Tuesday, May 21st, 2019

നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 117 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. ഒരുമാസക്കാലമായി നടക്കുന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വൈകുന്നേരത്തോടെ അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചരണം നടത്തും. വൈവിധ്യമായ പ്രചരണ രംഗത്ത് പ്രവര്‍ത്തകര്‍ കാണിച്ച വീറും വാശിയും ആവേശവുമെല്ലാം അന്തിമഘട്ടത്തില്‍ അത്ഭുതങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്, എല്‍ ഡി എഫ്, എന്‍ ഡി എ നേതാക്കള്‍. മുന്‍വര്‍ഷങ്ങളിലെ പോലെ അവസാനഘട്ട കൊട്ടികലാശത്തില്‍ ചില സംഘര്‍ഷങ്ങള്‍ സസ്ഥാനത്തുണ്ടായിട്ടുണ്ട്. സുരക്ഷാസേനയുടെ അവസരോജിത ഇടപെടലിനെ തുടര്‍ന്ന് കൂടുതല്‍ അനിഷ്ട … Continue reading "നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം"

Published On:Apr 22, 2019 | 3:32 pm

കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 117 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. ഒരുമാസക്കാലമായി നടക്കുന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വൈകുന്നേരത്തോടെ അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചരണം നടത്തും. വൈവിധ്യമായ പ്രചരണ രംഗത്ത് പ്രവര്‍ത്തകര്‍ കാണിച്ച വീറും വാശിയും ആവേശവുമെല്ലാം അന്തിമഘട്ടത്തില്‍ അത്ഭുതങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്, എല്‍ ഡി എഫ്, എന്‍ ഡി എ നേതാക്കള്‍.
മുന്‍വര്‍ഷങ്ങളിലെ പോലെ അവസാനഘട്ട കൊട്ടികലാശത്തില്‍ ചില സംഘര്‍ഷങ്ങള്‍ സസ്ഥാനത്തുണ്ടായിട്ടുണ്ട്. സുരക്ഷാസേനയുടെ അവസരോജിത ഇടപെടലിനെ തുടര്‍ന്ന് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി. വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുന്നതിനായി ഭവന സന്ദര്‍ശനം, സ്ഥാപന സന്ദര്‍ശനം, പൊതുയോഗങ്ങള്‍ എന്നിവ പതിവ് പോലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നടത്തി. ഇലക്‌ട്രോണിക് മീഡിയ, പ്രിന്റ്മീഡിയ, സോഷ്യല്‍ മീഡിയ എന്നിവ ആവശ്യാനുസരണം ഉപയോഗിച്ച പ്രചരണമായിരുന്നു ഇത്തവണത്തേത്. ഇതിനു പുറമെ സാംസ്‌കാരിക പരിപാടികളും ശാസ്ത്രസാങ്കേതിക ഉപകരണങ്ങളും പ്രചരണത്തിനായി സംഘടിപ്പിച്ചു. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ പ്രവാസി വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ ഇത്തവണ നാട്ടിലെത്തുമെന്നാണ് സൂചന. വിമാനടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളമായി ഉയര്‍ന്നിട്ടും നാട്ടിലെത്താനുള്ള പ്രവാസികളുടെ തിരക്ക് അവസാന ദിവസങ്ങളിലും അനുഭവപ്പെടുകയാണ്. പോളിങ്ങിന് ആവശ്യമായ സാധനസാമഗ്രികള്‍ അതത് വിതരണ കേന്ദ്രങ്ങളില്‍ നിന്നും ഏറ്റുവാങ്ങി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തുകളിലേക്ക് നീങ്ങിത്തുടങ്ങി.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കാവശ്യമായ വാഹനങ്ങള്‍ നേരത്തെ തന്നെ വിതരണ കേന്ദ്രങ്ങളിലെത്തിച്ചിരുന്നു. വൈകുന്നേരത്തോടെ മിക്കവാറും പോളിംഗ് സ്റ്റേഷനുകള്‍ പോളിങ്ങിനായി സജ്ജീകരിക്കും. പ്രശ്‌നബാധിത ബൂത്തുകളിലുള്‍പ്പെടെ സുരക്ഷാ ഭടന്മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. പോളിംഗ് സമാധാനപരമായി നടത്തുന്നതിന് എല്ലാ സംവിധാനങ്ങളും കുറ്റമറ്റ രീതിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ പോളിങ്ങിനെ ബാധിക്കാതിരിക്കാന്‍ ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളും അതത് ജില്ലാ ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിനാവശ്യമായ സഹകരണവും സംയമനവും വോട്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സുരക്ഷാ വിഭാഗത്തിന് പുറമെ തെരഞ്ഞെടുപ്പ് നിരീക്ഷകന്മാരും പോളിംഗ് ബൂത്തുകളിലെ സ്ഥിതി യഥാസമയം ശ്രദ്ധിക്കും. രാത്രിയോടെ എല്ലാ പോളിംഗ് ബൂത്തുകളിലെയും വോട്ടിംഗ് യന്ത്രങ്ങള്‍ പോളിംഗ് ഓഫീസര്‍മാരുടെ ചുമതലയില്‍ അതത് വിതരണ കേന്ദ്രത്തില്‍ തിരിച്ചെത്തിക്കുന്നതാണ്. തുടര്‍ന്ന് കനത്ത സുരക്ഷയില്‍ ട്രഷറിയില്‍ സൂക്ഷിക്കും. മെയ് 23നാണ് വോട്ടെണ്ണല്‍. രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം അക്ഷമയുടെ ദിനങ്ങള്‍. അടുത്ത അഞ്ചുവര്‍ഷം രാജ്യത്തിന്റെ ഭരണം ആരുടെ കൈകളിലെത്തുമെന്ന് നിര്‍ണയിക്കാനുള്ള വോട്ടെടുപ്പ് സമാധാനപൂര്‍ണമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു. നിര്‍ഭയമായി സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള സന്ദര്‍ഭം മുഴുവന്‍ പൗരന്മാരും ഉപയോഗപ്പെടുത്തണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു

LIVE NEWS - ONLINE

 • 1
  10 hours ago

  ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായിടിച്ചു; 13 മരണം

 • 2
  12 hours ago

  ഫലങ്ങള്‍ സത്യമായി തീരുന്നതോടെ വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകും; അരുണ്‍ ജെയ്റ്റ്ലി

 • 3
  15 hours ago

  പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടെ: ഹൈക്കോടതി

 • 4
  18 hours ago

  പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

 • 5
  18 hours ago

  പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

 • 6
  19 hours ago

  പെരിയ ഇരട്ടക്കൊല; കുറ്റപത്രം സമര്‍പ്പിച്ചു

 • 7
  21 hours ago

  ബ്രിട്ട്‌നി സ്പിയേര്‍സ് സംഗീത ജീവിതത്തോട് വിടപറയുന്നു

 • 8
  21 hours ago

  അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

 • 9
  21 hours ago

  യുവരാജ് വിരമിച്ചേക്കും