Saturday, July 20th, 2019

തിരുവനന്തപുരത്ത് നിരോധനാജ്ഞ നടപ്പാക്കണമെന്ന് പോലീസ്

  തിരു : തിങ്കളാഴ്ച ആരംഭിക്കുന്ന എല്‍ ഡി എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം നേരിടാന്‍ തലസ്ഥാനത്ത് ഒരുങ്ങുന്നത് യുദ്ധസന്നാഹം. കേന്ദ്ര സേനയെ വിളിച്ചു വരുത്തി സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ തലസ്ഥാനത്ത് നിരോധനാഞ്ജ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന് മുന്നോടിയായി ജില്ലയില്‍ നിരോധനാജ്ഞ നടപ്പാക്കണമെന്ന് കാട്ടി എ ഡി എമ്മിന് പോലീസ് റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാന പൊലീസിലെ സര്‍വ്വസന്നാഹങ്ങളെയും തിരുവനന്തപുരത്ത് കേന്ദ്രീകരിക്കാന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കി. ഇതിനുപുറമെയാണ് 2000 സി ആര്‍ പി എഫ് ഭടന്മാരും … Continue reading "തിരുവനന്തപുരത്ത് നിരോധനാജ്ഞ നടപ്പാക്കണമെന്ന് പോലീസ്"

Published On:Aug 9, 2013 | 10:06 am

LDF-PROTEST

 

തിരു : തിങ്കളാഴ്ച ആരംഭിക്കുന്ന എല്‍ ഡി എഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം നേരിടാന്‍ തലസ്ഥാനത്ത് ഒരുങ്ങുന്നത് യുദ്ധസന്നാഹം. കേന്ദ്ര സേനയെ വിളിച്ചു വരുത്തി സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ തലസ്ഥാനത്ത് നിരോധനാഞ്ജ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന് മുന്നോടിയായി ജില്ലയില്‍ നിരോധനാജ്ഞ നടപ്പാക്കണമെന്ന് കാട്ടി എ ഡി എമ്മിന് പോലീസ് റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാന പൊലീസിലെ സര്‍വ്വസന്നാഹങ്ങളെയും തിരുവനന്തപുരത്ത് കേന്ദ്രീകരിക്കാന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കി. ഇതിനുപുറമെയാണ് 2000 സി ആര്‍ പി എഫ് ഭടന്മാരും തിരുവനന്തപുരത്ത് എത്തുന്നത്. മുഖ്യമന്ത്രി രാജിവെക്കും വരെ സെക്രട്ടറിയേറ്റിലേക്ക് ഒരാളെയും കടത്തില്ലെന്നാണ് ഉപരോധ സമരത്തിലൂടെ എല്‍ ഡി എഫിന്റെ പ്രഖ്യാപനം. എന്നാല്‍ സെക്രട്ടറിയേറ്റിന് സമീപത്തേക്ക് ഒരു പ്രവര്‍ത്തകനെയും അടുപ്പിക്കാതിരിക്കാനുള്ള പ്രതിരോധമാണ് സര്‍ക്കാരും ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ സെക്രട്ടറിയേറ്റും പരിസരവും പൊലീസ് വലയത്തിലാവും. ഞായറാഴ്ചയോടെ സി ആര്‍ പി എഫിനെയും മറ്റും വിന്നസിക്കും. സമരത്തിനെത്തുന്നവരെ അതാത് ജില്ലകളില്‍ വെച്ച് തന്നെ തടയാനാണ് പോലീസ് ആലോചിക്കുന്നത്. സമരക്കാരുമായി വരുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാനും ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വാഹന പരിശോധനയും ശക്തമാക്കി. അതുകൂടാതെ സി പി എം പ്രാദേശിക നേതാക്കള്‍ക്ക് മുന്‍ കേസുമായി ബന്ധപ്പെട്ട് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇന്ന് സ്റ്റേഷനില്‍ ഹാജരാവാനും ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ശക്തമായ സേനയെ ഉപയോഗിച്ച് അനൗദ്യോഗിക നിരോധനം നിലനിര്‍ത്തിയാല്‍ മതിയെന്ന ആലോചനയും പൊലീസ് ഭരണതലപ്പത്തുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുഴുവന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, എല്‍ ഡി എഫിന്റെ മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ സമരത്തില്‍ നേരിട്ട് പങ്കെടുക്കും. ഉപരോധത്തെ നേരിടുകയാണെങ്കില്‍ അത് ഈ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിലേക്ക് വഴിവെക്കും. അങ്ങനെയെങ്കില്‍ അത് ബലപ്രയോഗത്തിനും പ്രവചനാതീതമായ ഏറ്റുമുട്ടലുകള്‍ക്കും സാക്ഷ്യം വഹിക്കും. നേതാക്കളെ അറസ്റ്റ് ചെയ്താല്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം മറ്റുജില്ലകളില്‍ ഉണ്ടാകുമെന്ന ആശങ്കയും സര്‍ക്കാറിനുണ്ട്. അത് കൊണ്ട് തന്നെ ജില്ലാ കേന്ദ്രങ്ങളിലും പൊലീസിന് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമരം സമാധാനപരമായിരിക്കുമെന്നും എന്നാല്‍ അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന പിണറായി വിജയന്റെ മുന്നറിയിപ്പ് സര്‍ക്കാറിനെതിരെയുള്ള താക്കിതാണ്. ഏത് തരത്തിലുള്ള പ്രതിരോധത്തെയും മറികടന്ന് സമരം നടത്താനുള്ള കരുത്ത് ഇടതു സംഘടനകള്‍ക്കുണ്ടെന്നും പിണറായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. പൊലീസ് ബലം പ്രയോഗിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന പരസ്യപ്രഖ്യാപനമാണ് പിണറായിയുടെ വാക്കുകളിലെന്ന് പോലീസ് കരുതുന്നു. അതെ സമയം എല്‍ ഡി എഫിന്റെ ലക്ഷ്യം രക്തസാക്ഷികളെ സൃഷിക്കാനാണെന്ന് യു ഡി എഫും തിരിച്ചടിച്ചിട്ടുണ്ട്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള സമരത്തെ എന്ത് വിലകൊടുത്തും നേരിടുമെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍ക്കാറും അതനുസരിച്ചുള്ള കരുതലില്‍ തന്നെയാണെന്ന് ഇത് വ്യക്തമാകുന്നു. സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നതിനിടയില്‍ ഉപരോധന സമരം നടത്തുന്നതിനെതിരെ യു ഡി എഫ് രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ കാലവര്‍ഷക്കെടുതിയേയും സോളാര്‍ അഴിമതിയേയും കൂട്ടികലര്‍ത്തുന്നില്ലെന്നാണ് എല്‍ ഡി എഫിന്റെ നിലപാട്. ഉമ്മന്‍ ചാണ്ടിയെ രാജിവെപ്പിക്കണമെന്ന ലക്ഷ്യം നേടാനായില്ലെങ്കില്‍ രാഷ്ട്രീയമായ വലിയ തിരിച്ചടിയാവും സി പി എംമ്മിന് ഉണ്ടാവുക. അത് കൊണ്ട് തന്നെ 1957ലെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ വിമോചന സമരത്തിന്റെ ഇടത്പതിപ്പാകും സോളാര്‍ സമരം. കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് വിരുദ്ധതരംഗമുണ്ടാക്കി കൂടുതല്‍ സീറ്റുകള്‍ നേടി യെടുക്കുകയാണ് എല്‍ ഡി എഫിന്റെ ലക്ഷ്യം. ലോകസഭയിലേക്ക് ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമായാല്‍ മൂന്നാം മുന്നണിക്ക് അധികാരത്തിലേറാനുള്ള അംഗബലമൊരുക്കുകയാണ് ലക്ഷ്യം. സമരം ദേശീയ പ്രാധന്യമുള്ളതാക്കി മാറ്റാന്‍ സി പി എം – സി പി ഐ – ജനതാദള്‍ കേന്ദ്ര നേതാക്കളും തിരുവനന്തപുരത്ത് എത്തുന്നുണ്ട്.

LIVE NEWS - ONLINE

 • 1
  4 hours ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 2
  6 hours ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

 • 3
  8 hours ago

  ഷീല ദീക്ഷിത് അന്തരിച്ചു

 • 4
  8 hours ago

  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

 • 5
  9 hours ago

  വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

 • 6
  9 hours ago

  ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

 • 7
  11 hours ago

  കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

 • 8
  11 hours ago

  സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

 • 9
  12 hours ago

  തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി