Monday, March 19th, 2018

കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനം ഉടനെ വേണം

സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍ക്കാര്‍ ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ക്ക് തയ്യാറെടുത്തുകഴിഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിസ്ഥിതി സംരക്ഷണ അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് വിതരണം ചെയ്യവെ അറിയിച്ചതാണ് ഇക്കാര്യം. ഒരു കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനത്തിന്റെ ആവശ്യകത അനിവാര്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നഗര മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തതിന്റെ പ്രയാസം വര്‍ഷങ്ങളായി ജനം അനുഭവിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരങ്ങളില്‍ നിന്ന് തദ്ദേശ ഭരണ വകുപ്പ് ജീവനക്കാര്‍ … Continue reading "കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനം ഉടനെ വേണം"

Published On:Oct 5, 2017 | 2:26 pm

സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍ക്കാര്‍ ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ക്ക് തയ്യാറെടുത്തുകഴിഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിസ്ഥിതി സംരക്ഷണ അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് വിതരണം ചെയ്യവെ അറിയിച്ചതാണ് ഇക്കാര്യം.
ഒരു കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനത്തിന്റെ ആവശ്യകത അനിവാര്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നഗര മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തതിന്റെ പ്രയാസം വര്‍ഷങ്ങളായി ജനം അനുഭവിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരങ്ങളില്‍ നിന്ന് തദ്ദേശ ഭരണ വകുപ്പ് ജീവനക്കാര്‍ സംഭരിക്കുന്ന മാലിന്യങ്ങള്‍ വിദൂര സ്ഥലങ്ങളില്‍ ജനവാസമില്ലാത്ത പ്രദേശത്ത് നിക്ഷേപിക്കാന്‍ സൗകര്യമുണ്ടായിരുന്നു. കണ്ണൂരില്‍ ചേലോറ, പയ്യന്നൂരില്‍ മൂരികൊവ്വല്‍, തലശ്ശേരിയില്‍ പെട്ടിപ്പാലം, കൂത്തുപറമ്പില്‍ പാലാപറമ്പ്, തളിപ്പറമ്പില്‍ നാടുകാണി തുടങ്ങിയ സ്ഥലങ്ങളില്‍ വര്‍ഷങ്ങളോളം നഗര മാലിന്യങ്ങള്‍ സംസ്‌കരിച്ചിരുന്നു. മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളുടെ അടുത്ത് ചുരുങ്ങിയ വിലക്ക് സ്ഥലം ലഭിക്കുമെന്നായപ്പോള്‍ പലരും സ്ഥലം വാങ്ങി വീട് വെക്കാന്‍ തുടങ്ങി. പരിസരവാസികള്‍ പിന്നീട് മാലിന്യ സംസ്‌കരണത്തിനെതിരായി ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രക്ഷോഭം തുടങ്ങിയപ്പോള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിലവിലുള്ള മാലിന്യ സംസ്‌കരണം നിര്‍ത്തേണ്ടിവന്നു. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. പല ആധുനിക മാലിന്യ സംസ്‌കരണ പരിപാടികള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടാകാറുണ്ടെങ്കിലും ഒന്നും നടപ്പിലായില്ല. കച്ചവടക്കാര്‍ പലരും നഗരമാലിന്യങ്ങള്‍ രാത്രിയായാല്‍ ആരും കാണാതെ ഓടയിലേക്ക് തള്ളുന്നു. മൂന്നും നാലും സെന്റ് സ്ഥലത്ത് വീടവെക്കുന്നവര്‍ക്ക് മാലിന്യം ഉപേക്ഷിക്കാന്‍ ഇടംകിട്ടാറില്ല. പലരും റോഡരികിലും റെയില്‍ പാളങ്ങള്‍ക്കരികിലും ഇടതൂര്‍ന്ന് വളര്‍ന്നുനില്‍ക്കുന്ന കുറ്റിക്കാടുകളിലേക്കും വലിച്ചെറിയുന്നു. മഴക്കാലത്ത് ഇവ ചീഞ്ഞളിഞ്ഞ് കൊതുകുകളും അണുക്കളും പെരുകി ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത തരം പനിയും സാംക്രമിക രോഗങ്ങള്‍ക്കും ഇടവരുത്തുന്നു. അനിയന്ത്രിതമായ നിലയിലേക്ക് മഴക്കാല രോഗങ്ങള്‍ പിടിപെടാന്‍ തുടങ്ങിയതോടെ മാലിന്യ സംസ്‌കരണത്തിന്റെ അനിവാര്യത ജനത്തിന് ബോധ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു. എന്ത് സംവിധാനം മാലിന്യ നിര്‍മ്മാര്‍ജനത്തിനായി ഏര്‍പ്പെടുത്തിയാലും സ്വാഗതം ചെയ്യുമെന്ന നിലയിലെത്തിയിരിക്കയാണ് ജനം. നഗരങ്ങളിലെ നിലവിലുള്ള സൗകര്യങ്ങളും ഫണ്ടും ഉപയോഗിച്ച് എത്രയും പെട്ടെന്ന് കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തുകയും ആരോഗ്യമുള്ള ചുറ്റുപാട് ജനങ്ങള്‍ക്കായി വളര്‍ത്തിയെടുക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.

LIVE NEWS - ONLINE

 • 1
  3 mins ago

  എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രത്യേക കോളം

 • 2
  2 hours ago

  ചന്ദ്രശേഖര്‍ റാവുവും മമതയും കൂടിക്കാഴ്ച നടത്തി

 • 3
  2 hours ago

  2ജി സ്പെക്ട്രം അഴിമതി: പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍

 • 4
  5 hours ago

  മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

 • 5
  5 hours ago

  മുന്‍ മന്ത്രി അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

 • 6
  8 hours ago

  കാലിത്തീറ്റ കുംഭ കോണം; നാലാം കേസിലും ലാലു കുറ്റക്കാരന്‍

 • 7
  8 hours ago

  ഇത് താന്‍ടാ പോലീസ്

 • 8
  9 hours ago

  സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ കഠിന തടവും പിഴയും

 • 9
  9 hours ago

  പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്