Friday, April 26th, 2019

ചന്ദ്രബാബു നായിഡുവിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

എട്ട് വര്‍ഷം മുമ്പുള്ള കേസിലാണ് അറസ്റ്റ് വാറണ്ട്

Published On:Sep 14, 2018 | 7:38 pm

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിനെതിരേ മഹാരാഷ്ട്ര കോടതി ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എട്ട് വര്‍ഷം മുമ്പുള്ള കേസിലാണ് അറസ്റ്റ് വാറണ്ട്. ഈ മാസം 21ന് മുമ്പ് ചന്ദ്രബാബു നായിഡു അടക്കം 15 പേരെ അറസ്റ്റ് ചെയ്ത് കോടതിക്ക് മുമ്പില്‍ ഹാജരാക്കണമെന്നാണ് ഉത്തരവ്.
ഗോദാവരി നദിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ബാബ്ലി ബാരേജ് പദ്ധതിയുടെ ഭാഗമായി അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരേ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.ധര്‍മ്മാബാദ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
ഗോദാവരി നദിയെ വഴിതിരിച്ചുവിടാനേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉപകരിക്കൂ എന്ന് ആരോപിച്ചാണ് തെലുങ്കുദേശം പാര്‍ട്ടി പ്രക്ഷോഭം സംഘടിപ്പിച്ചത്. അന്ന് അവിഭക്ത ആന്ധ്രാപ്രദേശിലെ പ്രതിപക്ഷ നേതാവായിരുന്നു ചന്ദ്രബാബു നായിഡു. അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിനെതിരേ ടിഡിപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുബുദ്ധിയാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ ആരോപിക്കുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 2
    5 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 3
    6 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 4
    7 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 5
    7 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 6
    7 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 7
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    8 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു