Friday, January 18th, 2019

കൃഷി നാശം വയനാട്ടില്‍ ആത്മഹത്യ പെരുകുന്നു

വയനാടന്‍ കുരുമുളക് കൃഷിയുടെ ഈറ്റില്ലമായ പുല്‍പള്ളിയില്‍ വിളനാശം പാരമ്യത്തിലാണ്.

Published On:Sep 11, 2018 | 9:23 am

കല്‍പറ്റ: ഉരുള്‍പൊട്ടലും പ്രളയവും തീര്‍ത്ത കനത്ത ദുരിതത്തില്‍ ക്ഷതമേറ്റ വയനാടന്‍ കാര്‍ഷിക മേഖലയില്‍ ആശങ്കയുയര്‍ത്തി കര്‍ഷക ആത്മഹത്യകള്‍ വീണ്ടും. ബാങ്കു വായ്പയെടുത്തും പലിശക്ക് പണം വാങ്ങിയുമൊക്കെ കൃഷിയിറക്കിയവര്‍ക്ക് തീരാദുരിതമായി വിളനാശം സംഭവിച്ചതോടെ കര്‍ഷക ആത്മഹത്യകള്‍ തിരിച്ചുവരുകയാണ്. ഒരുമാസത്തിനിടെ മൂന്നു പേരാണ് വിളനാശത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രയാസങ്ങള്‍ കാരണം ജീവനൊടുക്കിയത്. പ്രളയക്കെടുതികളുടെ മധ്യേയാണ് ഈ മൂന്നു ആത്മഹത്യകളും. നെല്ല്, കുരുമുളക്, കാപ്പി, വാഴ, ഇഞ്ചി തുടങ്ങിയ സകല വിളകള്‍ക്കും മഴക്കെടുതികള്‍ വരുത്തിയത് വന്‍നാശമാണ്.
മുന്‍വര്‍ഷങ്ങളില്‍ കൃഷിനാശം സംഭവിച്ചതിനെ തുടര്‍ന്ന് ഒട്ടേറെ കര്‍ഷകര്‍ വായ്പകള്‍ തിരിച്ചടക്കാത്തതിനാല്‍ ബാങ്ക് നടപടി നേരിടുകയാണ്. ഇതിനിടയിലാണ് പ്രളയം നാശം വിതച്ചത്. ഇതോടെ വായ്പ തിരിച്ചടവ് കൂടുതല്‍ പ്രതിസന്ധിയിലായി. ഈ ആധിയാണ്, കര്‍ഷക ആത്മഹത്യകള്‍ വീണ്ടും തിരിച്ചുവരുന്നതിന് വഴിയൊരുക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാറില്‍നിന്ന് ലഭിക്കേണ്ട നഷ്ടപരിഹാരം ഇനിയും ലഭിക്കാത്തതും നാമമാത്ര നഷ്ടപരിഹാരത്തിനുതന്നെ അന്യായ മാനദണ്ഡങ്ങളുടെ കടമ്പകളും കര്‍ഷകരെ കുഴക്കുന്നു.
വയനാടന്‍ കുരുമുളക് കൃഷിയുടെ ഈറ്റില്ലമായ പുല്‍പള്ളിയില്‍ വിളനാശം പാരമ്യത്തിലാണ്. കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കാപ്പികൃഷിക്ക് 25 ശതമാനത്തോളം വിളനാശം സംഭവിച്ചു. തോട്ടങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് മഞ്ഞളിപ്പും ദ്രുതവാട്ടവും വേരുചീയലുമടക്കമുള്ള രോഗങ്ങള്‍ ബാധിച്ച് കുരുമുളക് വള്ളികള്‍ ഉണങ്ങുകയാണ്. 75 ശതമാനവും നശിച്ച കവുങ്ങ് കൃഷിയില്‍ ശേഷിച്ചവ കൂടി ഈ പ്രളയത്തില്‍ ഇല്ലാതാകുന്ന അവസ്ഥയാണ്. നേന്ത്രപ്പഴത്തിന് ഏറ്റവുമധികം വില കിട്ടേണ്ട ഓണം സീസണിലാണ് വിളവും വിലയുമെല്ലാം വെള്ളത്തില്‍ മുങ്ങിയത്.

 

LIVE NEWS - ONLINE

 • 1
  10 hours ago

  എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

 • 2
  11 hours ago

  രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

 • 3
  12 hours ago

  സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

 • 4
  12 hours ago

  അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

 • 5
  15 hours ago

  പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

 • 6
  16 hours ago

  കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

 • 7
  17 hours ago

  ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

 • 8
  17 hours ago

  ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

 • 9
  19 hours ago

  രഞ്ജി ട്രോഫി…