Thursday, April 25th, 2019

മാലിന്യ നിര്‍മ്മാര്‍ജ്ജനം; തദ്ദേശഭരണവകുപ്പ് മുന്‍കയ്യെടുക്കണം

പൊതുസ്ഥലത്തെ മാലിന്യ കൂമ്പാരങ്ങള്‍ സമൂഹത്തിന്റെ ഉറക്കം കെടുത്തുന്നു. ദുര്‍ഗന്ധം മൂലം മൂക്ക് പൊത്താതെ പൊതുറോഡരികിലൂടെ നടക്കാന്‍ പറ്റില്ല. റോഡരികില്‍ ഇടതൂര്‍ന്ന് വളര്‍ന്നിരിക്കുന്ന പുല്‍ക്കൂട്ടങ്ങളിലും പൊന്തക്കാടുകളിലും മാലിന്യം കൊണ്ടിടുന്ന സാമൂഹ്യ ദ്രോഹനടപടികള്‍ നിര്‍ബാധം തുടരുന്നു. തെരുവ് പട്ടികളും കുറുക്കനും കാക്കയും കൊത്തിവലിച്ച് റോഡിലേക്കിടുന്ന ചീഞ്ഞളിഞ്ഞ ഭക്ഷ്യവസ്തുക്കളുടെയും പഴം, പച്ചക്കറികളുടെയും അവശിഷ്ടങ്ങള്‍ പുലര്‍ച്ചെ നടക്കാനിറങ്ങുന്നവരെയും യാത്രക്കാരെയും ഒരുപോലെ പ്രയാസത്തിലാക്കുകയാണ്. നിരവധി തവണ ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടും ശ്രദ്ധിക്കാനാളില്ലാതെയും അഥവാ നടപടിയെടുക്കേണ്ടവര്‍ ഉറക്കം നടിച്ചും ഇരിക്കുന്നത് ജനദ്രോഹ നടപടികള്‍ ജില്ലയുടെ പലഭാഗത്തും … Continue reading "മാലിന്യ നിര്‍മ്മാര്‍ജ്ജനം; തദ്ദേശഭരണവകുപ്പ് മുന്‍കയ്യെടുക്കണം"

Published On:Mar 28, 2018 | 1:49 pm

പൊതുസ്ഥലത്തെ മാലിന്യ കൂമ്പാരങ്ങള്‍ സമൂഹത്തിന്റെ ഉറക്കം കെടുത്തുന്നു. ദുര്‍ഗന്ധം മൂലം മൂക്ക് പൊത്താതെ പൊതുറോഡരികിലൂടെ നടക്കാന്‍ പറ്റില്ല. റോഡരികില്‍ ഇടതൂര്‍ന്ന് വളര്‍ന്നിരിക്കുന്ന പുല്‍ക്കൂട്ടങ്ങളിലും പൊന്തക്കാടുകളിലും മാലിന്യം കൊണ്ടിടുന്ന സാമൂഹ്യ ദ്രോഹനടപടികള്‍ നിര്‍ബാധം തുടരുന്നു. തെരുവ് പട്ടികളും കുറുക്കനും കാക്കയും കൊത്തിവലിച്ച് റോഡിലേക്കിടുന്ന ചീഞ്ഞളിഞ്ഞ ഭക്ഷ്യവസ്തുക്കളുടെയും പഴം, പച്ചക്കറികളുടെയും അവശിഷ്ടങ്ങള്‍ പുലര്‍ച്ചെ നടക്കാനിറങ്ങുന്നവരെയും യാത്രക്കാരെയും ഒരുപോലെ പ്രയാസത്തിലാക്കുകയാണ്. നിരവധി തവണ ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടും ശ്രദ്ധിക്കാനാളില്ലാതെയും അഥവാ നടപടിയെടുക്കേണ്ടവര്‍ ഉറക്കം നടിച്ചും ഇരിക്കുന്നത് ജനദ്രോഹ നടപടികള്‍ ജില്ലയുടെ പലഭാഗത്തും നിര്‍ബാധം തുടരുന്നതിന് സഹായമാവുകയാണ്. രാത്രികാലങ്ങളില്‍ കാവലിരുന്ന് മാലിന്യം കൊണ്ടിടുന്നവരെ കണ്ടെത്താന്‍ ചിലയിടങ്ങളില്‍ നാട്ടുകാര്‍ ശ്രമം നടത്തിയിരുന്നു. പലയിടത്തും ഇത്തരക്കാരെ പിടികൂടി താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കുറെക്കാലം ഇത്തരം സാമൂഹ്യ ദ്രോഹ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ പരിശോധനയോ രാത്രികാല കാവലോ ഇല്ല എന്ന് ബോധ്യമായതുകൊണ്ട്് മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് പൂര്‍വ്വാധികം ശക്തിയോടെ തുടരുകയാണ്. ഇത്തരക്കാരെ പിടികൂടിയാല്‍ 25,000 രൂപവരെ പിഴയീടാക്കുമെന്ന് തദ്ദേശ ഭരണവകുപ്പ് ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും പറയുന്നു. പക്ഷെ പിടികൂടാന്‍ ഒരു നടപടിയും അവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കണ്ണൂര്‍ ജില്ലയില്‍ താഴെചൊവ്വ മുതല്‍ ചാല വഴി എടക്കാട് വരെ എത്തുന്ന ബൈപാസ് റോഡരികില്‍ പലയിടത്തും പ്ലാസ്റ്റിക് സഞ്ചിയിലാക്കി മാലിന്യം തള്ളിയിട്ടുണ്ട്്. കണ്ണൂര്‍-മയ്യില്‍ റോഡില്‍ സ്‌റ്റെപ്പ് റോഡരികില്‍ മാലിന്യം ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധം മൂലം കാല്‍നടയാത്രപോലും ദുസ്സഹമാണ്. ഇവിടെ ആളൊഴിഞ്ഞ സ്ഥലത്ത് കാവലിരിക്കാന്‍ പ്രയാസമാണെന്ന് നാട്ടുകാര്‍ പറയുന്നു. അറവ് മാലിന്യങ്ങളും മത്സ്യാവശിഷ്ടങ്ങളും റോഡരികില്‍ നിന്നും റോഡിലേക്ക് വലിച്ചിഴക്കുന്ന തെരുവ് പട്ടികള്‍ ഇരുചക്രവാഹനങ്ങള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നു. വിവാഹവീടുകളിലെ ഭക്ഷണാവശിഷ്ടങ്ങളും ഇപ്പോള്‍ വലിയ ബാഗുകളിലാക്കി റോഡരികിലും പുഴയോരങ്ങളിലും തള്ളുകയാണ്. തലശ്ശേരി-വടക്കുമ്പാട് റോഡില്‍ കൊളശ്ശേരിയിലും തലശ്ശേരി, മാഹി ബൈപാസ്സിനായി ഏറ്റെടുത്ത കാടുപിടിച്ച സ്ഥലത്തും ഇപ്പോള്‍ മാലിന്യ കൂമ്പാരമാണ്. വളപട്ടണം, എരഞ്ഞോളി, ഇരിട്ടി, പേരാവൂര്‍ എന്നിവിടങ്ങളിലെ പുഴയോരങ്ങള്‍ എന്നിവിടങ്ങളിലും വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നത് തുടരുന്നു രണ്ട് മാസം കൂടി കഴിഞ്ഞാല്‍ മഴ തുടങ്ങും. കഴിഞ്ഞ മൂന്ന് വര്‍ഷമായി മഴക്കാലത്ത് സംസ്ഥാനം പനിച്ച് വിറക്കുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പനിയും അനുബന്ധ രോഗങ്ങളും ജനത്തെ വലച്ചിരുന്നു. കൊതുക് പരത്തുന്ന ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇപ്പോഴേ മാലിന്യ നിര്‍മ്മാര്‍ജ്ജന നടപടികള്‍ ആരംഭിച്ചില്ലെങ്കില്‍ മുന്‍വര്‍ഷത്തെ അനുഭവങ്ങള്‍ ആവര്‍ത്തിച്ചേക്കും. ജനസഹകരണത്തോടെയുള്ള കൂട്ടായ ശ്രമം ഇപ്പോള്‍ ആവശ്യമായിരിക്കുന്നു. സര്‍ക്കാര്‍ നടപടികള്‍ കൊണ്ട് മാത്രം ഇത്തരം സാമൂഹ്യ ദ്രോഹ നടപടികള്‍ അവസാനിപ്പിക്കാന്‍ കഴിയില്ല. പലവീടുകളിലും മാലിന്യങ്ങള്‍ സംസ്‌കരിക്കാനോ നശിപ്പിക്കാനോ കുഴികളില്‍ തള്ളാനോ സൗകര്യമില്ല. ഒരു പൊതുസ്ഥലം ഇതിനായി കണ്ടെത്തി മാലിന്യ സംസ്‌കരണ സംവിധാനം കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു. ആരോഗ്യമുളള ഒരു ചുറ്റുപാട് ജനവാസ കേന്ദ്രങ്ങളില്‍ ഉറപ്പാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പുകള്‍ തന്നെ മുന്‍കയ്യെടുക്കണം.

LIVE NEWS - ONLINE

 • 1
  38 mins ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 2
  2 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 3
  4 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 4
  4 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 5
  5 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 6
  5 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 7
  5 hours ago

  കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

 • 8
  6 hours ago

  ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

 • 9
  6 hours ago

  അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു