Thursday, September 19th, 2019

വിസ കാലാവധി കഴിഞ്ഞ 44 ഇന്ത്യക്കാര്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍

അറസ്റ്റിലായവര്‍ 25നും അമ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ്.

Published On:Sep 6, 2019 | 8:51 am

കൊളംബോ: വിസാ കാലാവധി കഴിഞ്ഞിട്ടും ശ്രീലങ്കയില്‍ തങ്ങിയ 44 ഇന്ത്യക്കാരെ ശ്രീലങ്കന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ അറസ്റ്റുചെയ്തു. കൊളംബോ നഗരപ്രാന്തത്തിലെ സ്ലേവ് ഐലന്‍ഡിലെ നിര്‍മാണ മേഖലയില്‍ ജോലിചെയ്തിരുന്നവരാണ് ഇവരെന്ന് ഇമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അറസ്റ്റിലായവര്‍ 25നും അമ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ്. ഇവര്‍ക്ക് കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. അറസ്റ്റിലായവരെ മിരിഹാനാ തടങ്കല്‍ പാളയത്തിലേക്കു കൈമാറിയതായും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
മറ്റൊരു കേസില്‍ ഇതേ നിര്‍മാണ സ്ഥലത്ത് അനുമതിയില്ലാതെ ജോലി ചെയ്ത 18 ഇന്ത്യാക്കാരുടെ വിസ കണ്ടുകെട്ടിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു മാസം മുമ്പ് ടൂറിസ്റ്റു വീസ കാലവധി കഴിഞ്ഞു തങ്ങിയതിന് ഇന്ത്യക്കാരായ അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ 27 പേര്‍ ജാഫ്‌നയില്‍ അറസ്റ്റിലായിരുന്നു.

 

LIVE NEWS - ONLINE

  • 1
    37 mins ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 2
    1 hour ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 3
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 5
    2 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 6
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 7
    3 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 8
    3 hours ago

    മദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

  • 9
    3 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല