കണ്ണൂരില്‍ വന്‍ ആയുധവേട്ട ; 28 വാളുകള്‍ പിടികൂടി

Published:January 10, 2017

weapons-found-in-kannur-071818-full

 

 
കണ്ണൂര്‍: പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡ് ജംഗ്ഷന് സമീപം കടവ് റോഡിലെ ബസ് ഷെല്‍ട്ടറിന് പിറകില്‍ നിന്ന് 28 ചെറുവാളുകള്‍ പിടികൂടി. പുതുതായി നിര്‍മ്മിച്ച വാളുകള്‍ ഷെല്‍ട്ടറിന് പിന്നില്‍ കടലാസ്സില്‍ പൊതിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ കൂട്ടിയിട്ട നിലയിലായിരുന്നു. ഇന്ന് രാവിലെ ബസ്സ് കാത്ത് നിന്ന യാത്രക്കാരാണ് വാളുകള്‍ കണ്ടത്.
സംഭവം വളപട്ടണം സ്‌റ്റേഷനില്‍ വിളിച്ചറിയച്ചതിനെ തുടര്‍ന്ന് എസ്.ഐ. ശ്രീജിത് കൊടേരിയും സംഘവും വാളുകള്‍ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞയാഴ്ച കീച്ചേരിയില്‍ നിന്നും ഇതേ രൂപത്തിലുള്ള എട്ട് ചെറുവാളുകള്‍ കണ്ടെടുത്തിരുന്നു.പാപ്പിനിശ്ശേരി ഭാഗങ്ങളില്‍ നിന്ന് തുടര്‍ച്ചയായി ആയുധങ്ങള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് റെയ്ഡ് വ്യാപകമാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.