Thursday, September 20th, 2018

എല്ലാ മാലിന്യവും പേറുന്നയാളാണ്‌ മുഖ്യമന്ത്രി : വി എസ്‌ അച്യുതാനന്ദന്‍

തിരു: ഭരണകക്ഷിയുടെ കൊള്ളരുതായ്‌മയെചോദ്യം ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തിന്‌ ഭരണകക്ഷിക്കൊപ്പം ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുകയാണ്‌ നിഷ്‌പക്ഷനാകേണ്ട സ്‌പീക്കര്‍ ചെയ്‌തതെന്ന്‌ പ്രിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. സഭ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന്‌ പുറത്തിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ നടത്തിയ ധര്‍ണ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു വി എസ്‌. ഭാര്യയെ കൊന്ന ബിജു രാധാകൃഷ്‌ണനെ അറസ്റ്റ്‌ ചെയ്‌ത്‌ കല്‍ത്തുറുങ്കിലടക്കേണ്ടതിന്‌ പകരം ഇയാളുമായി മണിക്കൂറുകളോളം ചര്‍ച്ച ചെയ്യുകയാണ്‌ മുഖ്യമന്ത്രി ചെയ്‌തത്‌. ഇതിന്‌ വയനാട്ടിലുള്ള ഒരു എം പിയും കൂട്ടുനില്‍ക്കുകയായിരുന്നു. ഇത്തരം മാലിന്യങ്ങളെ തോളിലേറ്റി നടക്കുകയാണ്‌ കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്യുന്നത്‌. … Continue reading "എല്ലാ മാലിന്യവും പേറുന്നയാളാണ്‌ മുഖ്യമന്ത്രി : വി എസ്‌ അച്യുതാനന്ദന്‍"

Published On:Jun 18, 2013 | 2:55 pm

തിരു: ഭരണകക്ഷിയുടെ കൊള്ളരുതായ്‌മയെചോദ്യം ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തിന്‌ ഭരണകക്ഷിക്കൊപ്പം ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുകയാണ്‌ നിഷ്‌പക്ഷനാകേണ്ട സ്‌പീക്കര്‍ ചെയ്‌തതെന്ന്‌ പ്രിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. സഭ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന്‌ പുറത്തിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ നടത്തിയ ധര്‍ണ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു വി എസ്‌. ഭാര്യയെ കൊന്ന ബിജു രാധാകൃഷ്‌ണനെ അറസ്റ്റ്‌ ചെയ്‌ത്‌ കല്‍ത്തുറുങ്കിലടക്കേണ്ടതിന്‌ പകരം ഇയാളുമായി മണിക്കൂറുകളോളം ചര്‍ച്ച ചെയ്യുകയാണ്‌ മുഖ്യമന്ത്രി ചെയ്‌തത്‌. ഇതിന്‌ വയനാട്ടിലുള്ള ഒരു എം പിയും കൂട്ടുനില്‍ക്കുകയായിരുന്നു. ഇത്തരം മാലിന്യങ്ങളെ തോളിലേറ്റി നടക്കുകയാണ്‌ കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്യുന്നത്‌. ഇതിനെതിരെ കേരളത്തിലെ ജനങ്ങള്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം സമരം ചെയ്യണമെന്നും വി എസ്‌ ആഹ്വാനം ചെയ്‌തു. സമരം നാളെയും തുടരേണ്ടി വരും. സരിതാ നായര്‍ക്ക്‌ ഒഫീഷ്യലായി എട്ട്‌ ഭര്‍ത്താക്കന്‍മാരുണ്ടെന്നാണ്‌ താന്‍ അറിഞ്ഞത്‌. പലരും ഇവരെ കാണാന്‍ വരുന്നുണ്ട്‌. ഉമ്മന്‍ചാണ്ടി ഇവരെ കാണാന്‍ പോയത്‌ സാമ്പത്തിക ഇടപാടുകള്‍ക്കാണോ അല്ല മറ്റു വേറെയെന്തിനുമാണോ എന്ന കാര്യം അന്വേഷിക്കണം. ഏത്‌ ഓഫീസിലും കയറി ചെന്ന്‌ ആരെയും സ്വാധീനിക്കാനുള്ള എന്തോ ഒന്ന്‌ സരിതാ നായരുടെ കയ്യില്‍ ഉണ്ടെന്നാണ്‌ കരുതുന്നത്‌. പല കാര്യങ്ങളിലും തെളിവുകളുണ്ടെന്നതിനാലാണ്‌ മുഖ്യമന്ത്രിയുടെ ഉറ്റചങ്ങാതിയായ പി സി ജോര്‍ജ്‌ പല കാര്യങ്ങളും വിളിച്ചു പറയുന്നതെന്നും വി എസ്‌ ചൂണ്ടിക്കാട്ടി. ശൂന്യവേള റദ്ദാക്കാനുള്ള അവകാശം സ്‌പീക്കര്‍ക്കുണ്ടോ എന്ന കാര്യം തങ്ങള്‍ നിയമജ്ഞരുമായി ആലോചിക്കുമെന്ന്‌ പിന്നീട്‌ സംസാരിച്ച സി പി ഐ നിയമസഭാ കക്ഷി നേതാവ്‌ സി ദിവാകരന്‍ പറഞ്ഞു. സ്‌പീക്കറുടെ നടപടി ചരിത്രത്തില്‍ ഇല്ലാത്തതാണെന്ന്‌ അദ്ദേഹം പറഞ്ഞു. സ്‌പീക്കര്‍ കോണ്‍ഗ്രസ്സുകാരനെ പോലെയാണ്‌ പെരുമാറിയതെന്നും ഇക്കാര്യം തങ്ങള്‍ നേരിട്ട്‌ സ്‌പീക്കറോട്‌ അന്വേഷിക്കുമെന്നും ദിവാകരന്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    11 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    13 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    14 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    17 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    18 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    19 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    20 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    22 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 9
    22 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി