Friday, September 21st, 2018

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടര്‍പദ്ധതിയാക്കണം

കടുത്ത വേനല്‍ ചൂടില്‍ സംസ്ഥാനം വിയര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈവര്‍ഷവും ഫെബ്രവരിയില്‍ തന്നെ ചൂട് തുടങ്ങിയിരുന്നു. കാലവര്‍ഷകാലത്ത് സാമാന്യം നല്ല മഴ ലഭിച്ചിരുന്നുവെങ്കിലും തുലാവര്‍ഷം കനിവ് കാട്ടിയില്ല. ഇതേതുടര്‍ന്ന് കിണറുകളും ജലാശയങ്ങളും വറ്റി വരളാന്‍ തുടങ്ങി. ജില്ലകള്‍ തോറും കുടിവെള്ള ലഭ്യത ഉറപ്പ്‌വരുത്താന്‍ അവലോകന യോഗങ്ങള്‍ നടക്കുന്നു. പക്ഷെ ദൈനംദിന ആവശ്യത്തിന് തികയും വിധം ആവശ്യത്തിന് വെള്ളം പലയിടത്തും കിട്ടാത്ത അവസ്ഥയാണിന്ന്. പ്രകൃതിയോട് മനുഷ്യന്‍ കാട്ടിക്കൊണ്ടിരിക്കുന്ന ക്രൂരതയുടെ ഫലം വര്‍ഷം തോറും നാം അനുഭവിക്കുകയാണ്. കുന്നും … Continue reading "ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടര്‍പദ്ധതിയാക്കണം"

Published On:Mar 27, 2018 | 1:33 pm

കടുത്ത വേനല്‍ ചൂടില്‍ സംസ്ഥാനം വിയര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈവര്‍ഷവും ഫെബ്രവരിയില്‍ തന്നെ ചൂട് തുടങ്ങിയിരുന്നു. കാലവര്‍ഷകാലത്ത് സാമാന്യം നല്ല മഴ ലഭിച്ചിരുന്നുവെങ്കിലും തുലാവര്‍ഷം കനിവ് കാട്ടിയില്ല. ഇതേതുടര്‍ന്ന് കിണറുകളും ജലാശയങ്ങളും വറ്റി വരളാന്‍ തുടങ്ങി. ജില്ലകള്‍ തോറും കുടിവെള്ള ലഭ്യത ഉറപ്പ്‌വരുത്താന്‍ അവലോകന യോഗങ്ങള്‍ നടക്കുന്നു. പക്ഷെ ദൈനംദിന ആവശ്യത്തിന് തികയും വിധം ആവശ്യത്തിന് വെള്ളം പലയിടത്തും കിട്ടാത്ത അവസ്ഥയാണിന്ന്. പ്രകൃതിയോട് മനുഷ്യന്‍ കാട്ടിക്കൊണ്ടിരിക്കുന്ന ക്രൂരതയുടെ ഫലം വര്‍ഷം തോറും നാം അനുഭവിക്കുകയാണ്. കുന്നും മലകളും കാടും വയലുകളും ഉള്‍പ്പെടെ ജലലഭ്യത ഉറപ്പാക്കാന്‍ കഴിയുന്ന സ്ഥലങ്ങളെല്ലാം മനുഷ്യന്റെ കടന്നുകയറ്റത്തിന് വേദിയായി. കുടിവെള്ളം ലഭിക്കാതെ ഭക്ഷണം ലഭിക്കാതെ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ തുടങ്ങിയിട്ട് നാളുകളായി. ജനവാസ കേന്ദ്രങ്ങളില്‍ ഭക്ഷണം തേടിയെത്തുന്ന കാട്ടുമൃഗങ്ങള്‍ നാട്ടിലെ ഭക്ഷങ്ങളുമായി പൊരുത്തപ്പെട്ടുതിരിച്ചുപോകാന്‍ വൈമനസ്യം കാട്ടുകയാണിപ്പോള്‍. മനുഷ്യനും മൃഗങ്ങളും പരസ്പരം പോരടിക്കുന്ന അവസ്ഥയിലേക്ക് കാലാവസ്ഥാ വ്യതിയാനം കൊണ്ടെത്തിച്ചിരിക്കുന്നു. ഇനിയുള്ള രണ്ടുമാസക്കാലം കൊടുംചൂടില്‍ എന്തൊക്കെ ദുരിതങ്ങളാണ് അഭിമുഖീകരിക്കേണ്ടിവരുമെന്ന് കണ്ടറിയണം. ഹരിതാഭമെന്ന് കൊട്ടിഘോഷിക്കുകയും അന്യസംസ്ഥാനക്കാരെയും വിദേശികളെയും കൊതിപ്പിക്കുകയും ചെയ്തിരുന്ന പ്രകൃതി ഭംഗിയുള്ള കേരളത്തിന് ഇനി കൊടുംചൂടിന്റെ മേഖലയെന്ന പേര് നേടിക്കൊടുത്തിരിക്കുന്നത് മനുഷ്യന്റെ തന്നെ ദുഷ്‌ചെയ്തികളുടെ ഫലമാണ്. പശ്ചാത്തപിക്കുക തന്നെ . വേനല്‍ മഴയും ആവശ്യത്തിന് കിട്ടാത്തതിനാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശങ്ങളും വറ്റി വരളുന്ന സ്ഥിതിയിലാണ്. മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തേണ്ട കാര്യം ബന്ധപ്പെട്ടവര്‍ മറന്ന മട്ടാണ്.
സന്തുലിത കാലാവസ്ഥയും ഹരിതാഭമായ പ്രകൃതി ഭംഗിയും കൊണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വേറിട്ടുനിന്ന കേരളത്തിന് ലഭിച്ച സാമൂഹ്യനേട്ടങ്ങള്‍ക്ക് പിന്നിലും കേരളത്തിന്റെ ഹരിതാഭമായ പ്രകൃതി ഭംഗിയുടെ അനുഗ്രഹമായിരുന്നു. അത് ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഓരോ വീട്ടിലും മഴവെള്ള സംഭരണിയും മഴവെള്ളം ഒഴുകിപ്പോകാതിരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. ആസൂത്രണമില്ലാതെയുള്ള ആധുനിക നഗരവല്‍കരണം പ്രോത്സാഹിപ്പിച്ചാല്‍ കാലാവസ്ഥാ മാറ്റത്തിന്റെ തകര്‍ച്ചക്ക് നാം ദൃക്‌സാക്ഷിയാകേണ്ടി വരും. അതിന്റെ ദൂഷ്യം ഏറ്റുവാങ്ങേണ്ടി വരുന്നത് വരും തലമുറയായിരിക്കും. പ്രകൃതിജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒരു തുടര്‍ പദ്ധതിയായി സംസ്ഥാനത്ത് നടപ്പിലാക്കേണ്ടിയിരിക്കുന്നു. പ്രകൃതിക്കേല്‍പ്പിച്ച മുറിവുകള്‍ ഉണക്കാന്‍ നാംതന്നെ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. കുടിവെള്ളം ലഭിക്കാന്‍ താല്‍ക്കാലിക പരിഹാരമാര്‍ഗങ്ങള്‍ വര്‍ഷംതോറും കൈക്കൊള്ളാറുണ്ട്. പക്ഷെ നമുക്കാവശ്യം സ്ഥായിയായി ജല ലഭ്യത ഉറപ്പാക്കുന്ന ജലസംരക്ഷണ പദ്ധതികളാണ്. ഇതിലേക്കാവട്ടെ ഇനി സര്‍ക്കാറിന്റെ ശ്രദ്ധ. കേരളത്തില്‍ പെയ്തിറങ്ങുന്ന മഴ ദിനങ്ങളുള്‍പ്പെടെ എണ്ണം കൂട്ടാന്‍ പ്രകൃതിയെ ദ്രോഹിക്കുന്ന പ്രവൃത്തിയില്‍ നിന്ന് പിന്‍തിരിയാനുള്ള ബോധവല്‍കരണവും ഇതോടൊപ്പം നടക്കണം.

LIVE NEWS - ONLINE

 • 1
  8 mins ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 2
  4 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 3
  4 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 4
  5 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 5
  5 hours ago

  പെട്രോളിന് ഇന്നും വില കൂടി

 • 6
  5 hours ago

  മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

 • 7
  6 hours ago

  ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

 • 8
  7 hours ago

  തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

 • 9
  7 hours ago

  കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍