Wednesday, August 21st, 2019

വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ മാരുതി വാനിടിച്ച് അഞ്ചുമരണം

കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്.

Published On:Jun 29, 2019 | 3:58 pm

പാലക്കാട്: വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ മാരുതി വാന്‍ ഇടിച്ച് അഞ്ചുപേര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മാരുതി ഒമ്‌നി വാന്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്. കോയമ്പത്തൂരിലേക്ക് ഇവര്‍ പോകുന്ന വഴിയാണ് അപകടമുണ്ടായത്. അമിതവേഗമാണ് അപകടകാരണമെന്നാണ് കരുതുന്നത്.
വാളയാറിനടുത്ത് 14-ാം മൈലില്‍ ഉച്ചക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ട എല്ലാവരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചുപേര്‍ മരിക്കുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് കുട്ടികളും, ഒരു സ്ത്രീയും ഡ്രൈവറുമാണ് ഉള്ളത്.
എന്താണ് അപകടകാരണമെന്ന് വ്യക്തമല്ലെങ്കിലും നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയിലേക്ക് മാരുതി വാന്‍ ഇടിച്ചുകയറുകയായിരുന്നു. കോയമ്പത്തൂര്‍ കുനിയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത് എന്നാണ് സംശയിക്കുന്നത്.. ഹരിയാന രജിസ്‌ട്രേഷനുള്ള വാഹനമാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു