Sunday, July 23rd, 2017

വിഷ്ണു വധം: 11 പേര്‍ക്ക് ഇരട്ട ജീവപര്യന്തവും പിഴയും

    തിരു: സി പി എം പ്രവര്‍ത്തകനായ വിഷ്ണു കൊലചെയ്യപ്പെട്ട കേസില്‍ 11 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം, ഒരാള്‍ക്ക് ജീവപര്യന്തം. 13 പ്രതികള്‍ കേസില്‍ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി. മിനിമോളാണ് ശിക്ഷ വിധിച്ചത്. രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ നിരപരാധികളെ പ്രതിയാക്കിയതാണെന്ന് പ്രതിഭാഗം വാദിച്ചു. കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ 13 പ്രതികളെയും അവര്‍ ചെയ്തകുറ്റം … Continue reading "വിഷ്ണു വധം: 11 പേര്‍ക്ക് ഇരട്ട ജീവപര്യന്തവും പിഴയും"

Published On:Dec 19, 2016 | 11:20 am
vishnu-murder-full     തിരു: സി പി എം പ്രവര്‍ത്തകനായ വിഷ്ണു കൊലചെയ്യപ്പെട്ട കേസില്‍ 11 ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം, ഒരാള്‍ക്ക് ജീവപര്യന്തം. 13 പ്രതികള്‍ കേസില്‍ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി. മിനിമോളാണ് ശിക്ഷ വിധിച്ചത്. രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ നിരപരാധികളെ പ്രതിയാക്കിയതാണെന്ന് പ്രതിഭാഗം വാദിച്ചു. കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ 13 പ്രതികളെയും അവര്‍ ചെയ്തകുറ്റം കോടതി നേരിട്ട് ബോധ്യപ്പെടുത്തി. കേസിലെ പതിനഞ്ചാം പ്രതിയും കരിക്കകം സ്വദേശിയുമായ ശിവലാലിന് ജീവപര്യന്തം ശിക്ഷയും വിധിച്ചു. പ്രതികള്‍ 65,000 രൂപാ വീതം പിഴയും അടയ്ക്കണം. പിഴത്തുകയില്‍ മൂന്ന് ലക്ഷം രൂപ കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രതികളെ ഒളിവില്‍ പോവാന്‍ സഹായിച്ചതിന് കേസിലെ പതിനൊന്നാം പ്രതി ഹരിലാലിന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. അരുണ്‍ എന്ന പ്രതിയെ നേരത്തെ വെറുതെ വിട്ടിരുന്നു. പ്രതികളോട് ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ എല്ലാപ്രതികളും കുടുംബത്തിന്റെ ദയനീയാവസ്ഥ കോടതിയെ അറിയിയിക്കുകയും ശിക്ഷാകാലാവധി തിരുവനന്തപുരത്തെ ജയിലില്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതികളെ കാണാന്‍ കോടതി പരിസരത്ത് ബി ജെ പി പ്രവര്‍ത്തകരും ബന്ധുക്കളുമായി വന്‍ജനക്കൂട്ടം എത്തിയിരുന്നു. ശംഖുംമുഖം എസി അജിത്കുമാറിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം കോടതിയില്‍ സുരക്ഷ ഒരുക്കിയിരുന്നു. സി പി എം കാരനായ വിഷ്ണുവിനെ കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം 2008 ഏപ്രില്‍ ഒന്നിന് പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. കേസിലെ മൂന്നാംപ്രതിയായ കേരളാധിപത്യപുരം രഞ്ജിത്ത് വിഷ്ണു കൊല്ലപ്പെട്ട് എട്ടുമാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കൊലപ്പെട്ടിരുന്നു. മറ്റൊരു പ്രതിയായ അസംഅനി ഇപ്പോഴും ഒളിവിലാണ്. അരുണ്‍കുമാര്‍ എന്ന ഷൈജുവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. കേസില്‍ പ്രോസിക്യൂഷന്‍ 77 സാക്ഷികളെ വിസ്തരിച്ചു. 162 രേഖകളും 65 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

LIVE NEWS - ONLINE

  • 1
    1 day ago

    പീഡന കേസില്‍ വിന്‍സെന്റ് എംഎല്‍എ അറസ്റ്റില്‍

  • 2
    2 days ago

    വിന്‍സെന്റ് എംഎല്‍എ രാജിവെക്കണമെന്ന് വിഎസ്

  • 3
    2 days ago

    പീഡന പരാതിയില്‍ വിന്‍സെന്റ് എംഎല്‍എയെ ചോദ്യം ചെയ്യുന്നു

  • 4
    2 days ago

    വ്യാജ മദ്യം,ഒരാള്‍ കൂടി മരിച്ചു

  • 5
    2 days ago

    വിന്‍സന്റ് എംഎല്‍എ രാജിവെക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍

  • 6
    2 days ago

    മുസ്ലിങ്ങളെല്ലാം ഭീകരരാണെന്ന ചിന്താഗതി മാറ്റണം: മന്ത്രി ശൈലജ

  • 7
    2 days ago

    എംഎല്‍എയെ ചോദ്യം ചെയ്യാന്‍ അനുമതി വേണ്ടെന്ന് സ്പീക്കര്‍

  • 8
    2 days ago

    ബിജെപി കോര്‍ കമ്മറ്റിയില്‍ കുമ്മനത്തിന് രൂക്ഷ വിമര്‍ശനം

  • 9
    2 days ago

    വെല്‍ഡിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു