Monday, November 19th, 2018

വെള്ളക്കെട്ടില്‍ ശ്വാസംമുട്ടി കണ്ണൂര്‍ നഗരം

കനത്ത മഴയിലും കെടുതിയിലും ജില്ലയില്‍ പരക്കെ നാശനഷ്ടങ്ങള്‍. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. മഴക്കെടുതിയില്‍ ജില്ലയില്‍ മൂന്നുപേരാണ് മരിച്ചത്. മലയോരങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുമുണ്ട്. കൃഷികള്‍ നശിച്ചു. നിരവധി മരങ്ങളും കടപുഴകി. വീടുകള്‍ ഭാഗികമായും പൂര്‍ണമായും തകര്‍ന്നു. നാട്ടിലെങ്ങുമുള്ള പരസ്യ ബോര്‍ഡുകള്‍ അപകട ഭീഷണിയിലാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകള്‍ താറുമാറായി, വൈദ്യുതി ബന്ധം പലയിടത്തും നിശ്ചലമായി. യുദ്ധകാലാടിസ്ഥാനത്തില്‍ ഇതിനൊക്കെ പരിഹാരം കാണണം. ഇടവപ്പാതി കനക്കുമ്പോള്‍ കണ്ണൂര്‍ നഗരത്തില്‍ വെള്ളം കയറുമെന്ന് പറയുമ്പോള്‍ പെട്ടെന്ന് അതിശയോക്തിയാണ് തോന്നുക. എന്നാല്‍ നൂറ്റാണ്ടിലേറെ … Continue reading "വെള്ളക്കെട്ടില്‍ ശ്വാസംമുട്ടി കണ്ണൂര്‍ നഗരം"

Published On:Jun 11, 2018 | 1:23 pm

കനത്ത മഴയിലും കെടുതിയിലും ജില്ലയില്‍ പരക്കെ നാശനഷ്ടങ്ങള്‍. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. മഴക്കെടുതിയില്‍ ജില്ലയില്‍ മൂന്നുപേരാണ് മരിച്ചത്. മലയോരങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുമുണ്ട്. കൃഷികള്‍ നശിച്ചു. നിരവധി മരങ്ങളും കടപുഴകി. വീടുകള്‍ ഭാഗികമായും പൂര്‍ണമായും തകര്‍ന്നു. നാട്ടിലെങ്ങുമുള്ള പരസ്യ ബോര്‍ഡുകള്‍ അപകട ഭീഷണിയിലാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകള്‍ താറുമാറായി, വൈദ്യുതി ബന്ധം പലയിടത്തും നിശ്ചലമായി. യുദ്ധകാലാടിസ്ഥാനത്തില്‍ ഇതിനൊക്കെ പരിഹാരം കാണണം.
ഇടവപ്പാതി കനക്കുമ്പോള്‍ കണ്ണൂര്‍ നഗരത്തില്‍ വെള്ളം കയറുമെന്ന് പറയുമ്പോള്‍ പെട്ടെന്ന് അതിശയോക്തിയാണ് തോന്നുക. എന്നാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള നഗരസഭ കോര്‍പറേഷനായി മാറിയപ്പോഴുള്ള അവസ്ഥയാണിത്. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ നഗരപാതകള്‍ വെള്ളക്കെട്ടിലാകും. അതോടൊപ്പം ഗതാഗതക്കരുക്കില്‍ വീര്‍പ്പുമുട്ടും.
ഏറ്റവുമൊടുവില്‍ ശനിയാഴ്ച വൈകുന്നേരത്തെ കാഴ്ച തന്നെ വലിയ ഉദാഹരണം. നാലരമണിക്ക് തുടങ്ങിയ മഴ ഏഴര വരെ തുടര്‍ന്നപ്പോള്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ ഓടകള്‍ കവിഞ്ഞ് ഒഴുകി ദുര്‍ഗന്ധപൂരിതമായ കറുത്ത ജലം റോഡുകൡലൂടെ പരന്നൊഴുകി കടകളിലേക്ക് കയറുകയായിരുന്നു. എസ് എന്‍ പാര്‍ക്ക് റോഡില്‍ പി വി എസ് ജംഗ്ഷനില്‍ റോഡ് പുഴയായി മാറിയ അവസ്ഥയായിരുന്നു. അവിടെ പാര്‍ക്ക് ചെയ്ത ഓട്ടോകളില്‍ വെള്ളം കയറി. കടകള്‍ പലതും ഷട്ടറിട്ടു.
അതേസമയം തന്നെ താവക്കര, കാംബസാര്‍, ബാങ്ക് റോഡ്, മുനീശ്വരന്‍കോവില്‍ റോഡ് എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് കൊണ്ട് നീങ്ങാന്‍ പറ്റാത്ത അവസ്ഥ. ഒരു ഭാഗത്ത് മലിനജലം ഒഴുകുന്ന പാതകള്‍, മറുഭാഗത്ത് ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന പാതകള്‍. ഇതാണ് ഇപ്പോഴത്തെ നഗരത്തിലെ അവസ്ഥ.
മാത്രമല്ല പെരുന്നാള്‍ അടുത്തതോടെ നഗരത്തില്‍ വിവിധയിടങ്ങളിലുള്ളവര്‍ വാഹനങ്ങളുമായി സാധനങ്ങള്‍ വാങ്ങാനെത്തുന്നുണ്ട്. ഇനിയുള്ള നാളുകളില്‍ തിരക്കേറും. ഈ ദിവസങ്ങളില്‍ കാലവര്‍ഷം കനത്താല്‍ നഗരം സ്തംഭിക്കുന്ന അവസ്ഥിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. റോഡുകള്‍ക്ക് ഇരുവശമുള്ള ഓടകള്‍ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം തിങ്ങിനിറഞ്ഞ് ഒഴുക്ക് തടസപ്പെടുന്നതാണ് മലിനജലം റോഡിലേക്ക് പരന്നൊഴുകാന്‍ ഇടയാക്കുന്നത്. ഒരുമാസം മുമ്പ് ബാങ്ക് റോഡില്‍ സംഭവിച്ചതും അതാണ്. ആദ്യമഴ പെയ്തപ്പോള്‍ ബാങ്ക് റോഡില്‍ ദുര്‍ഗന്ധപൂരിതമായ വെള്ളക്കെട്ടാണ് ഉണ്ടായത്. അത് ഒഴിവാക്കാന്‍ ഒരുമാസമെങ്കിലും എടുത്തു.
നിപയടക്കമുള്ള പുതിയ പനി വൈറസുകളുടെ കാലം കൂടിയാണിത്. കാലവര്‍ഷം കനത്തതോടെ നാടെങ്ങും പനിപ്പേടിയിലാണ്. കൊതുകിന്റെ താവളമായി മാറിയിരിക്കുകയാണ് ഓടകള്‍. നഗരത്തില്‍ വ്യാപാരം ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് വ്യാപാരികള്‍. ദുര്‍ഗന്ധം സഹിച്ച് ജീവിക്കേണ്ട ഗതികേട്. തികച്ചും അനാരോഗ്യകരമായ പശ്ചാത്തലമാണ് കണ്ണൂരിലെങ്ങുമുള്ളത്. തട്ടിക്കൂട്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാറ്റി ശാശ്വത പരിഹാരമാണ് വേണ്ടത്. കാലാകാലങ്ങളില്‍ ഓടകളിലെ തടസങ്ങള്‍ നീക്കി വെള്ളം ഒഴുകിപ്പോകാനുള്ള ശാസ്ത്രീയ സംവിധാനം വേണം. ഓടകള്‍ വീതി കുട്ടുമ്പോള്‍ ഒഴുക്കിനനുസരിച്ച് വേണം അത് നിര്‍മ്മിക്കാന്‍. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് നഗരത്തിലെ ഓടകള്‍ നവീകരിച്ചിട്ടും പി വി എസ് ജംഗ്ഷനിലെ വെള്ളക്കെട്ടിന് യാതൊരു ശമനവുമില്ലാത്തതിന് കാരണം. മഴ പെയ്ത് ഒഴിഞ്ഞാല്‍ മഴവെളളം ഇറങ്ങിപ്പോകുന്നുണ്ടെന്നുള്ളത് ഇവിടത്തുകാരുടെ താല്‍കാലിക ഭാഗ്യം.

LIVE NEWS - ONLINE

 • 1
  14 hours ago

  അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

 • 2
  18 hours ago

  കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

 • 3
  22 hours ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 4
  23 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 5
  24 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 6
  1 day ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 7
  2 days ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 8
  2 days ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 9
  2 days ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി