Thursday, February 21st, 2019

ആയുധ ശേഖരം പിടികൂടിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

കൊല്ലം: വീട്ടിലും മൊബൈല്‍ഫോണ്‍ കടയിലും ആയുധം ശേഖരിച്ച് വെച്ച കേസില്‍ അടൂരില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കെഎസ്ആര്‍ടിസി ജംക്ഗഷനടുത്തുള്ള ഗ്യാലക്‌സി മൊബൈല്‍ ഫോണ്‍ കടയില്‍ ശേഖരിച്ചു വച്ചിരുന്ന ആയുധം പോലീസ് പരിശോധനക്കെത്തിയപ്പോള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ജീവനക്കാരന്‍ അറുകാലിക്കല്‍ പടിഞ്ഞാറ് ശ്രീനിലയത്തില്‍ ശ്രീക്കുട്ടന്‍(19) ആണ് ഇന്നലെ അറസ്റ്റിലായത്. പറക്കോട് അറുകാലിക്കല്‍ പടിഞ്ഞാറ് ഗ്യാലക്‌സി ഹൗസില്‍ ഷെഫീക്കിന്റെ വീട്ടില്‍ നിന്നും ഇയാളുടെ ഉടമസ്ഥതയിലുള്ള ഗ്യാലക്‌സി മൊബൈല്‍ കടയില്‍ നിന്നുമായി വാളും വടിവാളും മഴുവും ഇരുമ്പുവടിയും ഉള്‍പ്പെടെ ഒട്ടേറെ മാരാകായുധങ്ങള്‍ … Continue reading "ആയുധ ശേഖരം പിടികൂടിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍"

Published On:Jul 21, 2018 | 8:00 am

കൊല്ലം: വീട്ടിലും മൊബൈല്‍ഫോണ്‍ കടയിലും ആയുധം ശേഖരിച്ച് വെച്ച കേസില്‍ അടൂരില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കെഎസ്ആര്‍ടിസി ജംക്ഗഷനടുത്തുള്ള ഗ്യാലക്‌സി മൊബൈല്‍ ഫോണ്‍ കടയില്‍ ശേഖരിച്ചു വച്ചിരുന്ന ആയുധം പോലീസ് പരിശോധനക്കെത്തിയപ്പോള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ജീവനക്കാരന്‍ അറുകാലിക്കല്‍ പടിഞ്ഞാറ് ശ്രീനിലയത്തില്‍ ശ്രീക്കുട്ടന്‍(19) ആണ് ഇന്നലെ അറസ്റ്റിലായത്. പറക്കോട് അറുകാലിക്കല്‍ പടിഞ്ഞാറ് ഗ്യാലക്‌സി ഹൗസില്‍ ഷെഫീക്കിന്റെ വീട്ടില്‍ നിന്നും ഇയാളുടെ ഉടമസ്ഥതയിലുള്ള ഗ്യാലക്‌സി മൊബൈല്‍ കടയില്‍ നിന്നുമായി വാളും വടിവാളും മഴുവും ഇരുമ്പുവടിയും ഉള്‍പ്പെടെ ഒട്ടേറെ മാരാകായുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷഫീക്കിനെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ രണ്ടു പേരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തെങ്കിലേ മാരകായുധങ്ങള്‍ ശേഖരിച്ചത് എന്തിന് വേണ്ടിയാണെന്നുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് എന്‍ഐഎയും ഇന്റലിജന്‍സ് ബ്യൂറോയും വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    3 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    6 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    9 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    10 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    10 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    10 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    10 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍