നീലേശ്വരം: നീലേശ്വരം തേര്‍വയല്‍ റോഡിലെ ജലസംഭരണിയുടെ അവസാന മിനുക്കുപണികള്‍ ശേഷിക്കെ കരാറുകാരന് വീണ്ടും മുങ്ങി. വര്‍ഷങ്ങള്‍ നീണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മുങ്ങല്‍ പതിവാക്കിയ കാസര്‍കോട് ചെര്‍ക്കള സ്വദേശിയായ കരാറുകാരനാണ് വീണ്ടും പണി നിര്‍ത്തിപ്പോയത്. മഴക്കാലത്തു പോലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന നഗരസഭയുടെ തീരദേശ വാര്‍ഡുകളായ കോട്ടപ്പുറം, ഉച്ചൂളിക്കുതിര്, ആനച്ചാല്‍, ഓര്‍ച്ച ഭാഗങ്ങളിലേക്കാണ് ഇവിടെ നിന്നു വെള്ളമെത്തുന്നത്. നേരത്തെ ഉപയോഗിച്ചിരുന്ന ടാങ്ക് കാലപ്പഴക്കം മൂലം അപകട നിലയിലായതിനെ തുടര്‍ന്നു പൊളിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്നു നിര്‍മിക്കുന്ന ടാങ്കിനാണ് ഈ ദുര്‍ഗതി. ഇതേ … Continue reading "ജലസംഭരണി ; കരാറുകാരന് വീണ്ടും മുങ്ങി"