Wednesday, September 19th, 2018

ദീപാവലി വിപണിയില്‍ നവീകരിച്ച വോള്‍വോയും

        സ്വീഡിഷ് നിര്‍മാതാക്കളായ വോള്‍വോ എസ് 60 സലൂണിന്റെയും എക്‌സ് സി 60 ക്രോസ്ഓവറിന്റെയും പരിഷ്‌കരിച്ച പതിപ്പുകള്‍ പുറത്തിറക്കി. പുതിയ സലൂണിന് 29.90 ലക്ഷം രൂപയും ക്രോസ്ഓവറിന് 40.50 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില. നവീകരിച്ച അകത്തളവും കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് പരിഷ്‌കരിച്ച എസ് 60, എക്‌സ് സി 60 എന്നിവയിലുള്ളത്. ഈ വര്‍ഷം ആദ്യം ജനീവ മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ച മോഡലുകളാണ് ദീപാവലി പ്രമാണിച്ച് ഇന്ത്യയിലും വില്‍പ്പനക്കെത്തുന്നത്. എക്‌സ് സി … Continue reading "ദീപാവലി വിപണിയില്‍ നവീകരിച്ച വോള്‍വോയും"

Published On:Oct 26, 2013 | 10:54 am

Volvo S60 model

 

 

 

 

സ്വീഡിഷ് നിര്‍മാതാക്കളായ വോള്‍വോ എസ് 60 സലൂണിന്റെയും എക്‌സ് സി 60 ക്രോസ്ഓവറിന്റെയും പരിഷ്‌കരിച്ച പതിപ്പുകള്‍ പുറത്തിറക്കി. പുതിയ സലൂണിന് 29.90 ലക്ഷം രൂപയും ക്രോസ്ഓവറിന് 40.50 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില.
നവീകരിച്ച അകത്തളവും കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് പരിഷ്‌കരിച്ച എസ് 60, എക്‌സ് സി 60 എന്നിവയിലുള്ളത്. ഈ വര്‍ഷം ആദ്യം ജനീവ മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ച മോഡലുകളാണ് ദീപാവലി പ്രമാണിച്ച് ഇന്ത്യയിലും വില്‍പ്പനക്കെത്തുന്നത്. എക്‌സ് സി 60 ക്ക് 40.50 ലക്ഷം രൂപ മുതല്‍ 46.55 ലക്ഷം രൂപ വരെയാണ് വില.
രണ്ടു വാഹനങ്ങള്‍ക്കും കൂടുതല്‍ വീതി തോന്നിപ്പിക്കുന്ന മുന്‍ഭാഗമാണുള്ളത്; ഒപ്പം വീതിയേറിയ ഗ്രില്ലും പരിഷ്‌കരിച്ച ലാംപ് അസംബ്ലിയുമുണ്ട. അലോയ് വീലുകളുടെയും എക്‌സോസ്റ്റിന്റെയും രൂപത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഏഴ് ഇഞ്ച് ടച് സ്‌ക്രീന്‍ സഹിതമുള്ള പുതിയ മള്‍ട്ടി മീഡിയ സംവിധാനം, ടി എഫ് ടി ഇന്‍സ്ട്രമെന്റ് പാനല്‍ എന്നിവയും ഇരു മോഡലുകളിലും ഇടംപിടിച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    3 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    4 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    5 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    7 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    8 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    8 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല