Wednesday, February 20th, 2019

ഫോക്‌സ് വാഗണ്‍ ക്രോസ് പോളോ

  മുംബൈ: പ്രമുഖ കാര്‍നിര്‍മാണക്കമ്പനിയായ ഫോക്‌സ് വാഗണ്‍ പോളോയുടെ നവീകരിച്ച മോഡലായ ഫോക്‌സ് വാഗണ്‍ ക്രോസ് പോളോ വിപണിയിലിറക്കി. പോളോയെക്കാളും അല്‍പ്പം കൂടി ആഗ്രസ്സീവ് എന്ന് തോന്നിക്കുന്ന പുതിയ ബോഡി കിറ്റോട് കൂടിയാണ് ക്രോസ് പോളോയുടെ വരവ്. പുതുമ നല്‍കുന്ന ബോഡി കിറ്റ് ഒഴിച്ചുനിര്‍ത്തിയാല്‍ പുതിയ മോഡലിന്റെ മറ്റു സവിശേഷതകളെല്ലാം മുമ്പിറങ്ങിയ പോളോ ഡീസല്‍ മോഡലിന്റേതു തന്നെയാണ്. 168 മില്ലിമിറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സിലും ക്രോസ് പോളോയില്‍ മാറ്റമില്ല. മുന്നിലും പിന്നിലുമുള്ള ബമ്പറുകളിലെ മാറ്റവും വ്യത്യസ്തമായ ഡിസൈനില്‍ തീര്‍ത്ത … Continue reading "ഫോക്‌സ് വാഗണ്‍ ക്രോസ് പോളോ"

Published On:Sep 6, 2013 | 1:46 pm

Volkswagen

 
മുംബൈ: പ്രമുഖ കാര്‍നിര്‍മാണക്കമ്പനിയായ ഫോക്‌സ് വാഗണ്‍ പോളോയുടെ നവീകരിച്ച മോഡലായ ഫോക്‌സ് വാഗണ്‍ ക്രോസ് പോളോ വിപണിയിലിറക്കി. പോളോയെക്കാളും അല്‍പ്പം കൂടി ആഗ്രസ്സീവ് എന്ന് തോന്നിക്കുന്ന പുതിയ ബോഡി കിറ്റോട് കൂടിയാണ് ക്രോസ് പോളോയുടെ വരവ്. പുതുമ നല്‍കുന്ന ബോഡി കിറ്റ് ഒഴിച്ചുനിര്‍ത്തിയാല്‍ പുതിയ മോഡലിന്റെ മറ്റു സവിശേഷതകളെല്ലാം മുമ്പിറങ്ങിയ പോളോ ഡീസല്‍ മോഡലിന്റേതു തന്നെയാണ്. 168 മില്ലിമിറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സിലും ക്രോസ് പോളോയില്‍ മാറ്റമില്ല. മുന്നിലും പിന്നിലുമുള്ള ബമ്പറുകളിലെ മാറ്റവും വ്യത്യസ്തമായ ഡിസൈനില്‍ തീര്‍ത്ത ആലോയ് വീലുകളും ക്രോസ് പോളോക്ക് പുതിയൊരു മുഖം നല്‍കുന്നു.
ടൈറ്റാനിയം ബ്ലാക്ക് ആണ് സിറ്റുകളുടെ ഫാബ്രിക്ക് നിറം. സ്റ്റിയറിംഗ്് വീലിലും ഗിയര്‍ നോബിലും ഹാന്‍ഡ് ബ്രേക്ക് ലിവറുകളിലുമുള്ള ലതര്‍ ആവരണമാണ് മറ്റൊരു സവിശേഷത. പോളോയുടെ മുന്തിയ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റു സവിശേഷതകളെല്ലാം അതുപോലെ ക്രോസ് പോളോയിലുമുണ്ട്. ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, ടില്‍റ്റ് ആന്റ്് ടെലസ്‌ക്കോപ്പിക്ക് സ്റ്റിയറിംഗ്, ബ്ലൂട്ടൂത്ത്, ഓക്‌സ്, യുഎസ്ബി, എസ്.ഡി കാര്‍ഡ് ഇ.ബി.ഡി എന്നീ സവിശേഷതകളോട് കൂടിയ മ്യൂസിക്ക് സിസ്റ്റം ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും സുരക്ഷയ്ക്കായി എയര്‍ബാഗുകള്‍ എന്നീ സവിശേഷതകളെല്ലാം ക്രോസ് പോളോയിലും കാണാം. 7.75 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

 

LIVE NEWS - ONLINE

  • 1
    46 mins ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 2
    1 hour ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 3
    2 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 4
    2 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 5
    2 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 6
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 8
    3 hours ago

    തൂണേരിയില്‍ മുസ്‌ലീം ലീഗ് ഓഫീസിനു നേരെ ബോംബേറ്

  • 9
    3 hours ago

    പുല്‍വാമ ഭീകരാക്രമണം ദാരുണമായ സമയത്ത്: ട്രംപ്