Tuesday, September 18th, 2018

വയനാട്ടില്‍ പരിസ്ഥിതി സൗഹൃദ തീം പാര്‍ക്ക് ഒരുങ്ങുന്നു

      കല്‍പ്പറ്റ: വയനാട്ടില്‍ പരിസ്ഥിതി സൗഹൃദ തീം പാര്‍്ക്ക് ഒരുങ്ങുന്നു. വെസ്റ്റേണ്‍ ഘട്ട് ഗ്രീന്‍ ഇനിഷ്യേറ്റീവ് എന്ന പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ നീലോം എന്ന സ്ഥലത്താണ് ഇത്രീ തീം പാര്‍ക്ക് എന്ന പേരില്‍ പാര്‍ക്ക് ഒരുങ്ങിയിരിക്കുന്നത്. ഉത്തരവാദ വിനോദ സഞ്ചാരത്തിന്റെയും ഫാം ടൂറിസത്തിെന്റയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി സജ്ജീകരിച്ച പാര്‍ക്ക് മുപ്പത്തിയഞ്ച് ഏക്കര്‍ സ്ഥലത്ത് പരന്നുകിടക്കുന്നു. പാര്‍ക്ക് വഴി മുന്നൂറോളം പേര്‍ക്ക് പ്രത്യക്ഷത്തിലും 1200 ഓളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. പെറ്റ്‌സ് … Continue reading "വയനാട്ടില്‍ പരിസ്ഥിതി സൗഹൃദ തീം പാര്‍ക്ക് ഒരുങ്ങുന്നു"

Published On:Apr 13, 2017 | 10:24 am

Wayanad Map Full

 

 

 

കല്‍പ്പറ്റ: വയനാട്ടില്‍ പരിസ്ഥിതി സൗഹൃദ തീം പാര്‍്ക്ക് ഒരുങ്ങുന്നു. വെസ്റ്റേണ്‍ ഘട്ട് ഗ്രീന്‍ ഇനിഷ്യേറ്റീവ് എന്ന പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ നീലോം എന്ന സ്ഥലത്താണ് ഇത്രീ തീം പാര്‍ക്ക് എന്ന പേരില്‍ പാര്‍ക്ക് ഒരുങ്ങിയിരിക്കുന്നത്. ഉത്തരവാദ വിനോദ സഞ്ചാരത്തിന്റെയും ഫാം ടൂറിസത്തിെന്റയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി സജ്ജീകരിച്ച പാര്‍ക്ക് മുപ്പത്തിയഞ്ച് ഏക്കര്‍ സ്ഥലത്ത് പരന്നുകിടക്കുന്നു. പാര്‍ക്ക് വഴി മുന്നൂറോളം പേര്‍ക്ക് പ്രത്യക്ഷത്തിലും 1200 ഓളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.
പെറ്റ്‌സ് സൂ, മോസ് ഗാര്‍ഡന്‍, വാക്ക് ഇന്‍ ഏവിയേരി, ദിനോസര്‍ പാര്‍ക്ക്, മുന്നൂറ് മീറ്റര്‍ ദൂരമുള്ള സിപ്ലൈന്‍, മറൈന്‍ അക്വേറിയം, സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള കൃത്രിമ വെള്ളച്ചാട്ടം, കുട്ടികളുടെ പാര്‍ക്ക്, മഴവെള്ള സംരക്ഷണ കുളങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ മള്‍ട്ടി ആക്ടിവിറ്റി ലൈവ് ഷോ തിയറ്ററുകള്‍, ഫിഷിംഗ് ബോട്ടിംഗ് സൗകര്യങ്ങള്‍, അഡ്വഞ്ചര്‍ പാര്‍ക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. ആദിവാസി ജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ട്രൈബല്‍ വില്ലേജുമുണ്ട്. മുതിര്‍ന്നവര്‍ക്ക് 500ഉം കുട്ടികള്‍ക്ക് 400ഉം രൂപയാണ് ടിക്കറ്റ് നിരക്ക്.
പാര്‍ക്കിെന്റ ഉദ്ഘാടനം ഏപ്രില്‍ 30ന് നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. 55 കോടി രൂപ ചെലവിലാണ് ഒന്നാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍പൂര്‍ത്തിയാക്കിയത്.

LIVE NEWS - ONLINE

  • 1
    5 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    6 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    7 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    10 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    11 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    12 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    12 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    14 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    14 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍