Wednesday, May 22nd, 2019

തപാല്‍ വോട്ട് ക്രമക്കേട് നടത്തിയവര്‍ രക്ഷപ്പെടരുത്

കള്ളവോട്ടിന് എതിരായി നടപടി സ്വീകരിച്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയെ മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചു. മുഖ്യമന്ത്രിയുടെ തീരുമാനത്തെ ജനം സ്വാഗതം ചെയ്തു. കാസര്‍കോടും കണ്ണൂരും മാത്രമല്ല, സംസ്ഥാനത്തെ മറ്റ് ജില്ലകളിലും കള്ളവോട്ട് നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കലക്ടര്‍മാര്‍ കള്ളവോട്ട് പരാതികളില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ പോലീസുകാരും തപാല്‍ വോട്ട് ക്രമക്കേട് നടത്തിയതായ റിപ്പോര്‍ട്ടുകള്‍ ആകാംക്ഷ ഉയര്‍ത്തിയിരിക്കയാണ്. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരലക്ഷത്തിലധികം പോസ്റ്റല്‍ വോട്ട് അപേക്ഷകള്‍ പോലീസുകാരുടേതായി ഉണ്ടായിരുന്നു. … Continue reading "തപാല്‍ വോട്ട് ക്രമക്കേട് നടത്തിയവര്‍ രക്ഷപ്പെടരുത്"

Published On:May 9, 2019 | 1:54 pm

കള്ളവോട്ടിന് എതിരായി നടപടി സ്വീകരിച്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയെ മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചു. മുഖ്യമന്ത്രിയുടെ തീരുമാനത്തെ ജനം സ്വാഗതം ചെയ്തു. കാസര്‍കോടും കണ്ണൂരും മാത്രമല്ല, സംസ്ഥാനത്തെ മറ്റ് ജില്ലകളിലും കള്ളവോട്ട് നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കലക്ടര്‍മാര്‍ കള്ളവോട്ട് പരാതികളില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ പോലീസുകാരും തപാല്‍ വോട്ട് ക്രമക്കേട് നടത്തിയതായ റിപ്പോര്‍ട്ടുകള്‍ ആകാംക്ഷ ഉയര്‍ത്തിയിരിക്കയാണ്.
ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരലക്ഷത്തിലധികം പോസ്റ്റല്‍ വോട്ട് അപേക്ഷകള്‍ പോലീസുകാരുടേതായി ഉണ്ടായിരുന്നു. ഇതില്‍ നല്ലൊരു ഭാഗം സര്‍ക്കാര്‍ അനുകൂല പോലീസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിയമവിരുദ്ധമായി സംഭരിച്ച് അട്ടിമറി നടത്തിയതായി വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംസ്ഥാനവ്യാപകമായി നടത്തിയ പോസ്റ്റല്‍ വോട്ട് ക്രമക്കേട് സംബന്ധിച്ച ഇന്റലിജന്‍സ് എ ഡി ജി പിയുടെ അന്വേഷണ റിപ്പോര്‍ട്ട് മൂന്നുദിവസം കൈവശം വെച്ച ശേഷം ഡി ജി പി ലോക്‌നാഥ് ബെഹ്‌റ സമ്മര്‍ദങ്ങളെ തുടര്‍ന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് കൈമാറി. ചട്ടലംഘനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുളള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
ഭരിക്കുന്ന സര്‍ക്കാറുകളോട് പോലീസുദ്യോഗസ്ഥര്‍ രാഷ്ട്രീയ വിധേയത്വം കാണിക്കുന്ന സ്വഭാവം പണ്ടേയുണ്ട്. എന്നാല്‍ സര്‍ക്കാരിന് വേണ്ടി വ്യാപകമായി പോസ്റ്റല്‍ വോട്ട് ക്രമക്കേട് നടത്തുന്ന സംഭവം പുറത്തുവരുന്നത് ഇതാദ്യമാണ്. പല ജില്ലകളിലും തപാല്‍ വോട്ടില്‍ ക്രമക്കേട് നടന്നതായി ആരോപണമുണ്ട്. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ സസ്‌പെന്‍ഷന്‍ നടപടികളില്‍ മാത്രം ഒതുക്കാതെ സര്‍വീസില്‍ നിന്നും ഇത്തരക്കാരെ ഒഴിവാക്കാനുള്ള നടപടികളാണ് വേണ്ടതെന്നാണ് ജനം ആഗ്രഹിക്കുന്നത്. നിഷ്പക്ഷമതികളായ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തെയും ക്രമക്കേടുകളെയും അനുകൂലിക്കുന്നവരല്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ നല്‍കിയവര്‍ ആരായാലും അവര്‍ ജനാധിപത്യ സംവിധാനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നവരാണെന്ന് പറയാതെവയ്യ. തട്ടിപ്പുകള്‍ പുറത്ത് വന്നിട്ടും സംസ്ഥാനവ്യാപകമായി ക്രമക്കേട് ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അസോസിയേഷന്‍ പ്രതിനിധികളെ രക്ഷിക്കാന്‍ മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ തന്നെ ഉണ്ടാകുമെന്ന ധൈര്യം തന്നെയാണ് അനധികൃത തപാല്‍ വോട്ട് ശേഖരണത്തിന് പിന്നില്‍. പലരെയും ഭീഷണിപ്പെടുത്തിയാണ് തപാല്‍ വോട്ടുകള്‍ കൈക്കലാക്കുന്നതെന്ന പ്രചരണം ശക്തമാണ്. പോലീസ് അസോസിയേഷന്‍ നേതാക്കള്‍ ബാലറ്റ് കൈവശപ്പെടുത്തിയതിന്റെ ശബ്ദ സന്ദേശം അടക്കമുള്ള തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. സുഗമമായ ജനാധിപത്യ പ്രക്രിയയായ പൊതുതെരഞ്ഞെടുപ്പിന്റെ കാവലാളായി നിന്ന് സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് നടക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടവര്‍ സ്വീകരിച്ച നിയമലംഘന നടപടികള്‍ ഗൗരവമായി തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കിലെടുക്കണം. വോട്ടെണ്ണല്‍ ദിനമായ 23ന് രാവിലെ 8 മണി വരെ പോസ്റ്റല്‍ വോട്ടുകള്‍ക്ക് സമയമുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെട്ടെന്നുള്ള ഇടപെടല്‍ ഇക്കാര്യത്തില്‍ അനിവാര്യമാണ്.

LIVE NEWS - ONLINE

 • 1
  5 mins ago

  ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

 • 2
  2 hours ago

  മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

 • 3
  2 hours ago

  വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

 • 4
  2 hours ago

  വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

 • 5
  2 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

 • 6
  3 hours ago

  നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

 • 7
  3 hours ago

  മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

 • 8
  3 hours ago

  റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു

 • 9
  3 hours ago

  ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക്