Wednesday, July 17th, 2019

ദേശീയ പാത സ്ഥലമേറ്റെടുപ്പ്; വേങ്ങരയില്‍ സംഘര്‍ഷം

പോലീസിനുനേരെ സമരക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

Published On:Apr 6, 2018 | 11:40 am

മലപ്പുറം: ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ വേങ്ങര എ.ആര്‍.നഗറില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സ്ഥലമേറ്റെടുപ്പിനെതിരെ പ്രദേശവാസികള്‍ സമരം നടത്തിവരുന്നതിനിടെയാണ് സംഘര്‍ഷം നടന്നത്. പോലീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. സ്ത്രീകളടക്കമുള്ളവരാണ് പ്രതിഷേധത്തിനുണ്ടായിരുന്നത്. സംഘര്‍ഷത്തിനിടെ ഒരു പെണ്‍കുട്ടി തളര്‍ന്നു വീണു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. സമരക്കാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് എറിഞ്ഞു. ഇതിനിടെ പോലീസ് വീടുകളില്‍ കയറി കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്
പ്രദേശത്തെ അടിക്കാടുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. റോഡിനു നടുവില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിട്ടുണ്ട്. സര്‍വേ നടപടികള്‍ തുടങ്ങുന്നതിനു മുമ്പായി സര്‍വകക്ഷിയോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ സര്‍വ കക്ഷിയോഗം നടക്കാത്തില്‍ ശക്തമായ പ്രതിഷേധം സമരക്കാര്‍ക്കുണ്ട്. മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും സര്‍വ കക്ഷിയോഗം വിളിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാത്തതുമാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.
നേരത്തെ പ്രഖ്യാപിച്ച അലൈന്‍മെന്റ് മാറ്റിയതും പ്രതിഷേധത്തിന് കാരണമായി. ആദ്യത്തെ അലൈന്‍മെന്റ് പ്രകാരം മൂന്ന് വീടുകള്‍ മാത്രമേ നഷ്ടപ്പെടുമായിരുന്നുള്ളു. ആ സ്ഥാനത്ത് പുതിയ അലൈന്‍മന്റെ് കൊണ്ടു വന്നതോടെ 38 വീടുകളാണ് നഷ്ടമാകുന്നത്. എന്നാല്‍ പഴയ അലൈന്‍മെന്റില്‍ ഒരു പള്ളിയും ക്ഷേത്രവും ഉള്‍പ്പെടുന്നതാണ് അലൈന്‍മെന്റ് മാറ്റാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
ഒരു ഭാഗത്ത് സംഘര്‍ഷം നടക്കുന്നുണ്ടെങ്കിലും കൊളപ്പുറം ഭാഗത്ത് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ജനരോഷം രൂക്ഷമായതിനിടെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തോടെയായിരുന്നു സര്‍വേ നടപടികള്‍ നടത്തി വന്നത്.

 

 

 

LIVE NEWS - ONLINE

  • 1
    6 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    8 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    10 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    11 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    12 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    13 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    14 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    14 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    14 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ