Wednesday, August 21st, 2019

വെള്ളക്കെട്ട് പരിശോധിക്കാനെത്തിയ മന്ത്രി സഞ്ചരിച്ച തോണി കാറ്റില്‍പെട്ടു

തോണിയില്‍ വെള്ള കയറിയതാണ് പരിഭ്രാന്തിക്കിടയാക്കിയത്.

Published On:Aug 13, 2019 | 11:22 am

തൃശൂര്‍: തൃശൂരില്‍ വെള്ളക്കെട്ട് പരിശോധിക്കാനെത്തിയ മന്ത്രിയും സംഘവും കയറിയ തോണി അപകടത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴക്ക്. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും സംഘവും സഞ്ചരിച്ച തോണിയാണ് കാറ്റില്‍ ആടിയുലഞ്ഞ് പരിഭ്രാന്തിയിലാക്കിയത്.
തൃശൂര്‍ അരിമ്പൂര്‍ ചാലാടി പഴംകോള്‍പ്പാടത്ത് വെള്ളക്കെട്ട് പരിശോധിക്കാനാണ് മന്ത്രിയുടം സംഘവും തോണി കയറിയത്. അവിടെ നിന്നും മടങ്ങുമ്പോഴായിരുന്നു കാറ്റ് അടിച്ചത്. പിന്നാലെ തോണിയില്‍ വെള്ളം കയറുകയും ചെയ്തതോടെ ആശങ്ക പടര്‍ന്നു. ഈ സമയത്ത് പാടത്ത് രണ്ടാള്‍ ആഴത്തില്‍ വെള്ളമുണ്ടായിരുന്നു. കാറ്റുവീശിയതോടെ തോണി തിരികെ വിളിച്ച് ചെറുവള്ളം കൂട്ടിയിണക്കി കെട്ടി മറിയാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്തു. എന്നാല്‍, കാറ്റു ശക്തിയായി വീശിയപ്പോള്‍ ചെറുവള്ളങ്ങള്‍ അകലാനും മന്ത്രിയുടെ തോണിയില്‍ വെള്ളം കയറാനും തുടങ്ങി. ഇതോടെ ഭയന്ന എല്ലാവരും കൂടി വള്ളത്തിലെ വെള്ളം തേവിക്കളയുവാനും തുടങ്ങി. അരിമ്പൂരിലെ ഒളംതല്ലിപ്പാറയിലാണ് തോണി അടുപ്പിക്കേണ്ടിയിരുന്നത്.
ഉദ്യോഗസ്ഥര്‍ കാണിച്ച ഒരു കബളിപ്പിക്കലും മന്ത്രി കയ്യോടെ പിടികൂടി. ഏനമാവ് റെഗുലേറ്ററിന്റെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തിയെന്നായിരുന്നു മന്ത്രിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇത് തെറ്റാണെന്ന് മനസ്സിലാക്കിയതോടെ എല്ലാ ഷട്ടറുകളും തുറക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മന്ത്രിക്കൊപ്പം ഉദ്യോഗസ്ഥരും രണ്ട് തുഴക്കാരും അടക്കം 14 പേരാണ് തോണിയിലുണ്ടായിരുന്നത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു