue reading "വിവാഹ ദിവസം വധു 18 കാരനോടൊപ്പം ഒളിച്ചോടി; വരന്‍ മറ്റൊരു പെണ്‍കുട്ടിക്ക് മിന്നുചാര്‍ത്തി"

Published On:Feb 11, 2019 | 11:02 am

കണ്ണൂര്‍: വിവാഹ ദിവസം വധു കാമുകനോടൊപ്പം ഒളിച്ചോടി. വരന്‍ മറ്റൊരു പെണ്ണിനെ കണ്ടെത്തി വിവാഹിതനായി. ശ്രീകണ്ഠപുരത്തിന് സമീപമായിരുന്നു സംഭവം. ഇരുവീട്ടുകാരും വിവാഹ ഒരുക്കങ്ങളൊക്കെ നടത്തിയെങ്കിലും പുലര്‍ച്ചെയായപ്പോള്‍ വധുവിനെ കാണാതാവുകയായിരുന്നു. ഇതോടെ വധുവിന്റെ ബന്ധുക്കള്‍ മയ്യില്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശിയായ 18 കാരനായ കാമുകന്‍ പുലര്‍ച്ചെ മലപ്പട്ടത്ത് ഓട്ടോറിക്ഷയുമായെത്തി വധുവിനെയും കൂട്ടി കടന്ന് കളഞ്ഞതാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെ ഇരുവരേയും നാറാത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. പയ്യന് വിവാഹ പ്രായമാകാത്തതിനാല്‍ ഇയാളെ ബന്ധുക്കളെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. നിശ്ചയിച്ച വിവാഹത്തിന് തയ്യാറാകാതിരുന്നതോടെ പെണ്‍കുട്ടിയെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു. വധു ഒളിച്ചോടിയതറിഞ്ഞ് അങ്കലാപ്പിലായ വരന്‍ ഉച്ചയോടെ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹിതനായി.

LIVE NEWS - ONLINE

  • 1
    13 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    14 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    16 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    19 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    20 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    20 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    20 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    20 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    21 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു