ചെങ്ങന്നൂര്‍: വിശ്വകര്‍മജരുടെ ജീവിതസുരക്ഷ്ക്കു നടപടികള്‍ ഉണ്ടാകണമെന്നു കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വിശ്വകര്‍മദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വകര്മസമൂഹത്തിന്റെ അവശത പരിഹരിക്കാന്‍ സമുദായം ഉദ്ധരിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. വിശ്വകര്‍മജര്‍ക്ക് അനുവദിച്ച പെന്ഷന് എപിഎല്‍ വിഭാഗത്തിനുകൂടി നല്കാന് നടപടി സ്വീകരിക്കുമെന്നു യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. യൂണിയന് വൈസ് പ്രസിഡന്റ് കെ.എസ്. ശിവദാസന്‍ ആചാരി അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡ് … Continue reading "വിശ്വകര്‍മജരുടെ സുരക്ഷക്ക് നടപടി : കൊടിക്കുന്നില്‍"