Thursday, April 18th, 2019

പെണ്‍കുട്ടികള്‍ക്ക് പ്രിയം ഈ വാച്ചുകള്‍..

വ്യത്യസ്ഥമായ വാച്ചുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്

Published On:Nov 2, 2017 | 2:29 pm

ഫേഷന്‍ ലോകം എന്നും നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാവുന്നതാണ്. ആഭരണങ്ങള്‍, ചെരുപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ ദിനംപ്രതി മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. വാച്ചിലും ഇന്ന് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പണ്ടുള്ളതില്‍ നിന്ന് ഒരുപാട് വ്യത്യസ്ഥതമായ വാച്ചുകള്‍ വിപണിയില്‍ ലഭ്യമാണ്. ആഭരണങ്ങളോട് പ്രിയമില്ലാത്ത പെണ്‍കുട്ടികള്‍ക്ക് പോലും വാച്ചിനോട് പ്രിയമായിരിക്കും. ആണ്‍- പെണ്‍ ഭേതമന്യേ എല്ലാവര്‍ക്കും വാച്ചിനോട് ഒരു ഇഷ്ടം തന്നെയാണ്.
ലെതര്‍ വാച്ചുകള്‍, ബ്രേസ്‌ലെറ്റ് വാച്ചുകള്‍, ബാംഗിള്‍ വാച്ച് എന്നിവ പെണ്‍മനസ്സുകളില്‍ മുന്നില്‍ നില്‍ക്കുന്ന വാച്ചുകളാണ്. ഗോള്‍ഡ്, സില്‍വര്‍, മറ്റ് പല നിറത്തിലും ലഭിക്കുന്ന ബ്രേസ്‌ലെറ്റ് വാച്ചുകള്‍ പെണ്‍കുട്ടികളുടെ ഇഷ്ടതാരം തന്നെ. ഇത് കൂടുതലും ഫംങ്ഷനിലും മറ്റും ഉപയോഗിക്കുന്നു. ഇതു പോലെതന്നെ ആകര്‍ഷകമായതാണ് ബാംഗിള്‍ വാച്ച്. വളപോലെ കൈയ്യില്‍ അണിയാന്‍ പറ്റുന്നതാണിവ. കല്ല്, മുത്ത് എന്നിവ പതിപ്പിച്ച ഇവ കാണാന്‍ നല്ല ഭംഗിയാണ്. ആഘോഷാവസരങ്ങളില്‍ കൂടുതല്‍ അണിയുന്നതും ഇത്തരം വാച്ചുകളാണ്. ലെതര്‍ വാച്ചുകള്‍ പണ്ടു മുതല്‍ക്കെയുള്ള ഫാഷനാണ്. എന്നാല്‍ ഇന്നത്തെക്കാലത്തും ഇതിനെ സ്‌നേഹിക്കുന്നവരുണ്ട്. സ്ഥിരം ഉപയോഗത്തിന് പറ്റിയ വാച്ചാണ് ലെതര്‍ സ്്ട്രാപ്പ് വാച്ച്. വസ്ത്രത്തിന്റെ നിറത്തിനനുസരിച്ച് ഇവയുടെ സ്ട്രാപ്പ് മാറ്റാന്‍ സാധിക്കുന്നു. സമയം നോക്കുക മാത്രമല്ല പകരം, കൈകളിലെ സൗന്ദര്യത്തിനു വേണ്ടിയാണ് പലരും ഇന്ന് വാച്ചുകള്‍ കെട്ടുന്നത്

 

LIVE NEWS - ONLINE

  • 1
    13 mins ago

    വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

  • 2
    41 mins ago

    രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും

  • 3
    1 hour ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 4
    3 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 5
    3 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 6
    3 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 7
    3 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

  • 8
    7 hours ago

    രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 9
    7 hours ago

    ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി