Saturday, July 20th, 2019

സഞ്ചാരികള്‍ മുഖം തിരിക്കുന്ന വയനാട്

        കല്‍പ്പറ്റ: വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍. കടുത്ത ചൂടും വിനോദകേന്ദ്രങ്ങളിലെ അസൗകര്യങ്ങളുമാണ് സഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമായത്. പൂക്കോട് തടാകക്കരയിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. 2009ല്‍ 4,06,421, 2010ല്‍ 4,13,803, 2012ല്‍ 5,23,498 സഞ്ചാരികളാണ് വയനാട്ടിലെത്തിയത്. വേനല്‍ തുടങ്ങിയതോടെ ഇത്തവണ സഞ്ചാരികളുടെ വരവില്‍ പ്രതീക്ഷിക്കുന്ന വര്‍ധന ഉണ്ടായിട്ടില്ല. എടക്കല്‍ ഗുഹയില്‍ പ്രതിവര്‍ഷം 4,08,862 സഞ്ചാരികള്‍ ശരാശരിയെത്തുന്നുണ്ട്. കുറുവാ ദ്വീപില്‍ 1,83,061 സഞ്ചാരികള്‍ എത്തി മടങ്ങി. ഏപ്രില്‍ മെയ് മാസമാവുന്നതോടെ … Continue reading "സഞ്ചാരികള്‍ മുഖം തിരിക്കുന്ന വയനാട്"

Published On:Mar 13, 2014 | 10:30 am

Wayanad Dry

 

 

 

 
കല്‍പ്പറ്റ: വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍. കടുത്ത ചൂടും വിനോദകേന്ദ്രങ്ങളിലെ അസൗകര്യങ്ങളുമാണ് സഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമായത്. പൂക്കോട് തടാകക്കരയിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. 2009ല്‍ 4,06,421, 2010ല്‍ 4,13,803, 2012ല്‍ 5,23,498 സഞ്ചാരികളാണ് വയനാട്ടിലെത്തിയത്. വേനല്‍ തുടങ്ങിയതോടെ ഇത്തവണ സഞ്ചാരികളുടെ വരവില്‍ പ്രതീക്ഷിക്കുന്ന വര്‍ധന ഉണ്ടായിട്ടില്ല. എടക്കല്‍ ഗുഹയില്‍ പ്രതിവര്‍ഷം 4,08,862 സഞ്ചാരികള്‍ ശരാശരിയെത്തുന്നുണ്ട്. കുറുവാ ദ്വീപില്‍ 1,83,061 സഞ്ചാരികള്‍ എത്തി മടങ്ങി. ഏപ്രില്‍ മെയ് മാസമാവുന്നതോടെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം വരള്‍ച്ചയുടെ മൂര്‍ധന്യാവസ്ഥയിലെത്തും. കാട്ടുതീ സാധ്യതയുള്ളതിനാല്‍ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനും വനംവകുപ്പ് ആലോചിക്കുന്നുണ്ട്.
ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍പ്പോലും ടൂറിസ്റ്റുകളുടെ എണ്ണം അനുസരിച്ചുള്ള ഇരിപ്പിടങ്ങളും ടോയ്‌ലറ്റ് സൗകര്യങ്ങളും മറ്റും കുറവാണ്. ഒരു മാസത്തേക്ക് വന്യജീവിസങ്കേതങ്ങള്‍ അടച്ചതോടെ അല്‍പമെങ്കിലും കുളിരുനല്കിയ കാടിനുള്ളിലെ ട്രക്കിങ്ങും നിലച്ചു. കനത്ത ചൂടില്‍ എടക്കല്‍ ഗുഹ, പൂക്കോട് തടാകം, ബാണാസുരസാഗര്‍, കാരാപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സഞ്ചാരവും ദുഷ്‌കരമായി.
രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുമണിവരെ മാത്രം പ്രവേശനമുള്ള ഈ കേന്ദ്രങ്ങളിലെല്ലാം രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ അതികഠിനമായ ചൂടാണ്. മിക്ക സഞ്ചാരികളും ഈ സമയത്താണ് ഈ കേന്ദ്രങ്ങളിലെത്തുക. സ്‌കൂള്‍വിദ്യാര്‍ഥികളടക്കം പൊരിവെയിലില്‍ വെന്തുരുകുകയാണ്. ടൂറിസം കേന്ദ്രങ്ങളില്‍ വനവത്കരണം നടത്തുന്ന പദ്ധതികളും നടപ്പായിട്ടില്ല. ടൂറിസം വികസനത്തിനായി മാസ്റ്റര്‍പഌന്‍ തയ്യാറാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.
ബാണാസുരസാഗര്‍ പദ്ധതിക്ക് കീഴിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വെയിലേറ്റ് വാടുന്നത്. മഴക്കാലത്ത് മഴ നനഞ്ഞ് നടക്കണമെന്നതും ഇവിടത്തെ പ്രത്യേകതയാണ്. പ്രകൃതിദത്തമായ സൗന്ദര്യമാണ് വയനാട്ടിലെ വിനോദകേന്ദ്രങ്ങളില്‍നിന്നും സഞ്ചാരികള്‍ ആസ്വദിക്കുന്നത്. ഇവയുടെ ഖ്യാതി ദേശത്തിന്റെ അതിരുകടന്നപ്പോള്‍ വിദേശസഞ്ചാരികളും വയനാടിനെ തേടിയെത്താന്‍ തുടങ്ങി. എന്നാല്‍ കഠിനമായ ചൂടും അസൗകര്യങ്ങളും സഞ്ചാരികളെ വയനാട്ടില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ്.

LIVE NEWS - ONLINE

 • 1
  1 hour ago

  കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

 • 2
  1 hour ago

  സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

 • 3
  2 hours ago

  തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

 • 4
  2 hours ago

  സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

 • 5
  3 hours ago

  വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

 • 6
  3 hours ago

  വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

 • 7
  3 hours ago

  കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

 • 8
  4 hours ago

  ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

 • 9
  4 hours ago

  കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും