Sunday, September 23rd, 2018

വിശാലിന്റെ നായികയായി ഐശ്വര്യ തമിഴകത്തേക്ക്

തെന്നിന്ത്യന്‍ സുന്ദരി തമന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക.

Published On:Sep 11, 2018 | 8:00 am

മലയാളികളുടെ പ്രിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരം കോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. വിശാലിനെ നായകനാക്കി സുന്ദര്‍.സി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ തമിഴ് സിനിമാ പ്രവേശനം.
തെന്നിന്ത്യന്‍ സുന്ദരി തമന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക. ആക്ഷന്‍ റോളായിരിക്കും ചിത്രത്തില്‍ തമന്ന്ക്ക് എന്നാണ് അറിയുന്നത്. വളരെ നല്ല വേഷമാണ് ചിത്രത്തില്‍ തനിക്ക് ലഭിച്ചിരിക്കുന്നതെന്നും, തിരക്കഥ വളരെയധികം ഇഷ്ടമായതുകൊണ്ടാണ് അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും ഐശ്വര്യ വ്യക്തമാക്കി.
ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ‘വരത്തന്‍’, ആസിഫ് അലി ചിത്രം ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്നിവയാണ് ഇനി ഐശ്വര്യയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രങ്ങള്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവില്‍’ കാളിദാസ് ജയറാമിന്റെ നായികയായും ഐശ്വര്യ എത്തുന്നുണ്ട്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    8 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    10 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    12 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    14 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    14 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി