Wednesday, April 24th, 2019

‘ശുചീകരണവും ഫോട്ടോയെടുപ്പും തകൃതി’ മാലിന്യങ്ങള്‍ പഴയപടി

കണ്ണൂര്‍: പകര്‍ച്ചപ്പനി പ്രതിരോധം മുന്നില്‍ നിര്‍ത്തി നാടൊട്ടുക്കും നടത്തിയ മൂന്നുദിവസത്തെ ഊര്‍ജ്ജിത ശുചീകരണയജ്ഞം സമാപിച്ചപ്പോഴും മാലിന്യങ്ങള്‍ പഴയപടി. ഇക്കഴിഞ്ഞ 27,28,29 തീയതികളിലാണ് എല്ലാതദ്ദേശ സ്ഥാപനങ്ങളിലും ആരോഗ്യകേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലൊക്കെ ശുചീകരണയജ്ഞം നടന്നത്. മൂന്നുദിവസം ശുചീകരണ യജ്ഞവും ഫോട്ടോയെടുപ്പും തകൃതിയായി നടന്നു. ത്രിതലപഞ്ചായത്ത്, കോര്‍പ്പറേഷന്‍, വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടനകള്‍ ആരോഗ്യകേന്ദ്രങ്ങള്‍, വ്യാപാരികള്‍ എന്നിവരെല്ലാം മത്സരിച്ചുതന്നെ പരിപാടികളില്‍ പങ്കുകൊണ്ടു. ഇഷ്ടംപോലെ പണവും പരിപാടികളുമായപ്പോള്‍ ആഘോഷമായാണ് ഊര്‍ജ്ജിത ശുചീകരണ യജ്ഞം പര്യവസാനിച്ചത്. എന്നാല്‍ പലയിടത്തും ഇപ്പോഴുമുള്ള മാലിന്യങ്ങള്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളും … Continue reading "‘ശുചീകരണവും ഫോട്ടോയെടുപ്പും തകൃതി’ മാലിന്യങ്ങള്‍ പഴയപടി"

Published On:Jul 4, 2017 | 2:08 pm

കണ്ണൂര്‍: പകര്‍ച്ചപ്പനി പ്രതിരോധം മുന്നില്‍ നിര്‍ത്തി നാടൊട്ടുക്കും നടത്തിയ മൂന്നുദിവസത്തെ ഊര്‍ജ്ജിത ശുചീകരണയജ്ഞം സമാപിച്ചപ്പോഴും മാലിന്യങ്ങള്‍ പഴയപടി.
ഇക്കഴിഞ്ഞ 27,28,29 തീയതികളിലാണ് എല്ലാതദ്ദേശ സ്ഥാപനങ്ങളിലും ആരോഗ്യകേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലൊക്കെ ശുചീകരണയജ്ഞം നടന്നത്. മൂന്നുദിവസം ശുചീകരണ യജ്ഞവും ഫോട്ടോയെടുപ്പും തകൃതിയായി നടന്നു. ത്രിതലപഞ്ചായത്ത്, കോര്‍പ്പറേഷന്‍, വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടനകള്‍ ആരോഗ്യകേന്ദ്രങ്ങള്‍, വ്യാപാരികള്‍ എന്നിവരെല്ലാം മത്സരിച്ചുതന്നെ പരിപാടികളില്‍ പങ്കുകൊണ്ടു. ഇഷ്ടംപോലെ പണവും പരിപാടികളുമായപ്പോള്‍ ആഘോഷമായാണ് ഊര്‍ജ്ജിത ശുചീകരണ യജ്ഞം പര്യവസാനിച്ചത്. എന്നാല്‍ പലയിടത്തും ഇപ്പോഴുമുള്ള മാലിന്യങ്ങള്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളും രോഗഭീഷണിയും ഉയര്‍ത്തി കൂടികിടക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
എന്നാല്‍ പനി പടര്‍ന്നുപിടിക്കുമ്പോള്‍ നടക്കുന്നത്, മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കാടുതെളിച്ച് മുഖംമിനുക്കല്‍ മാത്രമാണ്. മഴക്കാലം ആരംഭിക്കും മുമ്പ് നടത്തേണ്ടിയിരുന്ന മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങളൊന്നും ഒരു പഞ്ചായത്തിലും നഗരസഭകളിലും നടന്നിട്ടില്ല. മഴ തുടങ്ങിയപ്പോള്‍ മുതല്‍ പനി പടര്‍ന്നുപിടിക്കാന്‍ തുടങ്ങി. പനി ബാധിതരുടെ എണ്ണവും പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കൂടിയതോടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബോധംവന്നത്.
ചില പഞ്ചായത്തുകളും നഗരസഭകളും കോര്‍പ്പറേഷനുകളും പനി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ശുചീകരണപ്രവര്‍ത്തനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇതിന്റെ പേരില്‍ കാട്‌തെളിയിക്കല്‍ മാത്രമാണ് നടക്കുന്നത്. ഇതുവെറും മുഖംമിനുക്കല്‍ മാത്രമാണെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. പനിയെ പ്രതിരോധിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കൊതുക് വളരാനുള്ള സാധ്യതയില്ലാതാക്കാന്‍ ഒരുശ്രമവും ഉണ്ടായില്ല. ബോധവല്‍കരണങ്ങള്‍, ഡ്രൈഡെ ആചരണം, കൊതുകുകളുടെ ഉറവിട നശീകരണം, കുടിവെള്ളശുചിത്വം, മാലിന്യസംസ്‌കരണം, വെള്ളക്കെട്ടുശുചീകരണം ചികിത്സാ സൗകര്യം, മരുന്ന് ലഭ്യത എന്നിവയൊന്നും മഴക്കാലത്തിന് മുമ്പ് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 2
    3 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 3
    5 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 4
    5 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 5
    5 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 6
    8 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 7
    9 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 8
    9 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 9
    9 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു