Wednesday, September 26th, 2018

വളപട്ടണത്ത് മാലിന്യനിര്‍മാര്‍ജനം നടത്തുന്നില്ല, അധികൃതര്‍ ഉറക്കത്തില്‍

കണ്ണൂര്‍: സംസ്ഥാനത്തൊട്ടാകെ മാലിന്യ നിര്‍മാര്‍ജനം നടത്തിയിട്ടും വളപട്ടണത്ത് മാലിന്യം നീക്കുന്നതിന് നടപടിയില്ല. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ മാലിന്യത്തിന് കുറവില്ല. യഥാസമയം ഓടകള്‍ വൃത്തിയാക്കാത്തത് കാരണം ഓടയിലെ മലിനജലം റോഡിലൂടെ ഒഴുകുന്നുണ്ട്. മഴപെയ്തതോടെ ഓടയിലെ മാലിന്യം റോഡിലാണ്. മാലിന്യ നിര്‍മാര്‍ജനം ഇല്ലാതായതോടെ പകര്‍ച്ചപ്പനിയും മറ്റും പടര്‍ന്ന് പിടിക്കുകയാണ്. വളപട്ടണം ഹെല്‍ത്ത് സെന്ററില്‍ പനിക്കാരുടെ എണ്ണം ദിവസേന കൂടുകയാണ്. ദിവസം 250-300 ഒപി വരെയാണ്. മാലിന്യം കൊണ്ടിടുന്നതിന് സ്ഥലമില്ലാത്തതും പഞ്ചായത്തിനെ വിഷമിപ്പിക്കുന്നു. ഇറച്ചിക്കടകളിലും കോഴിക്കടകളിലുമുള്ള മാലിന്യം ചാക്കില്‍ കെട്ടി രാത്രിയില്‍ … Continue reading "വളപട്ടണത്ത് മാലിന്യനിര്‍മാര്‍ജനം നടത്തുന്നില്ല, അധികൃതര്‍ ഉറക്കത്തില്‍"

Published On:Jul 3, 2017 | 9:50 am

കണ്ണൂര്‍: സംസ്ഥാനത്തൊട്ടാകെ മാലിന്യ നിര്‍മാര്‍ജനം നടത്തിയിട്ടും വളപട്ടണത്ത് മാലിന്യം നീക്കുന്നതിന് നടപടിയില്ല. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ മാലിന്യത്തിന് കുറവില്ല. യഥാസമയം ഓടകള്‍ വൃത്തിയാക്കാത്തത് കാരണം ഓടയിലെ മലിനജലം റോഡിലൂടെ ഒഴുകുന്നുണ്ട്. മഴപെയ്തതോടെ ഓടയിലെ മാലിന്യം റോഡിലാണ്. മാലിന്യ നിര്‍മാര്‍ജനം ഇല്ലാതായതോടെ പകര്‍ച്ചപ്പനിയും മറ്റും പടര്‍ന്ന് പിടിക്കുകയാണ്.
വളപട്ടണം ഹെല്‍ത്ത് സെന്ററില്‍ പനിക്കാരുടെ എണ്ണം ദിവസേന കൂടുകയാണ്. ദിവസം 250-300 ഒപി വരെയാണ്. മാലിന്യം കൊണ്ടിടുന്നതിന് സ്ഥലമില്ലാത്തതും പഞ്ചായത്തിനെ വിഷമിപ്പിക്കുന്നു. ഇറച്ചിക്കടകളിലും കോഴിക്കടകളിലുമുള്ള മാലിന്യം ചാക്കില്‍ കെട്ടി രാത്രിയില്‍ റോഡില്‍ തള്ളുന്നവരുമുണ്ട്. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വളപട്ടണം മാര്‍ക്കറ്റ് ശുചീകരിക്കാന്‍ ഒരാളും തയ്യാറെടുത്തിട്ടില്ല.
മാലിന്യസംസ്‌കരണ സംവിധാനം കൊതുകുകളുടെ ഉറവിടസാന്നിധ്യം, ശുചിത്വം, പനിയുമായി ബന്ധപ്പെട്ട് ആശുപത്രികള്‍, സര്‍ക്കാര്‍ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ, ഭക്ഷണം പാകം ചെയ്യുന്നതിലെ ശുചിത്വം, ശുചിമുറികളുടെ വൃത്തി തുടങ്ങിയ പരിശോധിക്കേണ്ട ആരോഗ്യവിഭാഗത്തെ വളപട്ടണത്ത് കാണാനില്ല. മാലിന്യം നീക്കുന്നത് പ്രധാന നിരത്തുകളില്‍ മാത്രമാണ്. ഇടവഴികളില്‍ മാലിന്യം കുന്നുകൂടുന്നുണ്ട്. ഇതോടെ തെരുവ് നായ്ക്കളുടെ ശല്യവും കൂടുന്നു.
അടുക്കള മാലിന്യമടക്കം രാപ്പകലെന്നോണം വഴിവക്കില്‍ തള്ളുന്നത് കാരണം ദുര്‍ഗന്ധപൂരിതമാണ്. കാക്കകളും മറ്റും മാലിന്യം കൊത്തിയെടുത്ത് സമീപത്തെ കിണറുകളിലും മറ്റും വീഴ്ത്തുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    10 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    13 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    13 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    16 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    17 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    19 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    19 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    19 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    20 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു