Thursday, April 25th, 2019

ജലശുദ്ധീകരണ പ്ലാന്റിനു കണ്ടെത്തിയ സ്ഥലം ഭൂരഹിതര്‍ക്കു നല്‍കാന്‍ നീക്കം

റാന്നി: ജലശുദ്ധീകരണ പ്ലാന്റിനായി പഞ്ചായത്ത് കണ്ടെത്തിയ സ്ഥലം ഭൂരഹിതര്‍ക്കു നല്‍കാന്‍ നീക്കം ചെറുകോല്‍ പഞ്ചായത്തില്‍ വയലത്തല ഗവ. വൃദ്ധസദനത്തോടു ചേര്‍ന്ന പമ്പ ജലസേചന പദ്ധതിയുടെ (പിഐപി) സ്ഥലമാണ് സീറോ ലാന്റ്് പദ്ധതിയില്‍ ഏറ്റെടുത്ത്് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ നീക്കം നടക്കുന്നത്. നാടിന്റെ വികസനത്തിനു പ്രയോജനപ്പെടുത്താവുന്ന സ്ഥലങ്ങള്‍ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെതിരെ വ്യാപക പരാതി ഉര്‍ന്നു കഴിഞ്ഞു. ഈ സ്ഥലം ഏറ്റെടുത്തു മൂന്നു സെന്റ് വീതം തിരിക്കുന്നതിനു സര്‍വേക്കല്ലും ഇറക്കി കഴിഞ്ഞു. ചെറുകോല്‍-നാരങ്ങാനം ജലപദ്ധതിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനു ജല അതോറിറ്റിയുടെ … Continue reading "ജലശുദ്ധീകരണ പ്ലാന്റിനു കണ്ടെത്തിയ സ്ഥലം ഭൂരഹിതര്‍ക്കു നല്‍കാന്‍ നീക്കം"

Published On:Sep 3, 2013 | 6:00 pm

റാന്നി: ജലശുദ്ധീകരണ പ്ലാന്റിനായി പഞ്ചായത്ത് കണ്ടെത്തിയ സ്ഥലം ഭൂരഹിതര്‍ക്കു നല്‍കാന്‍ നീക്കം
ചെറുകോല്‍ പഞ്ചായത്തില്‍ വയലത്തല ഗവ. വൃദ്ധസദനത്തോടു ചേര്‍ന്ന പമ്പ ജലസേചന പദ്ധതിയുടെ (പിഐപി) സ്ഥലമാണ് സീറോ ലാന്റ്് പദ്ധതിയില്‍ ഏറ്റെടുത്ത്് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ നീക്കം നടക്കുന്നത്. നാടിന്റെ വികസനത്തിനു പ്രയോജനപ്പെടുത്താവുന്ന സ്ഥലങ്ങള്‍ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നതിനെതിരെ വ്യാപക പരാതി ഉര്‍ന്നു കഴിഞ്ഞു.
ഈ സ്ഥലം ഏറ്റെടുത്തു മൂന്നു സെന്റ് വീതം തിരിക്കുന്നതിനു സര്‍വേക്കല്ലും ഇറക്കി കഴിഞ്ഞു. ചെറുകോല്‍-നാരങ്ങാനം ജലപദ്ധതിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനു ജല അതോറിറ്റിയുടെ ഇന്‍വസ്റ്റിഗേഷന്‍
പ്ലാനിംഗ് വിഭാഗം പദ്ധതി തയാറാക്കിവരികയാണ്. പുതമണ്‍ കടവിന് ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ജലശുദ്ധീകരണ പ്ലാന്റും പദ്ധതിയില്‍ വിഭാവന ചെയ്തിട്ടുണ്ട്. ഇതിന് ഒരേക്കര്‍ പഞ്ചായത്ത് ഏറ്റെടുത്തു നല്‍കണം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പഞ്ചായത്തിനെ സംബന്ധിച്ചെടുത്തോളം ലക്ഷങ്ങള്‍ മുടക്കി സ്ഥലം വിലയ്ക്കു വാങ്ങാന്‍ കഴിയില്ല. തുടര്‍ന്നാണു വൃദ്ധസദനത്തിനു സമീപമുള്ള സ്ഥലം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കിയത്. ഇതിനിടെയാണു റവന്യു അധികൃതര്‍ സ്ഥലം ഏറ്റെടുക്കുവാന്‍ രംഗത്തു വന്നിരിക്കുന്നത്. ഈ സ്ഥലത്തിന് എതിര്‍വശത്തും റോഡിനു താഴെയുമായി പിഐപിക്കു സ്ഥലമുണ്ട്. ഇതില്‍ ഒന്നര ഏക്കര്‍ എഫ്‌സിഐ ഗോഡൗണിനു വിട്ടുകൊടുക്കുന്നതിനു സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
ചെറുകോല്‍ വില്ലേജില്‍ വിവിധ ഭാഗങ്ങളിലായി പിഐപിയുടെ മൂന്നു ഹെക്ടറിലധികം സ്ഥലം കാടുകയറി കിടപ്പുണ്ട്. അവ ഏറ്റെടുത്താല്‍ ഭൂരഹിതര്‍ക്കു വിതരണം ചെയ്യാനാകുമെന്നിരിക്കെ റവന്യൂ അധികൃതരുടെ നീക്കം

LIVE NEWS - ONLINE

  • 1
    10 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    11 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    14 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    16 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    16 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    16 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    19 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    20 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം