Thursday, November 15th, 2018

വി എസിന്റെ നിലപാട് മാറ്റത്തില്‍ ആശങ്കയും ആശ്വാസവും

          കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലുള്‍പ്പെടെ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ പാര്‍ട്ടിക്ക് ഏറെ ക്ഷീണമുണ്ടാക്കിയ പ്രസ്താവനകളുമായി ഭീഷണി മുഴക്കിയ വി എസിന്റെ അച്ചടക്കമുള്ള വിധേയത്വം സി പി എമ്മിന് ഒരേ സമയം ആശ്വാസവും ആശങ്കയും നല്‍കുന്നു. പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയ പരസ്യപ്രതികരണങ്ങള്‍ക്കു ശേഷം വി എസ് ആയുധം താഴെ വെച്ച് വിനീതവിധേയനാകുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റവും ആശ്വാസം പകരുന്ന കാര്യമാണ്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ ആവേശത്തോടെ തള്ളിപ്പറഞ്ഞ വി എസ് … Continue reading "വി എസിന്റെ നിലപാട് മാറ്റത്തില്‍ ആശങ്കയും ആശ്വാസവും"

Published On:Mar 21, 2014 | 12:13 pm

VS Ashanga

 

 

 

 

 
കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലുള്‍പ്പെടെ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ പാര്‍ട്ടിക്ക് ഏറെ ക്ഷീണമുണ്ടാക്കിയ പ്രസ്താവനകളുമായി ഭീഷണി മുഴക്കിയ വി എസിന്റെ അച്ചടക്കമുള്ള വിധേയത്വം സി പി എമ്മിന് ഒരേ സമയം ആശ്വാസവും ആശങ്കയും നല്‍കുന്നു. പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയ പരസ്യപ്രതികരണങ്ങള്‍ക്കു ശേഷം വി എസ് ആയുധം താഴെ വെച്ച് വിനീതവിധേയനാകുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റവും ആശ്വാസം പകരുന്ന കാര്യമാണ്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ ആവേശത്തോടെ തള്ളിപ്പറഞ്ഞ വി എസ് അതേ ശരീരഭാഷയിലാണ് കഴിഞ്ഞ ദിവസം പാര്‍ട്ടിക്കു വേണ്ടി ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയുടെ പരമോന്നത സംവിധാനമായ പി ബിയില്‍ നിന്ന് പുറത്തായ വി എസ് കൃത്യം അഞ്ചു വര്‍ഷം കഴിയുമ്പോള്‍ പിണറായിയേയും പാര്‍ട്ടി സംസ്ഥാന ഘടകത്തെയും പിന്തുണച്ച് രഗത്തെത്തിയതാണ് പാര്‍ട്ടിയെ സന്തോഷിപ്പിക്കുന്നത്.
അതേസമയം, അടിക്കടി നിലപാട് മാറ്റുന്ന വി എസ് അടുത്ത ദിവസം എന്ത് വഴി സ്വീകരിക്കുമെന്ന അനിശ്ചിതത്വം പാര്‍ട്ടിയെ അല്‍പ്പം ആശങ്കയിലാഴ്ത്തുന്നുമുണ്ട്. പി ബിയിലേക്ക് തിരിച്ചു വരാനാണ് വി എസ് മുന്‍നിലപാടുകള്‍ തിരുത്തിയതെന്ന ആരോപണം എതിരാളികള്‍ ഉയര്‍ത്തിക്കഴിഞ്ഞു. അതിരൂക്ഷമായ ഭാഷയിലാണ് ആര്‍ എം പിയും ടി പിയുടെ വിധവ കെ കെ രമയും വി എസിനെ വിമര്‍ശിച്ചത്. ഇത്തരം വിമര്‍ശനങ്ങളുടെ വീര്യം കൂടുന്തോറും വീണ്ടും നിലപാട് മാറ്റി വി എസ് പാര്‍ട്ടിക്കെതിരായ പ്രസ്താവനയുമായി രംഗത്തെത്തുമോ എന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആശങ്ക. കെ കെ രമയുടെ സത്യഗ്രഹ പന്തലില്‍ വി എസ് എത്തിയില്ലെങ്കിലും വി എസിന്റെ മനസ്സ് തങ്ങള്‍ക്കൊപ്പമാണെന്ന രമയുടെ പരാമര്‍ശത്തെ അന്ന് വി എസ് തള്ളിപ്പറഞ്ഞിരുന്നില്ല. പലപ്പോഴും കുറിക്കു കൊള്ളുന്ന ചെറു പരാമര്‍ശങ്ങളിലൂടെയാണ് വി എസ് പാര്‍ട്ടിയെ സംശയത്തില്‍ നിര്‍ത്താറുള്ളത് എന്നതിനാല്‍ വി എസില്‍ നിന്ന് അത്തരമൊരു നീക്കം എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാവുന്നതുമാണ്. ടി പി വധക്കേസില്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുന്ന ഘട്ടം വരെയെത്തിച്ച ശേഷം നിലപാട് മാറ്റിയ വി എസ് നേരത്തെ ഇത്തരം നിലപാട് കൈക്കൊണ്ടിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഇത്ര ക്ഷീണം വരില്ലെന്ന് കരുതുന്നവര്‍ നിരവധിയാണ്. വി എസിന്റെ മുന്‍നിലപാടും ഇപ്പോഴത്തെ നിലപാടും തമ്മിലുള്ള വൈരുദ്ധ്യം കൂടി വിശദീകരിക്കേണ്ട അവസ്ഥയിലാണ് പാര്‍ട്ടി നേതാക്കള്‍ ഇപ്പോള്‍.
കേരളയാത്ര അവസാനിപ്പിച്ചിട്ട് ഏറെ ദിവസം കഴിഞ്ഞിട്ടും കോണ്‍ഗ്രസ്സിന്റെ വാലാണ് ആര്‍ എം പി എന്ന് തിരിച്ചറിയാന്‍ വി എസ് ഇത്ര അധികം സമയമെടുത്തത് എന്തിനാണെന്നും അദ്ദേഹത്തിന് വിശദീകരിക്കേണ്ടി വരും. ഏതായാലും ഒരിക്കല്‍ കൂടി പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയുടെ തുണക്കെത്തിയ വി എസ് ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും ഈ നിലപാട് മാറ്റരുതേയെന്നാണ് പ്രവര്‍ത്തകരുടെ ആശങ്ക.

LIVE NEWS - ONLINE

 • 1
  10 hours ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  11 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  14 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  17 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  17 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  17 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  18 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  19 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  19 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി