Saturday, September 22nd, 2018

വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചു

ആലപ്പുഴ: വീടിനുള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീന് തീപിടിച്ചു പൊട്ടിത്തെറിച്ചു. മെഷീനില്‍നിന്നും പുക ഉയരുന്നത് കണ്ട വീട്ടമ്മ മുറിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു. നൂറനാട് പാറ ജംക്ഷന് വടക്ക് മുതുകാട്ടുകര ചെമ്പകശേരില്‍ വടക്കതില്‍ സുഭാഷ് ഭവനത്തില്‍ രത്‌നമ്മ(70)യുടെ വീട്ടിലാണ് സംഭവം. ഇന്നലെ ഉച്ചക്ക് 12ന് വാഷിങ് മെഷീന്‍ ഓണാക്കി തുണിയിട്ട ശേഷം രത്‌നമ്മ മുറിയിലും മകള്‍ സിന്ധു വീടിന് പുറത്തും നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് വീടിനുള്ളില്‍ സ്‌ഫോടനമുണ്ടാകുകയും ഇതോടൊപ്പം മുറിക്കുള്ളില്‍ പുക ഉയരുകയും ചെയ്തതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. പിന്നീടാണ് വീടിനുള്ളില്‍ … Continue reading "വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചു"

Published On:Jul 11, 2018 | 8:05 am

ആലപ്പുഴ: വീടിനുള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീന് തീപിടിച്ചു പൊട്ടിത്തെറിച്ചു. മെഷീനില്‍നിന്നും പുക ഉയരുന്നത് കണ്ട വീട്ടമ്മ മുറിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു. നൂറനാട് പാറ ജംക്ഷന് വടക്ക് മുതുകാട്ടുകര ചെമ്പകശേരില്‍ വടക്കതില്‍ സുഭാഷ് ഭവനത്തില്‍ രത്‌നമ്മ(70)യുടെ വീട്ടിലാണ് സംഭവം. ഇന്നലെ ഉച്ചക്ക് 12ന് വാഷിങ് മെഷീന്‍ ഓണാക്കി തുണിയിട്ട ശേഷം രത്‌നമ്മ മുറിയിലും മകള്‍ സിന്ധു വീടിന് പുറത്തും നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് വീടിനുള്ളില്‍ സ്‌ഫോടനമുണ്ടാകുകയും ഇതോടൊപ്പം മുറിക്കുള്ളില്‍ പുക ഉയരുകയും ചെയ്തതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. പിന്നീടാണ് വീടിനുള്ളില്‍ കിടപ്പുമുറിയോട് ചേര്‍ന്ന് സ്‌റ്റോര്‍ റൂമില്‍ വച്ചിരുന്ന വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. സമീപവാസികളും വഴിയാത്രക്കാരും ചേര്‍ന്ന് വെള്ളമൊഴിച്ചു തീ ഭാഗികമായി അണച്ചു. വിവരം അറിഞ്ഞ് കായംകുളത്തുനിന്നും അഗ്‌നിശമനസേന എത്തുകയും വാഷിങ്‌മെഷീന്‍ വീടിന് പുറത്തേക്ക് എത്തിച്ചു തീ പൂര്‍ണമായും അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഷിങ്‌മെഷീനും അതിലുണ്ടായിരുന്ന തുണികളും മുറിയുടെ വാതിലിന്റെ കതകും പൂര്‍ണമായും കത്തിനശിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    4 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    4 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    4 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    7 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    7 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    7 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    7 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    8 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി