Thursday, July 18th, 2019

ഗര്‍ഭകാലത്ത് നടക്കണം!.കാരണം

ഗര്‍ഭിണികള്‍ നടക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യും

Published On:Mar 7, 2018 | 8:09 am

ഗര്‍ഭകാലത്ത് സ്ത്രീകള്‍ ആരോഗ്യപരമായും മാനസികപരമായും വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ കാണിക്കുന്ന അശ്രദ്ധ പല വിധത്തിലാണ് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് പ്രശ്നമാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആരോഗ്യസംരക്ഷണം ഗര്‍ഭകാലത്ത് അമ്മക്കും കുഞ്ഞിനും ഒരുപോലെ അത്യാവശ്യമുള്ള ഒന്നാണ്. അതിനാല്‍ ഗര്‍ഭിണികള്‍ നടക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. പ്രസവ വേദനയ്ക്ക് വരെ പരിഹാരം കാണാന്‍ നടത്തം സഹായിക്കും. ഗര്‍ഭകാലത്തെ നടത്തം കൊണ്ട് എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണെന്നോ…
ഗര്‍ഭിണികള്‍ നടക്കുന്നത് പലപ്പോഴും സാധാരണ പ്രസവത്തിന് വഴിവെയ്ക്കുന്നു. ഇത് സിസേറിയനുള്ള സാധ്യത വളരെയധികം കുറക്കുന്നു. പ്രസവം എളുപ്പമാക്കാനും വേദന കുറക്കാനും ഗര്‍ഭകാലത്തെ നടത്തം സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാം നടത്തം സഹായിക്കുന്നു. പലപ്പോഴും ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൂടുതലായിരിക്കും. സ്ത്രീകളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞാല്‍ അത് ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കും. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാന്‍ നടത്തെ കൊണ്ട് സാധിക്കുന്നു. രോഗപ്രതിരോധ ശേഷിക്ക് ഇത് സഹായിക്കുന്നു. ദിവസവും 30 മിനിട്ട് നടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
നല്ല ഉറക്കം ലഭിക്കുന്നതിനും ഗര്‍ഭിണികള്‍ നടക്കുന്നത് നല്ലതാണ്. ശരീരഭാരം നിയന്ത്രിക്കാനും പലപ്പോഴും നടത്തത്തിലൂടെ കഴിയുന്നു. ഗര്‍ഭിണികളില്‍ അമിതമായി ശരീരഭാരം വര്‍ദ്ധിക്കുന്നത് വലിയ പ്രശ്‌നമാണ്, ഇതൊഴിവാക്കാന്‍ നടക്കേണ്ടത് അത്യാവശ്യമാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും, ശാരീരികാസ്വസ്ഥതകള്‍ കുറയ്ക്കാനും ഗര്‍ഭകാലത്തെ നടത്തം സഹായിക്കും. കൂടാതെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു. ഗര്‍ഭിണികള്‍ കുഞ്ഞിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തിന് നടത്തം ഗുണം ചെയ്യും.

LIVE NEWS - ONLINE

  • 1
    4 mins ago

    ഫേസ് ആപ്പില്‍ താരതരംഗം

  • 2
    12 mins ago

    ആഗോള മയക്കുമരുന്ന് സംഘത്തലവന്‍ ഗുസ്മാന് ജീവപര്യന്തം

  • 3
    17 mins ago

    നേപ്പാള്‍ പ്രളയം; മരണം 88 ആയി

  • 4
    13 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 5
    15 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 6
    18 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 7
    18 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 8
    19 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 9
    20 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍