Saturday, September 22nd, 2018

വോട്ടെടുപ്പിനിടെ കറാച്ചിയല്‍ സ്‌ഫോടനം ; അഞ്ച് മരണം

ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ദേശീയ അസംബ്ലികളിലെ 342ഉം നാല് പ്രവിശ്യാ അസംബ്ലികളിലെ 728ഉം സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എട്ടരക്കോടിയിലേറെ വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. തീവ്രവാദ ആക്രമണ ഭീഷണിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില് വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിനിടെ വോട്ടെടുപ്പിനിടെ തെക്കന്‍ കറാച്ചിയിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ അഞ്ച് പേര്‍കൊല്ലപ്പെട്ടു. മതേതര പാര്‍ട്ടിയായ അവാമി നാഷണല്‍ ലീഗിന്റെ ഓഫീസിന് പുറത്താണ് സ്‌ഫോടനമുണ്ടായത്. ഇവരെ ബഹിഷ്‌കരിക്കാന്‍ നേരത്തെ താലിബാന്‍ ആഹ്വാനം ചെയ്തിരുന്നു. ഭരണകക്ഷിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി, നവാസ് ഷെരീഫിന്റെ … Continue reading "വോട്ടെടുപ്പിനിടെ കറാച്ചിയല്‍ സ്‌ഫോടനം ; അഞ്ച് മരണം"

Published On:May 11, 2013 | 10:37 am

ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ദേശീയ അസംബ്ലികളിലെ 342ഉം നാല് പ്രവിശ്യാ അസംബ്ലികളിലെ 728ഉം സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എട്ടരക്കോടിയിലേറെ വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. തീവ്രവാദ ആക്രമണ ഭീഷണിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില് വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അതിനിടെ വോട്ടെടുപ്പിനിടെ തെക്കന്‍ കറാച്ചിയിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ അഞ്ച് പേര്‍കൊല്ലപ്പെട്ടു. മതേതര പാര്‍ട്ടിയായ അവാമി നാഷണല്‍ ലീഗിന്റെ ഓഫീസിന് പുറത്താണ് സ്‌ഫോടനമുണ്ടായത്. ഇവരെ ബഹിഷ്‌കരിക്കാന്‍ നേരത്തെ താലിബാന്‍ ആഹ്വാനം ചെയ്തിരുന്നു.
ഭരണകക്ഷിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി, നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിംലീഗ്‌നവാസ്, മുന്‍ ക്രിക്കറ്റ്താരം ഇമ്രാന്‍ഖാന്‍ നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ തെഹ്‌രിക് ഇഇന്‍സാഫ് എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍. മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വീട്ടുതടങ്കലിലാക്കിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ മുഷറഫിന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ മുസ്‌ലിംലീഗ് ആഹ്വാനംചെയ്തിരുന്നു.
പാക്കിസ്ഥാന്റെ ചരിത്രത്തില്‍ പകുതിലിലേറെയും നടന്ന സൈനിക ഭരണത്തിന് അറുതി വരുത്തി ആദ്യമായി പൊതു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം നടക്കുന്ന വോട്ടെടുപ്പാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രത്യേകതയും ഇതിനുണ്ട്.
പ്രചാരണ റാലിക്കിടെ വീണ് തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇംറാന്‍ഖാന് സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ്. അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മുന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയുടെ മകനും സ്ഥാനാര്‍ഥിയുമായ അലി ഹൈദര്‍ ഗീലാനിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    4 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    4 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    4 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    6 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    7 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    7 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    7 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    7 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി