Sunday, February 17th, 2019

രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു; ആറു പേരെ കാണാതായി

കൂട്ടിയിടിച്ച വിമാനങ്ങള്‍ ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് പസഫിക് സുദ്രത്തില്‍ വീഴുകയായിരുന്നു.

Published On:Dec 6, 2018 | 9:00 am

ടോക്യോ: ആകാശത്ത് വെച്ച് രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് പസഫിക് സുദ്രത്തില്‍ വീണു. വിമാനത്തിലുണ്ടായ ഏഴുപേരില്‍ ആറു പേരെയും കാണാതായി. ഒരാളെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. ആറുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എഫ്/എ18, കെസി 130 എന്നീ യുദ്ധ വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പതിവ് പരിശീലനത്തിനിടെയായിരുന്നു അപകടമുണ്ടായത്. ഹിരോഷിമക്കടുത്ത ഇവകുനിയിലെ അമേരിക്കയുടെ താവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ജപ്പാന്‍-അമേരിക്കന്‍ നാവിക സേനകള്‍ സംയുക്തമായാണ് കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നത്. എഫ്/എ18 വിമാനത്തില്‍ രണ്ടും കെസി 130 വിമാനത്തില്‍ അഞ്ചും സൈനികരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മാസവും അമേരിക്കയുടെ എഫ്/എ18 യുദ്ധവിമാനം ജപ്പാന്‍ തീരത്ത് തകര്‍ന്ന് വീണിരുന്നു.

LIVE NEWS - ONLINE

  • 1
    6 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    9 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    15 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    17 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    2 days ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും