Tuesday, October 16th, 2018

മടിക്കാതെ.. ഉന്മേഷത്തോടെ ഉണരാം…

രാവിലെ സന്തോഷത്തോടെ ഉണരണം, ഇത് ആ ദിവസം മുഴുവനും നന്നായിരിക്കാന്‍ സഹായിക്കും

Published On:Jan 3, 2018 | 9:03 am

രാവിലെ എഴുന്നേല്‍ക്കാല്‍ മടിയുള്ളവരാണ് ഭൂരിഭാഗം പേരും. അലാറം വെച്ചാല്‍ തന്നെ സമയം മാറ്റി മാറ്റി മെല്ലെ എഴുന്നേല്‍ക്കും. മടിച്ചാണ് പലരും എഴുന്നേല്‍ക്കാറ്. എന്നാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉന്മേഷത്തോടെ, സന്തോഷമായി എഴുന്നേല്‍ക്കണം. ഇത് നമ്മുടെ ആ ദിവസം മുഴുവനും നന്നായിരിക്കാന്‍ സഹായിക്കും. രാവിലെ ഉണരുന്നത് സന്തോഷത്തോടെയാവാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
ഉന്മേഷത്തോടെ ഉണരണമെങ്കില്‍ കിടക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കണം. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അനാവസശ്യ ലൈറ്റുകള്‍ ഒഴിവാക്കണം. ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ മാറ്റി നിര്‍ത്തണം. ആദ്യമെ ഇവ ഓഫാക്കി വെയ്്ക്കാം. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ചെറു ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ ആവശ്യത്തിനത്ര ഉറങ്ങണം. ചിലര്‍ക്ക് 7 മണിക്കൂര്‍ ഉറങ്ങിയാല്‍ മതി. എന്നാല്‍ ചിലര്‍ 8,9 മണിക്കൂര്‍ ഉറങ്ങും. അവരവരുടെ സമയം അനുസരിച്ച് ഉറക്കം പൂര്‍ത്താക്കണം. എഴുന്നേല്‍ക്കേണ്ട സമയം സെറ്റ് ചെയ്ത് വെയ്ക്കണം. എല്ലാ ദിവസവും ഒരേ സമയത്ത് ഉണരാന്‍ ശ്രമിക്കണം. ആദ്യമൊക്കെ പ്രശ്‌നമുണ്ടാകുമെങ്കിലും പിന്നീട് ശീലമാകും. ഉണരുമ്പോള്‍ വെളിച്ചത്തില്‍ ഉണരാന്‍ ശ്രമിക്കുക. മുറിയിലേക്ക് വെളിച്ചം കടക്കുന്ന വിധത്തില്‍ കര്‍ട്ടന്‍ സെറ്റ് ചെയ്ത് വെയ്ക്കുക.
ഉണരുമ്പോള്‍ തന്നെ അന്ന് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങലെക്കുറിച്ച് ടെന്‍ഷന്‍ ആകരുത്. മറിച്ച് സന്തോഷത്തോടെ എഴുന്നേല്‍ക്കാം. ഉണരുന്ന സമയത്ത് തിരക്കുകളെല്ലാം മാറ്റി നിര്‍ത്തി സന്തോഷം തോന്നുന്ന കാര്യങ്ങള്‍ ചെയ്യാം. മെഡിറ്റേഷന്‍ ചെയ്യുന്നത് നല്ലതാണ്. കുറച്ചു സമയം അതിനായി മാറ്റി വെയ്ക്കാം, ഉന്മേഷവും, മനസിന് സന്തോഷവും നല്‍കും.

LIVE NEWS - ONLINE

  • 1
    59 mins ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 2
    1 hour ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 3
    2 hours ago

    ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

  • 4
    2 hours ago

    ഇന്ധന വില ഇന്നും കൂടി

  • 5
    2 hours ago

    വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടികൂടി

  • 6
    2 hours ago

    കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു

  • 7
    3 hours ago

    മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

  • 8
    3 hours ago

    മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

  • 9
    3 hours ago

    മുഖ്യമന്ത്രി നാളെ ഗള്‍ഫിലേക്ക്