Monday, September 24th, 2018

പകര്‍ച്ചവ്യാധികളെ കരുതിയിരിക്കണം

പ്രളയജലമുണ്ടാക്കിയ കെടുതികളില്‍ നിന്ന് കേരളം കരകയറിക്കൊണ്ടിരിക്കുന്നു. വീടുകളിലേക്ക് തിരിച്ചുപോകുന്ന ദുരന്തബാധിതര്‍ക്ക് ഇനിയുള്ള നാളുകളും കടുപ്പമേറിയതാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളുമായി വീടും പരിസരങ്ങളും വാസയോഗ്യമാക്കാന്‍ മാസങ്ങള്‍ തന്നെ എടുക്കും. ഇനി ഏറ്റവും പ്രാധാന്യത്തോടെ ശ്രദ്ധിക്കേണ്ടത് ആരോഗ്യ കാര്യങ്ങളിലാണ്. പ്രളയമുണ്ടായ രാജ്യങ്ങളിലൊക്കെ പ്രളയശേഷം പകര്‍ച്ചവ്യാധികള്‍ പിടിപെട്ട അനുഭവങ്ങളുണ്ട്. ഒട്ടേറെ മാലിന്യങ്ങള്‍ പ്രളയജലത്തോടൊപ്പം ഒഴുകിയെത്തിയതിനാല്‍ പകര്‍ച്ചവ്യാധി സാധ്യത തള്ളിക്കളയാനാവില്ല. അത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കണം. മഴക്കാലത്ത് സംസ്ഥാനത്ത് വിവിധ പേരുകളിലുള്ള പനിയും പടര്‍ന്നുപിടിക്കാറുള്ളതാണ്. ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം … Continue reading "പകര്‍ച്ചവ്യാധികളെ കരുതിയിരിക്കണം"

Published On:Aug 21, 2018 | 3:15 pm

പ്രളയജലമുണ്ടാക്കിയ കെടുതികളില്‍ നിന്ന് കേരളം കരകയറിക്കൊണ്ടിരിക്കുന്നു. വീടുകളിലേക്ക് തിരിച്ചുപോകുന്ന ദുരന്തബാധിതര്‍ക്ക് ഇനിയുള്ള നാളുകളും കടുപ്പമേറിയതാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളുമായി വീടും പരിസരങ്ങളും വാസയോഗ്യമാക്കാന്‍ മാസങ്ങള്‍ തന്നെ എടുക്കും. ഇനി ഏറ്റവും പ്രാധാന്യത്തോടെ ശ്രദ്ധിക്കേണ്ടത് ആരോഗ്യ കാര്യങ്ങളിലാണ്. പ്രളയമുണ്ടായ രാജ്യങ്ങളിലൊക്കെ പ്രളയശേഷം പകര്‍ച്ചവ്യാധികള്‍ പിടിപെട്ട അനുഭവങ്ങളുണ്ട്. ഒട്ടേറെ മാലിന്യങ്ങള്‍ പ്രളയജലത്തോടൊപ്പം ഒഴുകിയെത്തിയതിനാല്‍ പകര്‍ച്ചവ്യാധി സാധ്യത തള്ളിക്കളയാനാവില്ല. അത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കണം. മഴക്കാലത്ത് സംസ്ഥാനത്ത് വിവിധ പേരുകളിലുള്ള പനിയും പടര്‍ന്നുപിടിക്കാറുള്ളതാണ്. ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം തന്നെയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ക്ക് തുണയാവുന്നത്.
കൊതുകുകളും അണുക്കളും പെരുകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൊതുക് നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഉടനെ തുടങ്ങേണ്ടതുണ്ട്. രോഗപ്രതിരോധത്തിനുള്ള മരുന്നുകള്‍ യഥേഷ്ടം സംസ്ഥാനം മുഴുവന്‍ ലഭിക്കുമെന്ന് ഉറപ്പ് വരുത്തണം. ജനങ്ങളുടെ ആശങ്ക പാടെ മാറ്റണമെന്നും പ്രളയ ദുരിതത്തിന്റെ വ്യാപ്തിയുടെ അടിസ്ഥാനത്തില്‍ മേഖല മാപ്പിങ്ങ് നടത്തണമെന്നും കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹാര്‍ദ്ദമായ പ്രവര്‍ത്തനങ്ങളാണ് ശുചീകരണം, പുനര്‍നിര്‍മ്മാണം എന്നീ പ്രവര്‍ത്തന വേളകളില്‍ ഉണ്ടായിരിക്കേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചത് സ്വാഗതാര്‍ഹമാണ്.
പുഴയില്‍ കൂടി ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീണ്ടും പുഴയില്‍ തന്നെ തള്ളുന്നതിനെ കോടതി വിമര്‍ശിച്ചു. പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷവും ശുചിത്വമുള്ള ചുറ്റുപാടുകളും നിലനിര്‍ത്താനായില്ലെങ്കില്‍ മറ്റൊരു ദുരന്തത്തിലേക്ക് കേരളം വഴിമാറി പോകാനിടയുണ്ട്. എലിപ്പനി, ടൈഫോയ്ഡ്, ഡെങ്കിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും തുടരെ തുടരെ വന്നുകൊണ്ടിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചേ പറ്റൂ. ജനങ്ങളുടെ ഇതുവരെയുണ്ടായ സഹകരണങ്ങളും സഹായങ്ങളും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണം. യുദ്ധകാലാടിസ്ഥാനത്തിലുള്ള സന്നാഹങ്ങളും തയ്യാറെടുപ്പുകളും ഇനിയും തുടരണം. ലോകാരോഗ്യ സംഘടനയുടെ സഹായവും ഇതിലേക്ക് ലഭ്യമാക്കാന്‍ നടപടിയുണ്ടാകണം. മാലിന്യ സംസ്‌കരണ കാര്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും സംഘടനകളും സ്വീകരിക്കുന്ന നടപടികള്‍ വിദഗ്ധ നിര്‍ദേശാനുസരണമായിരിക്കാന്‍ ശ്രദ്ധിക്കണം. ജനങ്ങളുടെ ഭീതിയകറ്റാന്‍ ഇതാവശ്യമാണ്.

LIVE NEWS - ONLINE

 • 1
  18 mins ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 2
  5 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 3
  5 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 4
  6 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 5
  7 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 6
  7 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 7
  7 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 8
  8 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

 • 9
  8 hours ago

  വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു