Tuesday, October 16th, 2018

ഫോക്‌സ്‌വാഗണ്‍ ടി ക്രോസ് എസ്.യു.വി ഒക്ടോബര്‍ 25-ന് എത്തും

ആദ്യം സൗത്ത് അമേരിക്ക, ചൈനീസ് വിപണികളിലെത്തിയ ശേഷമാണ് ടി-ക്രോസ് ഇന്ത്യയിലേക്കെത്തുക

Published On:Oct 6, 2018 | 8:15 am

ഫോക്‌സ്‌വാഗണ്‍ ടി ക്രോസ് കോംപാക്ട് എസ്.യു.വി ഒക്ടോബര്‍ 25-ന് അവതരിപ്പിക്കും. ഫോക്സ്വാഗണ്‍ നിരയിലെ ഏറ്റവും ചെറിയ എസ്.യു.വിയാണ് ടി ക്രോസ്. ഒക്ടോബര്‍ 25 ന് പുറത്തെത്തുമെങ്കിലും നവംബറില്‍ നടക്കുന്ന സാവോ പോളോ ഓട്ടോ ഷോയിലാണ് ടി-ക്രോസ് പൊതുവേദിയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുക. ആദ്യം സൗത്ത് അമേരിക്ക, ചൈനീസ് വിപണികളിലെത്തിയ ശേഷമാണ് ടി-ക്രോസ് ഇന്ത്യയിലേക്കെത്തുക.
4,133 എംഎം നീളവും 1798 എംഎം വീതിയും 1563 എംഎം ഉയരവും 2560 എംഎം വീല്‍ബേസുമാണ് മോഡലിന്. 1.0 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍, 1.4 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍, 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷന്‍ ടി ക്രോസില്‍ നല്‍കാനാണ് സാധ്യത. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍. 2020 പകുതിയോടെയാകും ടി-ക്രോസ് ഇന്ത്യയിലെത്തുക. ടി-ക്രോസിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സ് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.

LIVE NEWS - ONLINE

  • 1
    52 mins ago

    കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

  • 2
    2 hours ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 3
    4 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 4
    6 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 5
    6 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 6
    6 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 7
    9 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 8
    10 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 9
    10 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു