Tuesday, September 25th, 2018

വിശ്വരൂപം 2 ഓഗസ്റ്റ് 10ന് തിയറ്ററുകളിലെത്തും

കമലഹാസന്‍ തന്നെയാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്

Published On:Jul 25, 2018 | 10:20 am

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കമലഹാസന്‍ ചിത്രം വിശ്വരൂപം 2 തിയറ്ററുകളിലെക്ക്. ഓഗസ്റ്റ് 10 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരേ സമയമാണ് റിലീസ്. പൊളിറ്റിക്കല്‍ സ്‌പൈ ത്രില്ലറായ ചിത്രത്തില്‍ രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍ഡ്രിയ ജെര്‍മിയ , ശേഖര്‍ കപൂര്‍, വഹീദ റഹ്മാന്‍, നാസര്‍, ആനന്ദ് മാധവന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കമലഹാസന്‍ തന്നെയാണ്. സംവിധായകന്‍ രോഹിത് ഷെട്ടിയും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് വിശ്വരൂപം 2 ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്. മുസ്ലിം വിരുദ്ധ പരാമര്‍ശം ഉണ്ടെന്ന ചില സംഘടനകളുടെ ആരോപണത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ ആദ്യ ഭാഗം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ആണ് കമലിന്റെ അടുത്ത പ്രോജക്ട്.

 

LIVE NEWS - ONLINE

  • 1
    11 mins ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 2
    1 hour ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 3
    2 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 4
    2 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 5
    3 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 6
    4 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 7
    4 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 8
    5 hours ago

    മണല്‍ കടത്ത്; ഒരാള്‍ അറസ്റ്റില്‍

  • 9
    5 hours ago

    ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തട്ടുകട കത്തിനാശിച്ചു