Thursday, November 15th, 2018

വയനാട് ഭൂമി തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം നടത്തും: മുഖ്യമന്ത്രി

തിരു: വയനാട്ടില്‍ കോഴ വാങ്ങി സര്‍ക്കാര്‍ ഭൂമി മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഇത് സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് ്മുഖ്യമന്ത്രി ഇക്കാര്യം അറിയച്ചത്. അഴിമതി സര്‍ക്കാര്‍ ഒരുവിധത്തിലും വച്ചുപൊറുപ്പിക്കില്ല. വയനാട്ടിലെ ഭൂമി ഇടപാടില്‍ മന്ത്രിതലത്തില്‍ അഴിമതി നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും സഭയില്‍ അറിയിച്ചു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പലിന് വിരമിക്കുന്ന ദിവസം ആദരാഞ്ജലി … Continue reading "വയനാട് ഭൂമി തട്ടിപ്പ്; വിജിലന്‍സ് അന്വേഷണം നടത്തും: മുഖ്യമന്ത്രി"

Published On:Apr 3, 2018 | 12:14 pm

തിരു: വയനാട്ടില്‍ കോഴ വാങ്ങി സര്‍ക്കാര്‍ ഭൂമി മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഇത് സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് ്മുഖ്യമന്ത്രി ഇക്കാര്യം അറിയച്ചത്. അഴിമതി സര്‍ക്കാര്‍ ഒരുവിധത്തിലും വച്ചുപൊറുപ്പിക്കില്ല. വയനാട്ടിലെ ഭൂമി ഇടപാടില്‍ മന്ത്രിതലത്തില്‍ അഴിമതി നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും സഭയില്‍ അറിയിച്ചു.
കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പലിന് വിരമിക്കുന്ന ദിവസം ആദരാഞ്ജലി അര്‍പ്പിച്ച് അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കല്‍ മാത്രമല്ല, അതിനുമപ്പുറമാണ് സംഭവം. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോളേജിലെ സ്റ്റാഫ് മുറിയില്‍ പ്രിന്‍സിപ്പല്‍ പി.വി.പുഷ്പജ്ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കുമ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍, ആദരാഞ്ജലി അര്‍പ്പിച്ച് ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട്മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു. ശരത് ചന്ദ്രന്‍, അനീസ് മുഹമ്മദ്, എംപി പ്രവീണ്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയതത്.
സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ഫുട്‌ബോള്‍ ടീമിനെ നിയമസഭ അഭിനന്ദിച്ചു. കേരളം ഒറ്റമനസോടെ കിരീട നേട്ടം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ പ്രോത്സാഹനവും സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവും. ദേശീയ കിരീടം നേടിയ വോളിബോള്‍ ടീമിനെയും സഭയില്‍ അഭിനന്ദിച്ചു. ടീമംഗങ്ങള്‍ക്ക് അര്‍ഹമായ ക്യാഷ് അവാര്‍ഡ് നല്‍കുമെന്നും അടുത്ത മന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു.

 

 

LIVE NEWS - ONLINE

 • 1
  37 mins ago

  പതിനാല് കിലോ കഞ്ചാവ്; തെലങ്കാന യുവതിക്ക് തടവും പിഴയും

 • 2
  54 mins ago

  മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

 • 3
  57 mins ago

  ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

 • 4
  1 hour ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

 • 5
  1 hour ago

  എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

 • 6
  1 hour ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

 • 7
  1 hour ago

  ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്

 • 8
  2 hours ago

  അമിതമായി ഇന്‍സുലിന്‍ കുത്തിവെച്ച അമ്പതുകാരന്‍ മരണപ്പെട്ടു

 • 9
  2 hours ago

  ഫാഷന്‍ ഡിസൈനറും വേലക്കാരിയെയും കൊല്ലപ്പെട്ട നിലയില്‍