Tuesday, September 25th, 2018

മാരകായുധങ്ങള്‍ പിടിച്ചെടുത്ത കേസ്; തെളിവെടുപ്പ് നടത്തി

പത്തനംതിട്ട: അടൂരില്‍ മാരകായുധങ്ങള്‍ പിടിച്ചെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ഇയാളെ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന വീട്ടിലും കടയിലും പരിസരങ്ങളിലുമായി എത്തിച്ച് തെളിവെടുപ്പു നടത്തി. പറക്കോട് അറുകാലിക്കല്‍ പടിഞ്ഞാറ് ഗ്യാലക്‌സി ഹൗസില്‍ ഷഫീഖിനെയാണ്(32) ആയുധങ്ങള്‍ കണ്ടെടുത്ത വീട്ടിലും കടയിലും ഒളിപ്പിച്ചു വച്ച മറ്റു കേന്ദ്രങ്ങളിലുമായി ഇന്നലെ തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ 20ന് ആണ് ഷഫീഖിന്റെ വീട്ടില്‍ നിന്നും ഗ്യാലക്‌സി മൊബൈല്‍ കടയില്‍ നിന്നുമായി മഴുവും വടിവാളും കത്തിയും ഇരുമ്പുവടിയും പെല്ലറ്റുകളും ഉള്‍പ്പെടെയുള്ള … Continue reading "മാരകായുധങ്ങള്‍ പിടിച്ചെടുത്ത കേസ്; തെളിവെടുപ്പ് നടത്തി"

Published On:Jul 26, 2018 | 8:06 am

പത്തനംതിട്ട: അടൂരില്‍ മാരകായുധങ്ങള്‍ പിടിച്ചെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ഇയാളെ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന വീട്ടിലും കടയിലും പരിസരങ്ങളിലുമായി എത്തിച്ച് തെളിവെടുപ്പു നടത്തി. പറക്കോട് അറുകാലിക്കല്‍ പടിഞ്ഞാറ് ഗ്യാലക്‌സി ഹൗസില്‍ ഷഫീഖിനെയാണ്(32) ആയുധങ്ങള്‍ കണ്ടെടുത്ത വീട്ടിലും കടയിലും ഒളിപ്പിച്ചു വച്ച മറ്റു കേന്ദ്രങ്ങളിലുമായി ഇന്നലെ തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ 20ന് ആണ് ഷഫീഖിന്റെ വീട്ടില്‍ നിന്നും ഗ്യാലക്‌സി മൊബൈല്‍ കടയില്‍ നിന്നുമായി മഴുവും വടിവാളും കത്തിയും ഇരുമ്പുവടിയും പെല്ലറ്റുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തത്. ഡിവൈഎസ്പി ആര്‍ ജോസ്, ഇന്‍സ്‌പെക്ടര്‍ ജി സന്തോഷ്‌കുമാര്‍, എസ്‌ഐ ബി. രമേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഷഫീഖിനെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. പറക്കോട്ടും പരിസരങ്ങളിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് മാരകായുധങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നാണ് ചോദ്യം ചെയ്യലില്‍ പോലീസിന് ലഭിച്ച വിവരമെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    5 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    7 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    8 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    11 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    11 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    13 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    13 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    13 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    14 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു