Monday, September 24th, 2018

മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നു,നടപടിയെടുക്കാതെ കോര്‍പറേഷന്‍

കണ്ണൂര്‍: മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് വലിച്ചെറിയുകയെന്നത് ഒരു ഹോബിയായി കാണുന്നവര്‍ക്ക് മുന്നറിയിപ്പുമായി പരിസ്ഥിതി സ്‌നേഹികള്‍. ഇനിയും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ എറിഞ്ഞവരുടെ വീട്ടുമുറ്റത്ത് മാലിന്യമിറക്കി പ്രതിഷേധിക്കാനാണ് പരിസ്ഥിതിസ്‌നേഹികളുടെ നീക്കം. കണ്ണൂര്‍ ഫോര്‍ട്ട് റോഡിലാണ് മാലിന്യം തള്ളുന്നവരുടെ ശല്യം കൂടിവരുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവരും വീടുകളിലെയും ക്വാര്‍ട്ടേഴ്‌സുകളിലെയും താമസക്കാരുമാണ് മാലിന്യം തള്ളുന്നവരില്‍ പ്രധാനികള്‍. പ്ലാസ്റ്റിക് ക്യാരിബാഗില്‍ മാലിന്യങ്ങള്‍ കുത്തിനിറച്ച് പട്ടാപകല്‍ പോലും ഇവര്‍ ഇവിടെ മാലിന്യം വലിച്ചെറിഞ്ഞ് പോകുകയാണ്. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി പകര്‍ച്ചവ്യാധികള്‍ പടരാന്‍ തുടങ്ങിയിട്ടും മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് യാതൊരു നാണവുമില്ല. … Continue reading "മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നു,നടപടിയെടുക്കാതെ കോര്‍പറേഷന്‍"

Published On:Jul 13, 2017 | 11:42 am

കണ്ണൂര്‍: മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് വലിച്ചെറിയുകയെന്നത് ഒരു ഹോബിയായി കാണുന്നവര്‍ക്ക് മുന്നറിയിപ്പുമായി പരിസ്ഥിതി സ്‌നേഹികള്‍. ഇനിയും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ എറിഞ്ഞവരുടെ വീട്ടുമുറ്റത്ത് മാലിന്യമിറക്കി പ്രതിഷേധിക്കാനാണ് പരിസ്ഥിതിസ്‌നേഹികളുടെ നീക്കം.
കണ്ണൂര്‍ ഫോര്‍ട്ട് റോഡിലാണ് മാലിന്യം തള്ളുന്നവരുടെ ശല്യം കൂടിവരുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവരും വീടുകളിലെയും ക്വാര്‍ട്ടേഴ്‌സുകളിലെയും താമസക്കാരുമാണ് മാലിന്യം തള്ളുന്നവരില്‍ പ്രധാനികള്‍. പ്ലാസ്റ്റിക് ക്യാരിബാഗില്‍ മാലിന്യങ്ങള്‍ കുത്തിനിറച്ച് പട്ടാപകല്‍ പോലും ഇവര്‍ ഇവിടെ മാലിന്യം വലിച്ചെറിഞ്ഞ് പോകുകയാണ്.
മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി പകര്‍ച്ചവ്യാധികള്‍ പടരാന്‍ തുടങ്ങിയിട്ടും മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് യാതൊരു നാണവുമില്ല. പകര്‍ച്ചപ്പനിയും ഡങ്കിയുമെല്ലാം പടര്‍ന്നുപിടിച്ച് നിരവധിയാളുകള്‍ മരിക്കുമ്പോഴും റോഡരികിലെ ഈ കൊതുകുവളര്‍ത്തു കേന്ദ്രം കാണാന്‍ കോര്‍പറേഷന്‍ ഭരണാധികാരികള്‍ക്കും കണ്ണുണ്ടായിട്ടില്ല.
ഫോര്‍ട്ട് റോഡില്‍ ആനന്ദഭവന്‍ ഹോട്ടലിന് മുന്‍വശത്തായി കാഞ്ചി സില്‍ക്കിന് സമീപമാണ് ട്രഞ്ചിംഗ് ഗ്രൗണ്ടിനെപോലും നാണിപ്പിക്കുന്ന നിലയില്‍ മാലിന്യ നിക്ഷേപ കേന്ദ്രം ഉണ്ടായിരുന്നത്. വിശാലമായ വളപ്പില്‍ മീറ്ററുകള്‍ നീളത്തിലും വീതിയിലുമായി രണ്ട് മൂന്ന് അടി ഉയരത്തിലാണ് മാലിന്യങ്ങള്‍ കുന്നുകൂടികിടന്നിരുന്നത്. തൊട്ടടുത്ത വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാര്‍ സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ ഇവിടെയാണ് തള്ളിയിരുന്നത്.
മാലിന്യങ്ങള്‍ കുന്നുകൂടി അസഹ്യമായ ദുര്‍ഗന്ധം വമിക്കാനും കൊതുകു വളരാനും തുടങ്ങിയതോടെയാണ് ഒരുകൂട്ടം സുമനസുകള്‍ ഇവിടെയുള്ള മാലിന്യങ്ങളെല്ലാം വൃത്തിയാക്കിയത്. മാലിന്യങ്ങളെല്ലാം നീക്കി സുന്ദരമാക്കിയ വളപ്പിന് ഒരുദിവസത്തെ ആയുസ് മാത്രമെ ഉണ്ടായുള്ളൂ. അടുത്തദിവസം വീണ്ടും പഴയ മാലിന്യ നിക്ഷേപകരുടെ വിളയാട്ടം തുടങ്ങി. ഇപ്പോള്‍ സ്ഥലത്ത് പ്ലാസ്റ്റിക് സഞ്ചിയിലാക്കി മാലിന്യങ്ങള്‍ തള്ളിയിരിക്കുകയാണ്. എന്നാല്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ ഒരു ‘പണി’ നല്‍കാന്‍ തന്നെയാണ് പരിസ്ഥിതി സ്‌നേഹികളുടെ നീക്കം. മാലിന്യങ്ങളില്‍ കാണപ്പെട്ട വ്യാപാര സ്ഥാപനങ്ങളുടെ ബില്ലുകള്‍, പേര് പ്രിന്റ് ചെയ്ത സഞ്ചികള്‍ തുടങ്ങിയവ പരിസ്ഥിതി സ്‌നേഹികള്‍ ശേഖരിച്ച് വച്ചിട്ടുണ്ട്. മാലിന്യങ്ങളെല്ലാം തള്ളിയവരെകൊണ്ട് തിരിച്ചെടുപ്പിക്കാനാണ് ഇവര്‍ നീക്കം നടത്തുന്നത്. ഇനിയും മാലിന്യം തള്ളിയാല്‍ ഇവരുടെ വ്യാപാര സ്ഥാപനത്തിലേക്ക് മാലിന്യങ്ങള്‍ തിരിച്ച് കൊണ്ടിടാനും ഇവര്‍ തയ്യാറാകുമെന്നറിയുന്നു.
കോര്‍പറേഷന്‍ അധികൃതരുടെ അനാസ്ഥയാണ് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് വളമായി മാറുന്നത് പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് പ്രശ്‌നമാകുന്നത്.
പകര്‍ച്ചപ്പനി ബാധിച്ച് നിരവധിയാളുകള്‍ മരിക്കുമ്പോഴും ഭരണാധികാരികള്‍ക്ക് യാതൊരു കൂസലുമില്ലെന്ന് ജനങ്ങള്‍ പറയുന്നു. നിരവധി തവണ അധികാരികളോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായ ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ പി ഇന്ദിര ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും ജനങ്ങള്‍ പരാതിപ്പെടുന്നു. സി സി ടി വി ക്യാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടുകയും ഇവരെ പരസ്യവിചാരണ ചെയ്യുകയും ചെയ്യാനുള്ള പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. റോഡരികിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് കൈയും വീശി പോകുന്ന മാന്യന്മാരും മാലിന്യം തള്ളാന്‍ കൊടുത്തുവിടുന്ന മാന്യന്മാരും ജാഗ്രത പാലിക്കണമെന്ന് പരിസ്ഥിതിസ്‌നേഹികള്‍ മുന്നറിയിപ്പ് നല്‍കുകയാണ്.

 

 

 

 

 

 

LIVE NEWS - ONLINE

  • 1
    5 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    7 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    8 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    12 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    12 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    13 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    14 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    14 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    14 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു