Friday, November 16th, 2018

കാറിന്റെ ഇന്ധനടാങ്കില്‍ വെള്ളം കടന്നാല്‍….

ഫ്യൂവല്‍ പൈപ്ലൈനും ഇഞ്ചക്ടറുകളും തകരാറിലാക്കും

Published On:Apr 18, 2018 | 10:50 am

കാറിന്റെ ഇന്ധനടാങ്കില്‍ വെള്ളം കടന്നാലുള്ള പ്രശ്‌നം ചെറുതൊന്നുമല്ല. ഇന്ധനടാങ്കിലുള്ള വെള്ളം എഞ്ചിനും, ഫ്യൂവല്‍ പൈപ്ലൈനും ഇഞ്ചക്ടറുകളും തകരാറിലാക്കും. അതിനാല്‍ തന്നെ ഇന്ധനടാങ്കിലുള്ള വെള്ളം എത്രയും പെട്ടന്ന് പുറത്തു കളയാന്‍ ശ്രമിക്കണം. എന്നാല്‍ ഇതില്‍ വെള്ളം കയറിയാല്‍ പലരും തിരിച്ചറിയാന്‍ വൈകുന്നത് ഒരു പ്രശ്‌നമാണ്.
*ഇന്ധനടാങ്കില്‍ വെള്ളം കയറിയാല്‍ തിരിച്ചറിയാന്‍
എഞ്ചിന്‍ കരുത്ത് ക്രമേണ കുറയും. ഇതു കാര്യമായി എടുത്തില്ലെങ്കില്‍ കാറിന്റെ മൈലേജും കുറയും. ഒപ്പം ടാങ്കിനുള്ളിലെ വെള്ളം ഇന്ധന നിലവാരത്തെയും ബാധിക്കും. വെള്ളം അധികമെങ്കില്‍ എഞ്ചിന്റെ പ്രവര്‍ത്തനം പൊടുന്നനെ നിലയ്ക്കും. കാര്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ആകാത്ത സാഹചര്യവും ഇന്ധനടാങ്കില്‍ വെള്ളം കടന്നിട്ടുണ്ടെന്നതിന് സൂചനയാണ്. സിലിണ്ടറിനുള്ളിലുള്ള പിസ്റ്റണ്‍ വക്കോളം വെള്ളമുണ്ടെങ്കിലാണ് ഇതു സംഭവിക്കാറ്. വെള്ളം നിറഞ്ഞു നില്‍ക്കുന്നതിനാല്‍ പിസ്റ്റണിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ആക്സിലറേഷന്‍ പെഡലില്‍ കൂടുതല്‍ ശക്തിയോടെ ചവിട്ടിയാല്‍ മാത്രമാണ് വേഗത ലഭിക്കുന്നതെങ്കില്‍ എഞ്ചിനില്‍ വെള്ളം കടന്നിട്ടുണ്ടാം.
*ഇന്ധനടാങ്കില്‍ വെള്ളം കയറിയാല്‍
ഇന്ധനം പൂര്‍ണമായും ഒഴുക്കി ഇന്ധനടാങ്ക് കാലിയാക്കുന്നതാണ് നല്ലത്. ശേഷം എഥനോളില്ലാത്ത ഉന്നത നിലവാരമുള്ള ഇന്ധനം കാറില്‍ നിറയ്ക്കാം. ഇന്ധനടാങ്കിലുള്ള വെള്ളത്തിന്റെ അളവ് കൂടുതലെങ്കില്‍ ഇന്ധനം പൂര്‍ണമായും ഒഴുക്കി കളഞ്ഞാല്‍ മാത്രം പോരാ, ഫ്യൂവല്‍ ഫില്‍ട്ടറും കാറില്‍ മാറ്റിസ്ഥാപിക്കണ്ടേി വരും. ഇന്ധനടാങ്കില്‍ വെള്ളമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ഒക്ടേന്‍ ബൂസ്റ്റര്‍ കാറില്‍ പ്രയോഗിക്കാം. ഇന്ധനടാങ്കിലുള്ള വെള്ളവും ഈര്‍പ്പവും ഒക്ടേന്‍ ബൂസ്റ്റര്‍ വലിച്ചെടുക്കും. ഈര്‍പ്പമാണ് ഇന്ധനടാങ്കിനുള്ളിലെ പ്രശ്നമെങ്കില്‍ ഫ്യൂവല്‍ അഡിറ്റീവുകള്‍ ഫലം ചെയ്യും.

LIVE NEWS - ONLINE

  • 1
    2 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    4 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    4 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    7 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    10 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    10 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    12 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    12 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    12 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം