തണ്ണിമത്തനുമുണ്ട് ഔഷധ ഗുണം

Published:July 25, 2016

Watermelon Full 0011

 

 

 
തണ്ണിമത്തന്‍ വെറുതെ തിന്നാനുള്ളതല്ല. ഈ പാവം ഫ്രൂട്ടിനും ഇഷ്ടംപോലെ ഔഷധ ഗുണമുണ്ട്. അതിലുളള പൊട്ടാസ്യം, മഗ്‌നീഷ്യം, അമിനോ ആസിഡുകള്‍ എന്നീ പോഷകങ്ങള്‍ സ്‌ക്ലീറോസിസ്(രക്തം കട്ടപിടിക്കാനുളള) സാധ്യത ഒഴിവാക്കി സുഗമമായ രക്തസഞ്ചാരം ഉറപ്പുവരുത്തുന്നു. തണ്ണിമത്തങ്ങയിലുളള കരോട്ടിനോയ്ഡുകള്‍ രക്തക്കുഴലുകളുടെയും ധമനീഭിത്തികളുടെയും കട്ടി കൂടുന്നതു തടയുന്നു. ആര്‍ട്ടീരിയോ സ്‌ക്ലീറോസിസ്, സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവക്കുളള സാധ്യത കുറക്കുന്നു.
ശരീരത്തില്‍ ഇലക്ട്രോളൈറ്റ്, ആസിഡ് ബേസ് എന്നിവയുടെ സംതുലനം നിലനിര്‍ ത്തുന്നതിനും രക്താതിസമ്മര്‍ദ സാധ്യത കുറയ്ക്കുന്നതിനും തണ്ണിമത്തങ്ങ സഹായകം. അമിത രക്തസമ്മര്‍ദം കുറയ്ക്കുന്നതിനു മരുന്നു കഴിക്കുന്നവര്‍ തണ്ണിമത്തങ്ങ എത്രത്തോളം കഴിക്കാം എന്നതു സംബന്ധിച്ചു കണ്‍സള്‍ട്ടിംഗ് ഡോക്ടറുടെ നിര്‍ദേശം തേടണം.
തണ്ണിമത്തങ്ങയ്ക്കു കലോറി കുറവാണ്. കൊഴുപ്പും കൊളസ്‌ട്രോളുമില്ല. അതിനാല്‍ അമിതഭാരം കുറ്ക്കുന്നതിനു സഹായകം. തണ്ണിമത്തങ്ങയിലുളള സിട്രുലൈന്‍ എന്ന ഘടകവും ശരീരത്തില്‍ കൊഴുപ്പടിയുന്നതിന്റെ നിരക്ക് കുറക്കുന്നു. 90 ശതമാനത്തിലധികവും വെളളമായതിനാല്‍ തണ്ണിമത്തങ്ങ കഴിച്ചാല്‍ പെട്ടെന്നു വയറു നിറഞ്ഞതായി അനുഭവപ്പെടുന്നു. അതിനാല്‍ അമിതമായി ആഹാരം കഴിക്കാനുളള സാധ്യത കുറയുന്നു. തണ്ണിമത്തങ്ങയില്‍ വെളളത്തിനൊപ്പം കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ധാതുക്കളും സ്വാഭാവിക പഞ്ചസാരയും അടങ്ങിയിട്ടുളളതിനാല്‍ ചര്‍മത്തില്‍ ഈര്‍പ്പം നിലനില്‍ക്കുു. നിര്‍ജ്ജലീകരണസാധ്യത കുറയുന്നു. കൂടാതെ, ചര്‍മത്തിലെ പാടുകളും ചുളിവുകളും കുറച്ചു യുവത്വം നിലനിര്‍ത്തുന്നതിനും തണ്ണിമത്തങ്ങ സഹായകം.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.