Friday, November 16th, 2018

യുവ തരംഗമായി കോഹ്ലി പ്രണയകഥ

      വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ പ്രണയകഥ ഗൂഗിള്‍ സെര്‍ച്ചില്‍ വന്‍ ഹിറ്റായി മാറുന്നു. ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ കടത്തിവെട്ടിയാണ് യുവ ഇന്ത്യന്‍ ക്രിക്കറ്ററുടെ ഈ വന്‍ മുന്നേറ്റം. ഏഷ്യാകപ്പില്‍ നിന്നുള്ള ധോണിയുടെ അവസാനനിമിഷത്തെ പിന്മാറ്റവും പുതിയ നായകനെന്ന നിലയില്‍ ബംഗ്ലാദേശിനെതിരായ കോഹ്‌ലിയുടെ സെഞ്ചുറി പ്രകടനവുമാണ് ഗൂഗിള്‍ സെര്‍ച്ചിലെ പുതിയ ട്രെന്റിനു കാരണമെന്ന് ഗൂഗിള്‍ പഠനം തെളിയിക്കുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ടവരുടെ കണക്കില്‍ ധോണിയെ പിന്തള്ളി കോഹ്‌ലി മുന്നിലെത്തി. … Continue reading "യുവ തരംഗമായി കോഹ്ലി പ്രണയകഥ"

Published On:Mar 6, 2014 | 5:20 pm

Anushka Kohli

 

 

 
വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ പ്രണയകഥ ഗൂഗിള്‍ സെര്‍ച്ചില്‍ വന്‍ ഹിറ്റായി മാറുന്നു. ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ കടത്തിവെട്ടിയാണ് യുവ ഇന്ത്യന്‍ ക്രിക്കറ്ററുടെ ഈ വന്‍ മുന്നേറ്റം. ഏഷ്യാകപ്പില്‍ നിന്നുള്ള ധോണിയുടെ അവസാനനിമിഷത്തെ പിന്മാറ്റവും പുതിയ നായകനെന്ന നിലയില്‍ ബംഗ്ലാദേശിനെതിരായ കോഹ്‌ലിയുടെ സെഞ്ചുറി പ്രകടനവുമാണ് ഗൂഗിള്‍ സെര്‍ച്ചിലെ പുതിയ ട്രെന്റിനു കാരണമെന്ന് ഗൂഗിള്‍ പഠനം തെളിയിക്കുന്നത്.
കഴിഞ്ഞ 30 ദിവസത്തിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ടവരുടെ കണക്കില്‍ ധോണിയെ പിന്തള്ളി കോഹ്‌ലി മുന്നിലെത്തി. 2013ന്റെ അവസാനം പരസ്യങ്ങളുടെ കാര്യത്തിലും കോഹ്‌ലി ധോണിയെ കടത്തിവെട്ടി. ഗോസിപ്പുകളും ഇക്കാര്യത്തില്‍ യുവതാരത്തെ ഏറെ സഹായിച്ചു. ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുമായുള്ള പ്രണയകഥ സൈബര്‍ ലോകത്ത് കോഹ്‌ലിയെ ഏറെ പ്രിയങ്കരനാക്കി. കഴിഞ്ഞ മാസം ഇന്ത്യന്‍ ടീമിന്റെ ന്യൂസിലന്റ് പര്യടനത്തിനിടെ കോഹ്‌ലിയും അനുഷ്‌കയും രഹസ്യമായി നാടുചുറ്റിയത് മാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. ഈ സംഭവത്തിനു ശേഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട വ്യക്തി കോഹ്‌ലിയായിരുന്നുവെന്നും ഗൂഗിള്‍ പ്രസ്താവനയില്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    11 mins ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 2
    3 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 3
    4 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 4
    5 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 5
    5 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 6
    6 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 7
    6 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 8
    7 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 9
    7 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍