Saturday, July 20th, 2019

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ ഓണ്‍ ലൈനില്‍

കോട്ടയം: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ണമായി ഓണ്‍ലൈനാക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന വോട്ടര്‍ പട്ടിക പുതുക്കലിലാണ് ആദ്യമായി ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ 23ന് ആരംഭിച്ച പേരു ചേര്‍ക്കല്‍ നടപടികള്‍ ഒക്‌ടോബര്‍ 22നു സമാപിക്കും. സ്വന്തം കമ്പ്യൂട്ടര്‍ വഴിയോ കലക്ടറേറ്റിലും താലൂക്ക് ഓഫിസിലുമുള്ള ഹെല്‍പ് ഡെസ്‌ക് വഴിയോ അക്ഷയ സെന്ററുകള്‍ വഴിയോ അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്‌ലോഡ് ചെയ്യണം. അപേക്ഷകള്‍ പരിശോധിക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫിസര്‍മാരെയാണ് (ബിഎല്‍ഒ) നിയോഗിച്ചിരിക്കുന്നത്. … Continue reading "വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ ഓണ്‍ ലൈനില്‍"

Published On:Sep 30, 2013 | 5:29 pm

കോട്ടയം: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ണമായി ഓണ്‍ലൈനാക്കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന വോട്ടര്‍ പട്ടിക പുതുക്കലിലാണ് ആദ്യമായി ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ 23ന് ആരംഭിച്ച പേരു ചേര്‍ക്കല്‍ നടപടികള്‍ ഒക്‌ടോബര്‍ 22നു സമാപിക്കും.
സ്വന്തം കമ്പ്യൂട്ടര്‍ വഴിയോ കലക്ടറേറ്റിലും താലൂക്ക് ഓഫിസിലുമുള്ള ഹെല്‍പ് ഡെസ്‌ക് വഴിയോ അക്ഷയ സെന്ററുകള്‍ വഴിയോ അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്‌ലോഡ് ചെയ്യണം. അപേക്ഷകള്‍ പരിശോധിക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫിസര്‍മാരെയാണ് (ബിഎല്‍ഒ) നിയോഗിച്ചിരിക്കുന്നത്. അപേക്ഷകന്റെ വീട്ടിലെത്തി പരിശോധന നടത്തിയശേഷം ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത്.
അപേക്ഷകള്‍ അംഗീകരിച്ചാല്‍ ബിഎല്‍ഒമാര്‍ മുഖേന തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വീടുകളില്‍ എത്തിക്കും. താലൂക്ക് ഓഫിസുകളില്‍ 25 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ നല്‍കിയാല്‍ തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷകനു തപാല്‍മാര്‍ഗം ലഭിക്കും. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള പ്രത്യേക പ്രചാരണ ദിവസങ്ങളും നിശ്ചയിച്ചിട്ടുണ്ട്. 1996 ജനുവരി ഒന്നിനോ, അതിനു മുന്‍പോ ജനിച്ചവര്‍ക്കു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

LIVE NEWS - ONLINE

  • 1
    3 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 2
    5 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 3
    7 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 4
    7 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 5
    8 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 6
    8 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 7
    11 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 8
    11 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 9
    12 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി