Tuesday, December 18th, 2018

വയനാട്ടില്‍ വന്‍ ടൂറിസം പദ്ധതി

        കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ ടൂറിസം പദ്ധതികള്‍ക്ക് തുടക്കമാകുന്നു. 15.73 കോടി രൂപയുടെ പുതിയ വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ആരംഭിക്കുക. ഇതിനകംതന്നെ 7.21 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ടത്തിന് നാല് കോടി രൂപ പുതിയതായി അനുവദിച്ചിട്ടുണ്ട്. വാച്ച് ടവര്‍, പാര്‍ക്കിങ് ഏരിയ, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍, ബാംബു പവലിയന്‍, ബാംബു ബ്രിഡ്ജ്, താമരക്കുളം, റഫ് റൈഡ് ട്രാക്ക്, ഫിഷിങ് ഡക്ക്, ഇരിപ്പിടങ്ങള്‍, മത്സ്യം പിടിക്കുന്ന ഉപകരണങ്ങള്‍, ബോര്‍ഡുകള്‍ … Continue reading "വയനാട്ടില്‍ വന്‍ ടൂറിസം പദ്ധതി"

Published On:May 31, 2017 | 8:07 am

Wayanad Tourism Full Image

 

 

 

 
കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ ടൂറിസം പദ്ധതികള്‍ക്ക് തുടക്കമാകുന്നു. 15.73 കോടി രൂപയുടെ പുതിയ വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ആരംഭിക്കുക. ഇതിനകംതന്നെ 7.21 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ടത്തിന് നാല് കോടി രൂപ പുതിയതായി അനുവദിച്ചിട്ടുണ്ട്. വാച്ച് ടവര്‍, പാര്‍ക്കിങ് ഏരിയ, ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍, ബാംബു പവലിയന്‍, ബാംബു ബ്രിഡ്ജ്, താമരക്കുളം, റഫ് റൈഡ് ട്രാക്ക്, ഫിഷിങ് ഡക്ക്, ഇരിപ്പിടങ്ങള്‍, മത്സ്യം പിടിക്കുന്ന ഉപകരണങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവക്കാണ് ഈ തുക വിനിയോഗിക്കുക. കാന്തന്‍പാറ വെള്ളച്ചാട്ടം, ചെമ്പ്രാ പീക്ക് എന്നിവിടങ്ങളിലേക്കുള്ള റോഡുകളുടെ നവീകരണത്തിനായി 2.8 കോടിരൂപ അനുവദിച്ചു. കാന്തന്‍പാറ വെള്ളച്ചാട്ടത്തിലേക്കുള്ള 3.1 കി.മീ റോഡിന്റെ നവീകരണത്തിനും സൈഡ് പ്രൊട്ടക്ഷന്‍ വര്‍ക്കുകള്‍ക്കുമായി 1 കോടിരൂപയും ചെമ്പ്ര പീക്കിലേക്കുള്ള 7.5 കി.മീ റോഡിന്റെ നവീകരണത്തിനായി 1.8 കോടിരൂപയും ചിലവഴിക്കും. വയനാടന്‍ ഗോത്ര ജനതയെ വിനോദസഞ്ചാരമേഖലയുമായി കൂട്ടിയിണക്കാനും അവരുടെ പരമ്പരാഗതമായ അറിവുകളും സംസ്‌കാരവും അടുത്തറിയുവാനും പരമ്പരാഗതമായ ഉല്‍പന്നങ്ങള്‍ മധ്യവര്‍ത്തിയില്ലാതെ നേരിട്ട് വിപണിയിലെത്തിക്കാനും ഉദ്ദേശ്യലക്ഷ്യങ്ങളോടെയുള്ള എന്‍ഊരു ട്രൈബല്‍ ടൂറിസത്തിന്റെ രണ്ടാം ഘട്ട പദ്ധതികള്‍ക്കായി 4.53 കോടി രൂപ നല്‍കി. ട്രൈബല്‍ ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍, വൈദ്യശാല, കഫ്റ്റീരിയ, ഇലക്ട്രിക്കല്‍ ആന്റ് പ്ലംബിംഗ് വര്‍ക്കുകള്‍, കരകൗശല വിദ്യ വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവക്കാണ് തുക വകയിരുത്തിയിട്ടുള്ളത്. അമ്പലവയലില്‍ ഒരു കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന ചീങ്ങേരി മലയിലേക്കുള്ള അഡ്വഞ്ചര്‍ ടൂറിസം വികസന പദ്ധതിക്കായി 1.04 കോടിരൂപ അനുവദിച്ചു. ആദ്യ ഘട്ടത്തില്‍ ടിക്കറ്റ് കൌണ്ടര്‍, ക്ലോക്ക്‌റൂം, എന്‍ട്രി പവലിയന്‍, മള്‍ട്ടി പര്‍പ്പസ്‌ബ്ലോക്ക്, പാന്‍ട്രിബ്ലോക്ക്, സെക്യൂറിറ്റി ക്യാബിന്‍, ലാന്‍ഡ് സ്‌കേപ്പിംഗ് വര്‍ക്കുകള്‍, ടോയ്‌ലറ്റ് എന്നിവക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. പഴശ്ശിരാജ ബ്രട്ടീഷുകാരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മാവിലാംതോടിന്റെ രണ്ടാം ഘട്ട വികസനത്തിനായി 1.19 കോടിരൂപ വകയിരുത്തി. ലാന്‍ഡ് സ്‌കേപ്പ് മ്യുസിയം, അവന്യു, പാര്‍ക്ക്, ലൈറ്റിംങ് വര്‍ക്കുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവക്കാണ് തുക വകയിരുത്തിയിരിക്കുന്നത്. ടൂറിസം കേന്ദ്രങ്ങളായ കുറുവദ്വീപ്, കര്‍ലാട് തടാകം, പ്രിയദര്‍ശിനി ടീ എന്‍വിറോണ്‍സ്, കാന്തന്‍പാറ എന്നിവിടങ്ങളിലെ വികസനങ്ങള്‍ക്കായി ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ ഭാഗമായി 2.15 കോടിരൂപ അനുവദിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

 • 1
  8 hours ago

  ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

 • 2
  10 hours ago

  മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

 • 3
  13 hours ago

  പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

 • 4
  15 hours ago

  ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

 • 5
  17 hours ago

  പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

 • 6
  17 hours ago

  കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

 • 7
  17 hours ago

  കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

 • 8
  17 hours ago

  കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

 • 9
  17 hours ago

  ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി