Thursday, September 20th, 2018

അപകടാവസ്ഥയിലായ മതില്‍ ഇടിഞ്ഞു വീണു

കണ്ണൂര്‍: കൂത്തുപറമ്പ് പോസ്റ്റ് ഓഫീസിന്റെ അപകടാവസ്ഥയിലായ മതില്‍ ഇടിഞ്ഞു വീണു.പുലര്‍ച്ചെയായതിനാല്‍ ആളപായമൊന്നുമുണ്ടായില്ല. മുന്‍സീഫ് കോടതി റോഡിനോട് ചേര്‍ന്ന ഭാഗത്തെ മതിലാണ് തകര്‍ന്നത്. കാലവര്‍ഷത്തെ തുടര്‍ന്ന് ഏത് സമയവും നിലംപൊത്തിയേക്കാവുന്ന അവസ്ഥയിലായിരുന്നു കുറച്ചു നാളായി ഈ മതില്‍. മതില്‍ അപകടവസ്ഥയിലായിട്ടും അധികാരികളാരും തിരിഞ്ഞു നോക്കിയിരുന്നില്ല.ഇത് സംബന്ധിച്ച് സുദിനം നേരത്തെ വാര്‍ത്ത പ്രസിദീകരിച്ചിരുന്നു.എന്നിട്ടും ഇത് പൊളിച്ചുനീക്കാന്‍ യാതൊരു നടപടിയും ഉണ്ടായില്ല. മതില്‍ അപകടാവസ്ഥയിലാണെന്ന് അറിയിച്ച് ചെറിയൊരു പേപ്പറില്‍ എഴുതിയ അറിയിപ്പ് ചുമരില്‍ ഒട്ടിക്കുക മാത്രമാണ് അധികൃതര്‍ ചെയ്തത്.ഈ കാര്യം ശ്രദ്ധയില്‍ … Continue reading "അപകടാവസ്ഥയിലായ മതില്‍ ഇടിഞ്ഞു വീണു"

Published On:Aug 14, 2018 | 10:34 am

കണ്ണൂര്‍: കൂത്തുപറമ്പ് പോസ്റ്റ് ഓഫീസിന്റെ അപകടാവസ്ഥയിലായ മതില്‍ ഇടിഞ്ഞു വീണു.പുലര്‍ച്ചെയായതിനാല്‍ ആളപായമൊന്നുമുണ്ടായില്ല. മുന്‍സീഫ് കോടതി റോഡിനോട് ചേര്‍ന്ന ഭാഗത്തെ മതിലാണ് തകര്‍ന്നത്. കാലവര്‍ഷത്തെ തുടര്‍ന്ന് ഏത് സമയവും നിലംപൊത്തിയേക്കാവുന്ന അവസ്ഥയിലായിരുന്നു കുറച്ചു നാളായി ഈ മതില്‍.
മതില്‍ അപകടവസ്ഥയിലായിട്ടും അധികാരികളാരും തിരിഞ്ഞു നോക്കിയിരുന്നില്ല.ഇത് സംബന്ധിച്ച് സുദിനം നേരത്തെ വാര്‍ത്ത പ്രസിദീകരിച്ചിരുന്നു.എന്നിട്ടും ഇത് പൊളിച്ചുനീക്കാന്‍ യാതൊരു നടപടിയും ഉണ്ടായില്ല.
മതില്‍ അപകടാവസ്ഥയിലാണെന്ന് അറിയിച്ച് ചെറിയൊരു പേപ്പറില്‍ എഴുതിയ അറിയിപ്പ് ചുമരില്‍ ഒട്ടിക്കുക മാത്രമാണ് അധികൃതര്‍ ചെയ്തത്.ഈ കാര്യം ശ്രദ്ധയില്‍ പെടാതെ പലരും അപകടാവസ്ഥയിലായ ഈ മതിലിന്റെ തൊട്ടു താഴെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതും പതിവായിരുന്നു. സദാ സമയവും ആളുകള്‍ യാത്ര ചെയ്യുന്നതും ആളുകള്‍ കൂടി നിന്ന് സംസാരിക്കുന്ന ഇടം കൂടിയായിരുന്നു ഇത്.
മതില്‍ തകര്‍ന്നു വീണതിനെ തുടര്‍ന്ന് കോടതിയിലേക്കും മറ്റുമുള്ള ഗതാഗതം തടസപ്പെടുമെന്നതിനാല്‍ റോഡിലേക്ക് വീണ മതിലിന്റെ കല്ലുകള്‍ തൊഴിലാളികളെത്തി നീക്കം ചെയ്തു.

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    9 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    9 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    11 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    12 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    13 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    13 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    13 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല