Wednesday, September 19th, 2018

വിസ തട്ടിപ്പ്; തമിഴ്‌നാട്ടില്‍ തെളിവെടുപ്പ് നടത്തി

ആലപ്പുഴ: മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി രൂപയിലധികം തട്ടിയെടുത്ത മുഖ്യപ്രതിയെ തടഞ്ഞുവെച്ച കേസില്‍ തമിഴ്‌നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കായംകുളം കീരിക്കാട് തെക്ക് വാലയ്യത്ത് പവിശങ്കറിനെ(29) തടഞ്ഞുവെച്ച കേസിലെ പ്രതി തിരുനല്‍വേലിയിലെ പനഗൂടി സൗത്ത് സട്രീറ്റിലുളള ആന്റണി രാജി(33)നെയാണ് തമിഴ്‌നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തിരുനല്‍വേലിയിലെ പനഗുടി പുഷ്പവാനത്തുളള കൃഷി തോപ്പിലാണ് തടഞ്ഞുവെച്ചിരുന്നത്. ഇവിടെയും കേസുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും എത്തിച്ചാണ് തെളിവെടുത്തത്. ഈ കേസില്‍ തമിഴ് നാട്ടുകാരായ ക്രിസ്തുരാജ്, ജയപാല്‍, ലിംഗദുരൈ, തിയോഡര്‍, നിഷാന്ത് എന്നീ … Continue reading "വിസ തട്ടിപ്പ്; തമിഴ്‌നാട്ടില്‍ തെളിവെടുപ്പ് നടത്തി"

Published On:Jul 9, 2018 | 8:44 am

ആലപ്പുഴ: മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി രൂപയിലധികം തട്ടിയെടുത്ത മുഖ്യപ്രതിയെ തടഞ്ഞുവെച്ച കേസില്‍ തമിഴ്‌നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കായംകുളം കീരിക്കാട് തെക്ക് വാലയ്യത്ത് പവിശങ്കറിനെ(29) തടഞ്ഞുവെച്ച കേസിലെ പ്രതി തിരുനല്‍വേലിയിലെ പനഗൂടി സൗത്ത് സട്രീറ്റിലുളള ആന്റണി രാജി(33)നെയാണ് തമിഴ്‌നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തിരുനല്‍വേലിയിലെ പനഗുടി പുഷ്പവാനത്തുളള കൃഷി തോപ്പിലാണ് തടഞ്ഞുവെച്ചിരുന്നത്. ഇവിടെയും കേസുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും എത്തിച്ചാണ് തെളിവെടുത്തത്. ഈ കേസില്‍ തമിഴ് നാട്ടുകാരായ ക്രിസ്തുരാജ്, ജയപാല്‍, ലിംഗദുരൈ, തിയോഡര്‍, നിഷാന്ത് എന്നീ അഞ്ചുപേരെ കൂടി ഇനി പിടികൂടാനുണ്ട്. ഇവര്‍ ഒളിവിലാണ്. പലരോടുമായി വാങ്ങിയ പണം തിരികെ നല്‍കാത്തതിനാല്‍ ഏജന്റായി പ്രവര്‍ത്തിച്ചവര്‍തന്നെയാണ് തമിഴ്‌നാട്ടില്‍ പവിശങ്കറിനെ തടഞ്ഞുവെച്ചത്. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ കനകക്കുന്ന് എസ്‌ഐ ജി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുളള സംഘം അവിടെയെത്തി മോചിപ്പിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    4 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    5 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    8 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    9 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    10 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    12 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    13 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    13 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു